Author: Anu Nair

കൊച്ചി: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിമിഷയുടെ അമ്മ പ്രേമകുമാരി യെമൻ സർക്കാരിന് ഹർജി നൽകി.വധശിക്ഷ 16 ന് നടപ്പാക്കരുതെന്നും , കൊല്ലപ്പെട്ട യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായുള്ള ചർച്ചകൾ പുരോഗമിക്കുമെന്നും ഹർജിയിൽ പറയുന്നു. ബ്ലഡ് മണി വിഷയത്തിൽ സമവായത്തിലെത്തുമെന്നാണ് കുടുംബവും ആക്ഷൻ കൗൺസിലും പ്രതീക്ഷിക്കുന്നത്. നിമിഷ പ്രിയയെ വധശിക്ഷയിൽ നിന്ന് രക്ഷിക്കാൻ ഇടപെടണമെന്ന ആക്ഷൻ കൗൺസിലിന്റെ ഹർജിയിൽ തിങ്കളാഴ്ച കേന്ദ്ര സർക്കാർ മറുപടി നൽകും.കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബം ഏകദേശം 8 കോടി രൂപ ബ്ലഡ് മണിയായി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഈ മാസം 16 ന് നിമിഷയെ വധശിക്ഷയ്ക്ക് വിധേയമാക്കാൻ യെമൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. നിമിഷയെ മോചിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തേടുന്നതിനിടെയാണ് ഇതുസംബന്ധിച്ച ഉത്തരവ് വന്നത്. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിൽ നിന്നാണ് ഉത്തരവ് ലഭിച്ചത്. അതേസമയം നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും,…

Read More

ലക്നൗ : മതപരിവർത്തനത്തിന്റെ പേരിൽ യുപി പൊലീസ് അറസ്റ്റ് ചെയ്ത ജമാലുദീൻ എന്ന ചങ്കൂർ ബാബയ്ക്ക് പാക് ചാരസംഘടനയായ ഐ എസ് ഐയുമായി ബന്ധമുണ്ടെന്ന് യുപി എ ടി എസ് . സാമ്പത്തികമായി ദുർബലരായ ഹിന്ദു കുടുംബങ്ങളെ മതപരിവർത്തനം നടത്തുന്നതിനു പുറമേ, ഐ‌എസ്‌ഐയുമായി യുപി എ ടി എസ് വെളിപ്പെടുത്തി. ഇസ്ലാം മതം സ്വീകരിച്ച ഹിന്ദു സ്ത്രീകളെ നേപ്പാളിലെ ഐ‌എസ്‌ഐ ഏജന്റുമാരുമായും സ്ലീപ്പർ സെൽ ഓപ്പറേറ്റീവുകളുമായും വിവാഹം കഴിപ്പിക്കാനും ഇയാൾ ശ്രമിച്ചിരുന്നു . മതപരിവർത്തനം നടത്താനായി മൂന്ന് വർഷത്തിനുള്ളിൽ മുസ്ലീം രാജ്യങ്ങളിൽ നിന്ന് 500 കോടി രൂപയാണ് ചങ്കൂർ ബാബ കൈപ്പറ്റിയത് . പലരെയും ലൗജിഹാദിൽ കുടുക്കിയാണ് മതം മാറ്റിയത് . ഇതിനായി യുപിയിലെ ഏഴ് ജില്ലകളിൽപ്പെട്ട മുസ്ലീം യുവാക്കൾക്ക് പണം നൽകിയിരുന്നു. ലൗജിഹാദിൽ കുടുങ്ങാത്തവരെ കള്ളക്കേസിലും കുടുക്കി. നേപ്പാളിൽ ആസ്ഥാനമായുള്ളമതനേതാവ് വഴി പാകിസ്ഥാൻ എംബസിയുമായി ബന്ധം സ്ഥാപിക്കാൻ ചങ്കൂർ ശ്രമിച്ചുവെങ്കിലും സുരക്ഷാ നിയന്ത്രണങ്ങൾ കാരണം പരിസരത്ത് പ്രവേശിക്കാൻ കഴിഞ്ഞില്ല .ഉത്തർപ്രദേശിലെ…

