മുംബൈ: മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ഉഭയകക്ഷി ട്വന്റി 20 പരമ്പരയ്ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം ജൂലൈയിൽ സിംബാബ്വെയിലേക്ക് പോകും. ഹരാരെ സ്പോർട്സ് ക്ലബ്ബിലായിരിക്കും പരമ്പരയിലെ എല്ലാ മത്സരങ്ങളും നടക്കുക. ജൂലൈ 23നായിരിക്കും ആദ്യ മത്സരം. 2024ൽ സിംബാബ്വെയിൽ പര്യടനം നടത്തിയ ഇന്ത്യ, 5 മത്സരങ്ങളുടെ ട്വന്റി 20 പരമ്പര കളിച്ചിരുന്നു.
നിലവിൽ ഇന്ത്യയിൽ ഐപിഎൽ പത്തൊൻപതാം സീസൺ പുരോഗമിക്കുകയാണ്. അതിന് ശേഷം ജൂൺ മാസത്തിൽ നാട്ടിൽ അഫ്ഗാനിസ്ഥാനെതിരെ ടെസ്റ്റ് മത്സരവും ഏകദിന പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്.
ജൂൺ അവസാന വാരം ഇന്ത്യൻ ടീമിന്റെ അയർലൻഡ്- ഇംഗ്ലണ്ട് പര്യടനം ആരംഭിക്കും. അയർലൻഡിൽ രണ്ട് ട്വന്റി 20 മത്സരങ്ങൾ കളിക്കുന്ന ഇന്ത്യ, ജൂലൈ 1ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ 5 ട്വന്റി 20 മത്സരങ്ങളും 3 ഏകദിനങ്ങളും കളിക്കും.

