മുൻ ഐറിഷ് ഒളിമ്പിക് നീന്തൽ പരിശീലകൻ ജോർജ്ജ് ഗിബ്നിയെ അയർലണ്ടിനു കൈമാറാൻ ഉത്തരവിട്ട് യുഎസ് ജഡ്ജി .വെള്ളിയാഴ്ച ഫ്ലോറിഡയിൽ നടന്ന ഒരു ഹിയറിംഗിലാണ് യുഎസ് മജിസ്ട്രേറ്റ് ജഡ്ജി ഡാനിയേൽ ഇറിക്ക് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഗിബ്നി ഒർലാൻഡോയിലെ ഫെഡറൽ കോടതിയിൽ ജഡ്ജി ഇറിക്കിന്റെ മുമ്പാകെ ഹാജരായി.
എട്ട് മുതൽ 15 വയസ്സ് വരെ പ്രായമുള്ള നാല് പെൺകുട്ടികളെ അസഭ്യം പറയുകയും , ഒരു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന കുറ്റമാണ് ഗിബ്നിക്കെതിരെ ചുമത്തിയിരിക്കുന്നത് . ലൈംഗിക കുറ്റകൃത്യങ്ങൾ ചുമത്തി വിചാരണ നേരിടാനും യുഎസിൽ നിന്ന് കൈമാറുന്നതിനും ഗിബ്നി സമ്മതിച്ചിരുന്നു.1990-കളിൽ ലൈംഗിക കുറ്റകൃത്യങ്ങൾ നിഷേധിച്ച ഗിബ്നി വർഷങ്ങളായി യുഎസിൽ താമസിച്ചുവരികയാണ്.ഈ മാസം ആദ്യം ഐറിഷ് എക്സ്ട്രാഡിഷൻ വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
യുഎസ് മാർഷലും ഐറിഷ് ഗവൺമെന്റ് അധികൃതരും പറഞ്ഞ സമയത്ത് ഗിബ്നിയെ കസ്റ്റഡിയിൽ നിന്ന് മാറ്റുമെന്നും ജഡ്ജി ഉത്തരവിട്ടു.