Read More

തിരുവനന്തപുരം:കൂത്തുപറമ്പ് വെടിവെപ്പ് സംബന്ധിച്ച് അന്നത്തെ എഎസ്പി ആയിരുന്ന ഇപ്പോഴത്തെ ഡിജിപി റവാഡ ചന്ദ്രശേഖറിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രസംഗിച്ചതിന്റെ രേഖ പുറത്ത്. റവാഡ ചന്ദ്രശേഖറിന് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടെന്നാണ് രേഖയില്‍ കാണുന്നത്. കൂത്തുപറമ്പ് വെടിവെപ്പിന് ശേഷം 1995 ജനുവരി 30ന് നടത്തിയ പ്രസംഗത്തിന്റെ രേഖയാണ് പുറത്തുവന്നത്. തലശേരി എഎസ്പി റവാഡ ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ പൊലീസ് സമരക്കാരെ അടിച്ചും എറിഞ്ഞും ഒതുക്കിക്കൊണ്ടിരുന്നു എന്ന് തുടങ്ങുന്ന പത്ര റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് പിണറായി വിജയന്‍ പ്രസംഗം തുടങ്ങിയത്.സംഭവത്തില്‍ എഫ്‌ഐഎസ് (ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്‌മെന്റ്) നല്‍കിയതും റവാഡ ചന്ദ്രശേഖറാണെന്ന് പ്രസംഗത്തിലുണ്ട്. ലാത്തിച്ചാര്‍ജില്‍ മാരകമായി പരിക്കേറ്റ് വീണുകിടന്ന ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ജയരാജന്‍ വെടിവെക്കാനുള്ള ഒരുക്കം കണ്ടിട്ട് എഴുന്നേറ്റ് നിന്നിട്ട് പറഞ്ഞു.ഞങ്ങള്‍ ഇവിടെ കരിങ്കൊടി കാണിക്കാന്‍ വന്നവരാണ്, കരിങ്കൊടി കാണിച്ചിട്ട് ഞങ്ങള്‍ തിരിച്ച് പോകും. നിങ്ങള്‍ വെടിവെക്കരുത് എന്ന് പറഞ്ഞെങ്കിലും ഞങ്ങള്‍ക്ക് വെടിവെപ്പ് ഒരു പരിശീലനമാണ് എന്ന് റവാഡ…

Read More

ബ്രിട്ടനിലെ സൗത്ത്‌എൻഡ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ ചെറിയ യാത്രാ വിമാനം തകർന്നുവീണു . ബീച്ച്ക്രാഫ്റ്റ് ബി200 എന്ന വിമാനമാണ് തകർന്നുവീണത് . പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, നെതർലൻഡ്‌സിലെ ലെലിസ്റ്റാഡിലേക്ക് പോകുകയായിരുന്ന വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ തീപിടിച്ച് റൺവേയ്ക്ക് സമീപം തകർന്നുവീഴുകയായിരുന്നു. വിമാനം പെട്ടെന്ന് ഒരു തീഗോളമായി മാറിയെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത് . സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചിത്രങ്ങളിൽ, വിമാനത്തിൽ നിന്ന് പുകയും തീയും ഉയരുന്നത് കാണാം. പറന്നുയർന്ന് കുറച്ച് മിനിറ്റുകൾക്ക് ശേഷം വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചുവെന്നും, അതിനാൽ നിയന്ത്രണം നഷ്ടപ്പെട്ട് റൺവേയ്ക്ക് സമീപം വലിയ ശബ്ദത്തോടെ തകർന്നുവീണുവെന്നും അപകടസമയത്ത് വിമാനത്താവളത്തിലുണ്ടായിരുന്ന ആളുകൾ പറഞ്ഞു. അപകടം റിപ്പോർട്ട് ചെയ്തയുടൻ, എസെക്സ് പോലീസ്, അഗ്നിശമന സേന, ആംബുലൻസ് സർവീസ് എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. വിമാനത്തിൽ എത്ര പേരുണ്ടായിരുന്നുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Read More

