Author: Anu Nair

തിരുവനന്തപുരം: ഗുരുപൂർണിമ ദിനത്തിൽ വിദ്യാർത്ഥികൾ നടത്തിയ പാദപൂജയെ പിന്തുണച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ . ഗുരുപൂജ ഭാരത സംസ്ക്കാരത്തിന്റെ ഭാഗമാണെന്നും അതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു . എന്നാൽ ചിലർ അതിനെ കണ്ണടച്ച് എതിർക്കുകയാണെന്നും ബാലഗോകുലത്തിൽ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. പൈതൃകം കുട്ടികളെ പഠിപ്പിക്കാത്തവരാണ് ഗുരുപൂജയെ എതിർക്കുന്നത് . കുട്ടികൾ സനാതനധർമ്മവും , സംസ്ക്കാരവും പഠിക്കുന്നതിൽ എന്താണ് തെറ്റ് . ഗുരുവിനെ ആദരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്നതും ഭാരതീയ വിദ്യാ നികേതൻ നടത്തുന്നതുമായ കാസർകോട് ബന്തഡ്കയിലെ സരസ്വതി വിദ്യാലയത്തിലും ആലപ്പുഴയിലെ മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സൈനിക സ്‌കൂളിലുമാണ് ഗുരുപൂജ നടന്നത് . മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്കൂൾ, ഗുരുപൂർണിമയോടനുബന്ധിച്ച് നടത്തുന്ന വാർഷിക ഗുരുപൂജ ആഘോഷങ്ങളുടെ ഭാഗമായിരുന്നു ചടങ്ങ് . അതേസമയം സംഭവത്തിൽ പ്രതിഷേധവുമായി എസ് എഫ് ഐയും , കെ എസ് യുവും രംഗത്തെത്തി. കെ എസ് യു മുഖ്യമന്ത്രിയ്ക്ക് ഇത് സംബന്ധിച്ച്…

Read More

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പത്ത് സ്വത്തുക്കൾ കണ്ടുകെട്ടിയത് റദ്ദാക്കിയ കൊച്ചി കോടതി ഉത്തരവിനെതിരെ എൻഐഎ അപ്പീൽ നൽകും. ജൂൺ 30 നാണ് കോടതി ഉത്തരവ് വന്നത്. ജപ്തി നടപടികളെ ചോദ്യം ചെയ്ത് സ്വത്തിന്റെ അവകാശികളും ട്രസ്റ്റികളും സമർപ്പിച്ച അപ്പീലിലാണ് വിധി. ഈ സ്വത്തുക്കൾ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്ന എൻഐഎയുടെ വാദം കോടതി തള്ളിയിരുന്നു. ജപ്തി ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിയ സ്വത്തുക്കളിൽ 10.27 ഹെക്ടർ ഭൂമിയും മലപ്പുറം ഗ്രീൻവാലി ഫൗണ്ടേഷന്റെ കെട്ടിടവും ഉൾപ്പെടുന്നു. ആലപ്പുഴ സോഷ്യൽ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ ട്രസ്റ്റ്, മണ്ണഞ്ചേരി-ആലപ്പുഴയിലെ ഷാഹുൽ ഹമീദിന്റെ ഷോപ്പിംഗ് കോംപ്ലക്സ്, കരുണാഗപ്പള്ളിയിലെ കാരുണ്യ ഫൗണ്ടേഷൻ ട്രസ്റ്റിന്റെ സ്വത്ത്, പന്തളം എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭൂമിയും കെട്ടിടവും, ചാവക്കാട്ടെ മൂന്ന് പേരുടെ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടം, മാനന്തവാടിയിലെ ഇസ്ലാമിക് സെന്റർ ട്രസ്റ്റിന്റെ സ്വത്ത്, ആലുവയിലെ അബ്ദുൾ സത്താർ ഹാജി മൂസ സെയ്ത് ജുമാ മസ്ജിദിന്റെ ഭൂമി, കൽപക ജംഗ്ഷൻ-പട്ടാമ്പിയിലെ കെ.ടി.…

