ഡെറി: ഡെറിയിലെ സ്കൂളിൽ രാസവസ്തു പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിന് പിന്നാലെ മൂന്ന് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള അവധി ആയതിനാൽ സ്കൂളിൽ വിദ്യാർത്ഥികൾ ഉണ്ടായിരുന്നില്ല.
കൊളറൈൻ ഗ്രാമർ സ്കൂളിൽ ആയിരുന്നു സംഭവം. ചൊവ്വാഴ്ച വൈകീട്ട് 4.15 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. ശുചീകരണ പ്രവർത്തനങ്ങൾക്കിടെ രാസവസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന. ആറ് അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്ത് എത്തിയിരുന്നു.
Discussion about this post