ന്യൂഡൽഹി : ആറ് ദിവസം മുൻപ് ഡൽഹിയിൽ നിന്ന് കാണാതായ 19 കാരിയുടെ മൃതദേഹം കണ്ടെത്തി . ത്രിപുര സ്വദേശിയായ 19 കാരിയായ സ്നേഹ ദേബ്‌നാഥിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ആത്മ റാം സനാതൻ ധർമ്മ കോളേജിലെ (ഡൽഹി യൂണിവേഴ്‌സിറ്റി) രണ്ടാം വർഷ ബി.എസ്‌സി ഗണിത വിദ്യാർത്ഥിനിയായിരുന്ന സ്നേഹ, ഡൽഹിയിലെ പര്യാവരൺ കോംപ്ലക്‌സിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ജൂലൈ 7 നാണ് പെൺകുട്ടിയെ കാണാതായത്. ഞായറാഴ്ച, കിഴക്കൻ ഡൽഹിയിലെ ഗീത കോളനി പ്രദേശത്തിനടുത്തുള്ള യമുന നദിയിൽ നിന്നാണ് സ്നേഹയുടെ മൃതദേഹം കണ്ടെത്തിയത്. കുടുംബം സ്നേഹ എഴുതിയ കത്ത് പോലീസിനു നൽകിയിരുന്നു . അതിൽ സിഗ്നേച്ചർ പാലത്തിൽ നിന്ന് ചാടി ജീവനൊടുക്കുമെന്ന സൂചനയുണ്ടായിരുന്നു. സ്നേഹയെ പാലത്തിനു സമീപമാണ് ഇറക്കി വിട്ടതെന്ന് ക്യാബ് ഡ്രൈവറും പൊലീസിനോട് പറഞ്ഞിരുന്നു. സ്നേഹയുടെ മൂത്ത സഹോദരി ബിപാഷ ദേബ്നാഥ് നൽകിയ പരാതി പ്രകാരം, ജൂലൈ 7 ന് തന്റെ സുഹൃത്ത് പിറ്റുനുവിനെ സെൻട്രൽ ഡൽഹിയിലെ സരായ് രോഹില്ല റെയിൽവേ…

Read More

ബെംഗളൂരു : അഭിനയ സരസ്വതി നടി ബി സരോജാദേവി അന്തരിച്ചു . 87 വയസായിരുന്നു . ബെംഗളൂരുവിലെ മല്ലേശ്വരത്തുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം . വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു സരോജാദേവി . കന്നഡത്തു പൈങ്കിളി (കന്നഡയുടെ തത്ത) അഭിനയ സരസ്വതി എന്നും അറിയപ്പെട്ടിരുന്ന താരം എം ജി ആറിനൊപ്പമുള്ള ചിത്രങ്ങളിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത് . 17 വയസ്സിൽ മഹാകവി കാളിദാസ (1955) എന്ന കന്നഡ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന സരോജ, കന്നഡ സിനിമയിലെ ആദ്യത്തെ വനിതാ സൂപ്പർസ്റ്റാർ എന്നാണ് അറിയപ്പെടുന്നത്. തന്റെ ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ ദേശീയ അവാർഡും നേടി. എം.ജി. ആറിനൊപ്പമുള്ള തമിഴ് ചിത്രം ‘നാടോടി മന്നൻ’ (1958) അവരെ തമിഴ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാക്കി മാറ്റി. 1967 ൽ വിവാഹിതയായി അഭിനയരംഗത്തോട് വിട പറഞ്ഞു .

Read More

പട്ന : ബീഹാറിലെ വോട്ടർ പട്ടികയിൽ നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിലെ പൗരന്മാർ ഉൾപ്പെട്ടിട്ടുള്ളതായി റിപ്പോർട്ട് . ബീഹാറിലെ വോട്ടർ പട്ടികയുടെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) കാമ്പെയ്‌നിനിടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സംസ്ഥാനത്ത് നടത്തിയ വീടുതോറുമുള്ള സർവേയിൽ, നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് വന്ന നിരവധി ആളുകളെ ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) കണ്ടെത്തി വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാൻ ശ്രമിച്ചതായാണ് സൂചന . ഈ സംശയാസ്പദമായ പേരുകൾ ഇപ്പോൾ സമഗ്രമായി പരിശോധിച്ചു വരികയാണെന്നും സെപ്റ്റംബർ 30 ന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർ പട്ടികയിൽ ഇത് ഉൾപ്പെടുത്തില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ പറയുന്നു. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം, കമ്മീഷന് ഈ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം പുറത്തുവിടും. നിലവിൽ, 77,000-ത്തിലധികം ബൂത്ത് ലെവൽ ഓഫീസർമാരും (ബിഎൽഒകളും), സർക്കാർ ജീവനക്കാരും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ബീഹാറിലുടനീളമുള്ള 7.8 കോടിയിലധികം രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ രേഖകൾ പരിശോധിക്കുന്നതിൽ പങ്കാളികളാണ്.…