Read More

കാസർകോട്: ഭാരതീയ വിദ്യാനികേതന്റെ കീഴിലുള്ള കാക്കച്ചാൽ സരസ്വതി വിദ്യാലയത്തിൽ പാദപൂജ നടത്തിയത് വിവാദമായ സാഹചര്യത്തിൽ പ്രതികരണവുമായി നടൻ സന്തോഷ് പണ്ഡിറ്റ്.പാദപൂജ ശരിയോ, തെറ്റോ എന്നത് പരിശോധിക്കുമ്പോൾ പ്രായപൂർത്തി എത്താത്ത കുട്ടികളെ കൊണ്ട് സമരാഭാസം നടത്തുന്നതും, ആക്രമങ്ങൾ നടത്തുന്നതും, സ്കൂൾ കെട്ടിടത്തിന്, ലാബും അടിച്ചു തകർക്കുന്നതും, ബസ്സിനു കല്ലെറിയുന്നതും ഒക്കെ ശരിയാണോ? എന്നും സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….. പണ്ഡിറ്റിൻ്റെ “പാദപൂജ” നിരീക്ഷണം കേരളത്തിൽ ഒരു സ്വകാര്യ മാനേജ്മെൻ്റ് സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ കാൽ പിടിപ്പിച്ചു, ചിലർ കാൽ കഴികിച്ചു എന്ന പേരിൽ വൻ വിവാദം നടക്കുകയാണല്ലോ. പ്രായ പൂർത്തി എത്താത്ത കുട്ടികളെ കൊണ്ടു ഇതൊന്നും ചെയ്യിപ്പിക്കരുത് എന്നാണ് വിമര്ശകര് പറയുന്നത്. പാദപൂജ ശരിയോ, തെറ്റോ എന്നത് പരിശോധിക്കുമ്പോൾ പ്രായപൂർത്തി എത്താത്ത കുട്ടികളെ കൊണ്ട് സമരാഭാസം നടത്തുന്നതും, ആക്രമങ്ങൾ നടത്തുന്നതും, സ്കൂൾ കെട്ടിടത്തിന്, ലാബും അടിച്ചു തകർക്കുന്നതും, ബസ്സിനു കല്ലെറിയുന്നതും ഒക്കെ ശരിയാണോ? മുമ്പ്…

Read More

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിലുള്ള ശ്രീ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . തന്റെ സന്ദർശനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സ്’-ൽ അമിത് ഷാ പങ്ക് വച്ചു . “കേരളത്തിലെ തളിപ്പറമ്പിലുള്ള ശ്രീ രാജരാജേശ്വര ക്ഷേത്രത്തിൽ പൂജ നടത്തി. ഭഗവാൻ ശിവന്റെയും മാതാ പാർവതിയുടെയും കൃപ എല്ലാവർക്കും സന്തോഷവും സമൃദ്ധിയും നൽകട്ടെ” എന്ന കുറിപ്പിനൊപ്പമാണ് ചിത്രം പോസ്റ്റ് ചെയ്തത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ക്ഷേത്രത്തിലേയ്ക്കുള്ള വഴിയിൽ അമിത് ഷായെ കാണാൻ സ്ത്രീകളും, കുട്ടികളുമടക്കം ജനങ്ങൾ തടിച്ചു കൂടി . ബിജെപി പതാകകൾ വീശി ബിജെപി അനുയായികളും എത്തിയിരുന്നു. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ അമിത് ഷാ ആളുകളെ അഭിവാദ്യം ചെയ്യുകയും, ചിലർക്ക് ഹസ്തദാനം നൽകുകയും ചെയ്ത ശേഷമാണ് കാറിൽ കയറിയത് . ക്ഷേത്രത്തിലേക്കുള്ള വഴിയുടെ ഇരുവശത്തും റോഡരികിലെ കെട്ടിടങ്ങൾക്ക് മുകളിലും തടിച്ചുകൂടിയ ആളുകൾ അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ പുഷ്പവൃഷ്ടി നടത്തി. ക്ഷേത്രം ട്രസ്റ്റിമാർ അദ്ദേഹത്തെ രാജരാജേശ്വര ചിത്രം…

