കോട്ടയം: കടുത്തുരുത്തിയിൽ ഒൻപത് മാസം ഗർഭിണിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .കടപ്ലാമറ്റം സ്വദേശിനി അമിതാസണ്ണി (32 ) ആണ് ജീവനൊടുക്കിയത്.
ഭർത്താവുമായുള്ള വഴക്കിനെ തുടർന്നാണ് അമിത ജീവനൊടുക്കിയതെന്നാണ് യുവതിയുടെ വീട്ടുകാരുടെ പരാതി. ഭർത്താവിന്റെ വീട്ടിലെ പീഡനമാണ് മകളുടെ മരണത്തിന് കാരണമെന്ന് കാട്ടി കുടുംബം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.