അർമാഗ്: കൗണ്ടി അർമാഗിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു വയോധിക മരിച്ചു. കഴിഞ്ഞ മാസം 22 ന് രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ 90 കാരിയാണ് മരിച്ചത്. ഇവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയതിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
തിങ്കളാഴ്ച ആയിരുന്നു 90 കാരിയ്ക്ക് ജീവൻ നഷ്ടമായത്. അതേസമയം സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ന്യൂറി റോഡിൽ രാവിലെ 10.30 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. ഈ സമയം ഇതുവഴി കടന്ന് പോയവർ വാഹനത്തിന്റെ ഡാഷ്ക്യാമുകൾ പരിശോധിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.
Discussion about this post

