ഡബ്ലിൻ: മുൻ ഫിയന്ന ഫെയിൽ ടിഡി റോറി ഒ ഹാൻലോണിന്റെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. തന്റെ മണ്ഡലത്തെയും ജനങ്ങളെയും വളരെ നന്നായി സേവിച്ച വ്യക്തിയായിരുന്നു ഹാൻലോൺ എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ആയിരുന്നു ഹാൻലോൺ അന്തരിച്ചത്. 92 വയസ്സായിരുന്നു.
തന്റെ മണ്ഡലങ്ങളെയും പ്രതിനിധീകരിക്കുന്ന ജനങ്ങളെയും അതീവ ശ്രദ്ധയോടെ പരിപാലിച്ചിരുന്നുവെന്ന് മീഹോൾ മാർട്ടിൻ പറഞ്ഞു. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം വാദിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. ഒരു നല്ല പൊതുപ്രവർത്തകൻ ആയിരുന്നു അദ്ദേഹം എന്നും മീഹോൾ മാർട്ടിൻ കൂട്ടിച്ചേർത്തു.
Discussion about this post