Read More

ന്യൂഡൽഹി: മുതിർന്ന ആർ എസ് എസ് നേതാവും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ സി സദാനന്ദൻ മാസ്റ്ററെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു. കേരളത്തിൽ ബിജെപിയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായാണ് പുതിയ നീക്കം . പ്രസിഡന്റ് ദ്രൗപതി മുർമുവാണ് സദാനന്ദൻ മാസ്റ്ററെ നാമനിർദ്ദേശം ചെയ്തത്. മഹാരാഷ്ട്രയിൽ നിന്നുള്ള അഭിഭാഷകനായ ഉജ്ജ്വൽ നികം, മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല, ചരിത്രകാരി ഡോ. മീനാക്ഷി ജെയിൻ എന്നിവരാണ് നാമനിർദ്ദേശം ചെയ്യപ്പെട്ട മറ്റ് നാല് അംഗങ്ങൾ. അടുത്തയാഴ്ച പാർലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് നിർണായക നീക്കം. മുൻ ഹൈസ്കൂൾ അധ്യാപകനും കേരളത്തിലെ അക്കാദമിക് മേഖലയിലെ ആദരണീയനുമായ സി സദാനന്ദൻ മാസ്റ്റർ രാഷ്ട്രീയ വൈരാഗ്യത്തിനിരയായ വ്യക്തിയാണ് . 1994 ൽ, ഇടതുപക്ഷ പ്രവർത്തകർ രാത്രിയുടെ മറവിൽ വീടിന് സമീപം വച്ച് അദ്ദേഹത്തെ ആക്രമിച്ചു. സംഭവത്തിൽ, ഗുരുതരമായി പരിക്കേറ്റ സദാനന്ദൻ മാസ്റ്ററിന്റെ രണ്ട് കാലുകളും മുറിച്ചുമാറ്റേണ്ടിവന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബഹുമാനിക്കുന്ന വ്യക്തിത്വങ്ങളിൽ ഒന്നാണ് സി സദാനന്ദൻ മാസ്റ്റർ . പൊതുപരിപാടികളിലും…

Read More

തിരുവനന്തപുരം: സുരേഷ് ഗോപി ചിത്രം ‘ജെ.എസ്.കെ – ജാനകി. വി v/s സ്റ്റേറ്റ് ഓഫ് കേരള’ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ സെൻസർ ബോർഡ് അനുമതി നൽകി. വീണ്ടും എഡിറ്റ് ചെയ്ത പതിപ്പിനാണ് സെൻസർ ബോർഡ് അംഗീകാരം നൽകിയത് . എട്ട് മാറ്റങ്ങളോടെയാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ചിത്രത്തിന്റെ പേരും കോടതി രംഗങ്ങളും വെട്ടിക്കുറച്ചിട്ടുണ്ട്. ജെ.എസ്.കെ. – ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രത്തിന്റെ പേര് മാറ്റാനും സിനിമയിലെ കോടതി രംഗം എഡിറ്റ് ചെയ്യാനും നിർമ്മാതാക്കൾ സമ്മതിച്ചിരുന്നു . ഇതിനെത്തുടർന്ന്, എഡിറ്റ് ചെയ്ത പുതിയ ചിത്രം സെൻസർ ബോർഡിന് മുന്നിൽ അവതരിപ്പിച്ചു. ക്രോസ് വിസ്താര രംഗങ്ങളിൽ ജാനകി എന്ന പേര് പരാമർശിക്കുന്ന ഭാഗം നിശബ്ദമാക്കും. ഇക്കാര്യത്തിൽ, നിർമ്മാതാക്കളായ കോസ്മോസ് എന്റർടൈൻമെന്റ്, കേന്ദ്ര സെൻസർ ബോർഡ് ഹൈക്കോടതിയിൽ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ അംഗീകരിച്ചിരുന്നു. ചിത്രത്തിൽ അഡ്വക്കേറ്റ് ഡേവിഡ് ആബേൽ ഡോണോവന്റെ വേഷത്തിലാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരന്റെ…

