സുഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടെ 12 കാരിയ്ക്ക് ദാരുണാന്ത്യം . വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ടിപ്പററി/വാട്ടർഫോർഡ് അതിർത്തിയിലെ ആർഡ്ഫിന്നൻ ഗ്രാമത്തിന് സമീപം സ്ഥിതി ചെയ്യുന്ന ന്യൂകാസിൽ ഗ്രാമത്തിലെ പ്രാദേശിക നീന്തൽ കുളത്തിലാണ് സംഭവം . വൈകുന്നേരം 4.20 ഓടെയാണ് ഫ്രേയ ടോബിൻ എന്ന പെൺകുട്ടി അപകടത്തിൽപ്പെട്ടത്.
പ്രാദേശിക സോഷ്യൽ മുഹൈർ കെയ്സ്ലീൻ നുവ നാഷണൽ സ്കൂളിലെ വിദ്യാർത്ഥിനിയായ ഫ്രേയ ടോബിൻ മറ്റ് സുഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത് . മരിച്ച ഫ്രേയയും മറ്റൊരു സുഹൃത്തുമാണ് അപകടത്തിൽപ്പെട്ടത്. സാറയുടെ സുഹൃത്തിന്റെ നിലവിളി കേട്ട് ചുറ്റുമുള്ളവർ രക്ഷിക്കാനായി എത്തിയെങ്കിലും ഫ്രേയ ടോബിനെ രക്ഷിക്കാനായില്ല.
തുടർന്ന് ഗാർഡൈ, നാഷണൽ ആംബുലൻസ് സർവീസ് ഉദ്യോഗസ്ഥർ, ക്ലോൺമെൽ ഫയർ സ്റ്റേഷനിലെ സ്വിഫ്റ്റ് വാട്ടർ റെസ്ക്യൂ ടീമിലെ അഗ്നിശമന സേനാംഗങ്ങൾ എന്നിവർ സംഭവസ്ഥലത്തെത്തി.ഐറിഷ് കോസ്റ്റ് ഗാർഡ് എയർ ആൻഡ് സീ റെസ്ക്യൂ 117 ഹെലികോപ്റ്റർ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത ശേഷം ഫ്രേയയെ കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് (CUH) മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
മരിച്ച പെൺകുട്ടിയുടെ സുഹൃത്തിനെ ചികിത്സയ്ക്കായി ക്ലോൺമെലിലെ സൗത്ത് ടിപ്പററി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

