ക്ലെയർ: കൗണ്ടി ക്ലെയറിൽ കടലിൽ വീണവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് രണ്ട് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.
പുള്ളീൻ ബേയിലെ ബ്ലൂ പൂൾ മേഖലയിൽ ആയിരുന്നു സംഭവം. ഇരുവരും പാറയുടെ മുകളിൽ ഇരുന്ന് മീൻ പിടിയ്ക്കുകയായിരുന്നു. ഇതിനിടെയാണ് കടലിലേക്ക് വീണത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വിവരം ലഭിച്ചെത്തിയ കോസ്റ്റ്ഗാർഡ് നാല് മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഒരാൾ കടലിൽ വീണപ്പോൾ രണ്ടാമൻ രക്ഷിക്കാൻ ചാടിയതായിരിക്കാമെന്നാണ് നിഗമനം.
Discussion about this post