Read More

ബെംഗളൂരു : ദക്ഷിണേന്ത്യൻ സിനിമകളിലെ സ്വഭാവ വേഷങ്ങളിലൂടെ പ്രശസ്തനായ മുതിർന്ന തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസ്സായിരുന്നു.ഞായറാഴ്ച ഹൈദരാബാദിൽ വച്ചായിരുന്നു അന്ത്യം . ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. വിവിധ ഭാഷകളിലായി 750-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1978-ൽ ‘പ്രണം ഖരീദു’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. “കോട്ട ഗാരു ശാരീരികമായി നമ്മോടൊപ്പമില്ലെങ്കിലും, അദ്ദേഹം അവതരിപ്പിച്ച വൈവിധ്യമാർന്ന വേഷങ്ങളിലൂടെ, തെലുങ്ക് ജനതയുടെ ഹൃദയങ്ങളിൽ അദ്ദേഹം എന്നെന്നും നിലനിൽക്കും,” രേവന്ത് റെഡ്ഡി എക്‌സിലെ പോസ്റ്റിൽ പറഞ്ഞു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും അനുശോചനം അർപ്പിച്ചു . “ഏകദേശം നാല് പതിറ്റാണ്ടുകളായി സിനിമയ്ക്കും നാടകത്തിനും അദ്ദേഹം നൽകിയ കലാപരമായ സംഭാവനകളും അദ്ദേഹം അവതരിപ്പിച്ച വേഷങ്ങളും അവിസ്മരണീയമായിരിക്കും. വില്ലനായും സ്വഭാവനടനായും അദ്ദേഹം അവതരിപ്പിച്ച നിരവധി അവിസ്മരണീയ വേഷങ്ങൾ തെലുങ്ക് പ്രേക്ഷകരുടെ ഹൃദയങ്ങളിൽ എന്നെന്നും നിലനിൽക്കും‘ ചന്ദ്രബാബു നായിഡു പറഞ്ഞു.

Read More

പാലക്കാട്: നിപ ബാധിച്ച് ചികിത്സയിലായിരുന്ന മണ്ണാർക്കാട് സ്വദേശി മരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മണ്ണാർക്കാട് ചങ്ങലേരി സ്വദേശിയായ 50 വയസ്സുകാരൻ മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ സ്വാബ് പരിശോധനയുടെ ഫലം പോസിറ്റീവായിരുന്നു. പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ശവസംസ്കാരം നടത്തുകയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് പരിശോധനയ്ക്കായി അയച്ചു . വെള്ളിയാഴ്ച്ചയാണ് ഇയാളെ പനിയും, ശ്വാസതടസവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ശനിയാഴ്ച്ച വൈകിട്ടോടെയായിരുന്നു മരണം . മരിച്ചയാളുടെ വീടിനു 3 കിലോമീറ്റർ ചുറ്റളവിൽ ആരോഗ്യ വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. ഇവിടം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചേക്കും. അതേസമയം നിപ്പ സമ്പർക്കപ്പട്ടികയിൽ ഉള്ളവരുടെ എണ്ണം കുറയുന്നുണ്ട്. നിലവിൽ 497 പേരാണുള്ളത് . സംസ്ഥാനത്താകെ 14 പേർ ഹൈയസ്റ്റ് റിസ്കിലും, 82 പേർ ഹൈ റിസ്ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.

