ന്യൂഡൽഹി: മുതിർന്ന ആർ എസ് എസ് നേതാവും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ സി സദാനന്ദൻ മാസ്റ്ററെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു. കേരളത്തിൽ ബിജെപിയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായാണ് പുതിയ നീക്കം . പ്രസിഡന്റ് ദ്രൗപതി മുർമുവാണ് സദാനന്ദൻ മാസ്റ്ററെ നാമനിർദ്ദേശം ചെയ്തത്. മഹാരാഷ്ട്രയിൽ നിന്നുള്ള അഭിഭാഷകനായ ഉജ്ജ്വൽ നികം, മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല, ചരിത്രകാരി ഡോ. മീനാക്ഷി ജെയിൻ എന്നിവരാണ് നാമനിർദ്ദേശം ചെയ്യപ്പെട്ട മറ്റ് നാല് അംഗങ്ങൾ. അടുത്തയാഴ്ച പാർലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് നിർണായക നീക്കം.
മുൻ ഹൈസ്കൂൾ അധ്യാപകനും കേരളത്തിലെ അക്കാദമിക് മേഖലയിലെ ആദരണീയനുമായ സി സദാനന്ദൻ മാസ്റ്റർ രാഷ്ട്രീയ വൈരാഗ്യത്തിനിരയായ വ്യക്തിയാണ് . 1994 ൽ, ഇടതുപക്ഷ പ്രവർത്തകർ രാത്രിയുടെ മറവിൽ വീടിന് സമീപം വച്ച് അദ്ദേഹത്തെ ആക്രമിച്ചു. സംഭവത്തിൽ, ഗുരുതരമായി പരിക്കേറ്റ സദാനന്ദൻ മാസ്റ്ററിന്റെ രണ്ട് കാലുകളും മുറിച്ചുമാറ്റേണ്ടിവന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ബഹുമാനിക്കുന്ന വ്യക്തിത്വങ്ങളിൽ ഒന്നാണ് സി സദാനന്ദൻ മാസ്റ്റർ . പൊതുപരിപാടികളിലും പലപ്പോഴും മോദി സദാനന്ദൻ മാസ്റ്ററെ കുറിച്ച് പരാമർശിച്ചിട്ടുണ്ട് . രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്നത് സംബന്ധിച്ച് നാഷണൽ ടീച്ചേഴ്സ് യൂണിയന്റെ കേരള സംസ്ഥാന വൈസ് പ്രസിഡന്റും സംഘടനയുടെ മുഖപത്രമായ നാഷണൽ ടീച്ചേഴ്സ് ന്യൂസിന്റെ എഡിറ്ററുമാണ് സദാനന്ദൻ മാസ്റ്റർ. ആർഎസ്എസിന്റെ ബൗദ്ധിക വിഭാഗമായ ഭാരതീയ വിചാര കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്.

