പൊതുവേദിയിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥനെ തല്ലാൻ ശ്രമിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ . പരിപാടിയുടെ വേദിയിൽ പ്രതിഷേധക്കാർ എത്തിയതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത് . കർണാടകയിലെ ബെൽഗാമിൽ ഒരു പൊതുപരിപാടിക്കിടെ സുരക്ഷാ വീഴ്ച വരുത്തിയ അസിസ്റ്റൻ്റ് പോലീസ് സൂപ്രണ്ട് (എഎസ്പി) നാരായണ്‍ ഭരമണിയെ തല്ലാൻ സിദ്ധരാമയ്യ ശ്രമിക്കുന്നതിൻ്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വിലക്കയറ്റത്തിൽ കേന്ദ്രസർക്കാരിനെതിരെ ബെൽഗാമിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു . ഈ പരിപാടിക്കിടെയാണ് സംഭവം.നാരായണ്‍ ഭരമണിയ്ക്കായിരുന്നു പരിപാടിയുടെ സുരക്ഷാ ചുമതല. ഇതിനിടെ വേദിക്ക് സമീപം ബിജെപി വനിതാ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതോടെ പരിപാടി തടസ്സപ്പെട്ടു. ഉടൻ തന്നെ സിദ്ധരാമയ്യ ഭരമണിയെ വേദിയിലേക്ക് വിളിച്ച് എല്ലാവർക്കും മുന്നിൽ വച്ച് തനിക്ക് നേരിട്ട ബുദ്ധിമുട്ടുകൾ വിശദീകരിക്കുകയും കൈ ഉയർത്തി അടിക്കാനോങ്ങുകയും ചെയ്തു. സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ ജനതാദൾ (സെക്കുലർ) പ്രതിഷേധം രേഖപ്പെടുത്തി.