തിരുവനന്തപുരം: ഗുരുപൂർണിമ ദിനത്തിൽ വിദ്യാർത്ഥികൾ നടത്തിയ പാദപൂജയെ പിന്തുണച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ . ഗുരുപൂജ ഭാരത സംസ്ക്കാരത്തിന്റെ ഭാഗമാണെന്നും അതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു . എന്നാൽ ചിലർ അതിനെ കണ്ണടച്ച് എതിർക്കുകയാണെന്നും ബാലഗോകുലത്തിൽ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
പൈതൃകം കുട്ടികളെ പഠിപ്പിക്കാത്തവരാണ് ഗുരുപൂജയെ എതിർക്കുന്നത് . കുട്ടികൾ സനാതനധർമ്മവും , സംസ്ക്കാരവും പഠിക്കുന്നതിൽ എന്താണ് തെറ്റ് . ഗുരുവിനെ ആദരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നതും ഭാരതീയ വിദ്യാ നികേതൻ നടത്തുന്നതുമായ കാസർകോട് ബന്തഡ്കയിലെ സരസ്വതി വിദ്യാലയത്തിലും ആലപ്പുഴയിലെ മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സൈനിക സ്കൂളിലുമാണ് ഗുരുപൂജ നടന്നത് .
മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്കൂൾ, ഗുരുപൂർണിമയോടനുബന്ധിച്ച് നടത്തുന്ന വാർഷിക ഗുരുപൂജ ആഘോഷങ്ങളുടെ ഭാഗമായിരുന്നു ചടങ്ങ് . അതേസമയം സംഭവത്തിൽ പ്രതിഷേധവുമായി എസ് എഫ് ഐയും , കെ എസ് യുവും രംഗത്തെത്തി. കെ എസ് യു മുഖ്യമന്ത്രിയ്ക്ക് ഇത് സംബന്ധിച്ച് പരാതിയും നൽകി.