Read More

സുഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടെ 12 കാരിയ്ക്ക് ദാരുണാന്ത്യം . വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ടിപ്പററി/വാട്ടർഫോർഡ് അതിർത്തിയിലെ ആർഡ്ഫിന്നൻ ഗ്രാമത്തിന് സമീപം സ്ഥിതി ചെയ്യുന്ന ന്യൂകാസിൽ ഗ്രാമത്തിലെ പ്രാദേശിക നീന്തൽ കുളത്തിലാണ് സംഭവം . വൈകുന്നേരം 4.20 ഓടെയാണ് ഫ്രേയ ടോബിൻ എന്ന പെൺകുട്ടി അപകടത്തിൽപ്പെട്ടത്. പ്രാദേശിക സോഷ്യൽ മുഹൈർ കെയ്‌സ്‌ലീൻ നുവ നാഷണൽ സ്‌കൂളിലെ വിദ്യാർത്ഥിനിയായ ഫ്രേയ ടോബിൻ മറ്റ് സുഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത് . മരിച്ച ഫ്രേയയും മറ്റൊരു സുഹൃത്തുമാണ് അപകടത്തിൽപ്പെട്ടത്. സാറയുടെ സുഹൃത്തിന്റെ നിലവിളി കേട്ട് ചുറ്റുമുള്ളവർ രക്ഷിക്കാനായി എത്തിയെങ്കിലും ഫ്രേയ ടോബിനെ രക്ഷിക്കാനായില്ല. തുടർന്ന് ഗാർഡൈ, നാഷണൽ ആംബുലൻസ് സർവീസ് ഉദ്യോഗസ്ഥർ, ക്ലോൺമെൽ ഫയർ സ്റ്റേഷനിലെ സ്വിഫ്റ്റ് വാട്ടർ റെസ്ക്യൂ ടീമിലെ അഗ്നിശമന സേനാംഗങ്ങൾ എന്നിവർ സംഭവസ്ഥലത്തെത്തി.ഐറിഷ് കോസ്റ്റ് ഗാർഡ് എയർ ആൻഡ് സീ റെസ്ക്യൂ 117 ഹെലികോപ്റ്റർ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത ശേഷം ഫ്രേയയെ കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് (CUH) മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. മരിച്ച പെൺകുട്ടിയുടെ സുഹൃത്തിനെ…

Read More

മുൻ ഐറിഷ് ഒളിമ്പിക് നീന്തൽ പരിശീലകൻ ജോർജ്ജ് ഗിബ്‌നിയെ അയർലണ്ടിനു കൈമാറാൻ ഉത്തരവിട്ട് യുഎസ് ജഡ്ജി .വെള്ളിയാഴ്ച ഫ്ലോറിഡയിൽ നടന്ന ഒരു ഹിയറിംഗിലാണ് യുഎസ് മജിസ്‌ട്രേറ്റ് ജഡ്ജി ഡാനിയേൽ ഇറിക്ക് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഗിബ്‌നി ഒർലാൻഡോയിലെ ഫെഡറൽ കോടതിയിൽ ജഡ്ജി ഇറിക്കിന്റെ മുമ്പാകെ ഹാജരായി. എട്ട് മുതൽ 15 വയസ്സ് വരെ പ്രായമുള്ള നാല് പെൺകുട്ടികളെ അസഭ്യം പറയുകയും , ഒരു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന കുറ്റമാണ് ഗിബ്‌നിക്കെതിരെ ചുമത്തിയിരിക്കുന്നത് . ലൈംഗിക കുറ്റകൃത്യങ്ങൾ ചുമത്തി വിചാരണ നേരിടാനും യുഎസിൽ നിന്ന് കൈമാറുന്നതിനും ഗിബ്‌നി സമ്മതിച്ചിരുന്നു.1990-കളിൽ ലൈംഗിക കുറ്റകൃത്യങ്ങൾ നിഷേധിച്ച ഗിബ്‌നി വർഷങ്ങളായി യുഎസിൽ താമസിച്ചുവരികയാണ്.ഈ മാസം ആദ്യം ഐറിഷ് എക്‌സ്‌ട്രാഡിഷൻ വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. യുഎസ് മാർഷലും ഐറിഷ് ഗവൺമെന്റ് അധികൃതരും പറഞ്ഞ സമയത്ത് ഗിബ്‌നിയെ കസ്റ്റഡിയിൽ നിന്ന് മാറ്റുമെന്നും ജഡ്ജി ഉത്തരവിട്ടു.

Read More