Read More

ചെന്നൈ: ശിവഗംഗയിലെ കസ്റ്റഡി മരണത്തിനെതിരെ ശക്തമായ പ്രതിഷേധ പ്രകടനവുമായി നടൻ വിജയും രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകവും. പ്രതിഷേധിക്കാൻ വിവിധ ജില്ലകളിൽ നിന്നുള്ള പ്രവർത്തകരെ പാർട്ടി നേരത്തെ ചെന്നൈയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. എന്നാൽ, പ്രതിഷേധ സ്ഥലത്തേക്ക് പോകുന്നതിനിടെ ടിവികെ പ്രവർത്തകരെ ജില്ലാ അതിർത്തിയിൽ വെച്ച് പോലീസ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കാഞ്ചീപുരം, വെല്ലൂർ, ചെങ്കൽപേട്ട് തുടങ്ങിയ സമീപ ജില്ലകളിൽ നിന്നുള്ള പ്രവർത്തകരെ ചെന്നൈയിലേക്ക് വരാൻ അനുവദിക്കാതെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.ശിവഗംഗയിൽ അജിത്കുമാർ എന്ന യുവാവിന്റെ മരണശേഷം, മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അജിതിന്റെ കുടുംബത്തെ വിളിച്ച് ക്ഷമാപണം നടത്തി. എന്നാൽ മാപ്പപേക്ഷയല്ല, നീതി വേണമെന്ന് ടിവികെ പ്രവർത്തകർ പ്ലക്കാർഡുകൾ ഉയർത്തി. സ്റ്റാലിൻ മുഖ്യമന്ത്രിയായതിനുശേഷം തമിഴ്നാട്ടിൽ 23 ലധികം കസ്റ്റഡി മരണങ്ങൾ നടന്നിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ടിവികെ രംഗത്ത് വന്നിരിക്കുകയാണിപ്പോൾ . നടൻ വിജയ് പൊതുരംഗത്ത് എത്തിയ ശേഷമുള്ള ആദ്യ പൊതു പ്രതിഷേധമാണിത്. കറുത്ത വസ്ത്രം ധരിച്ച്…

Read More

ചെവിയിൽ ഇയർബഡുകളോ കോട്ടൺ ബഡുകളോ ഇടുന്നവരാണ് പലരും. എന്നാൽ ഇത് ചെവികൾക്ക് ഗുരുതരമായ കേടുപാടുകൾ വരുത്തുമെന്നാണ് വിദഗ്ധർ പറയുന്നത് . ഇടയ്ക്കിടെ വൃത്തിയാക്കണം. ഇത് ശരിയായി ചെയ്തില്ലെങ്കിൽ ചെവികളിൽ അണുബാധയും ഉണ്ടാകാം . അതുകൊണ്ട് തന്നെ ചെവിയിൽ അടിഞ്ഞുകൂടിയ ഇയർവാക്സ് വൃത്തിയാക്കാനും അഴുക്ക് നീക്കം ചെയ്യാനും പലരും കോട്ടൺ ബഡുകൾ ഉപയോഗിക്കുന്നു. എന്നാൽ കോട്ടൺ ബഡുകൾ ഉപയോഗിച്ച് ചെവി എങ്ങനെ വൃത്തിയാക്കാമെന്ന് മിക്ക ആളുകൾക്കും അറിയില്ല. കോട്ടൺ ഇയർബഡുകൾ ചെവിയുടെ അതിലോലമായ ചർമ്മത്തിന് കേടുവരുത്തും. ഇത് വേദനയ്ക്ക് കാരണമാവുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും.ചെവിയിൽ ബലമായി കോട്ടൺ ഇയർബഡ് തിരുകിയാൽ കർണപടലം പൊട്ടിപ്പോകാനുള്ള സാധ്യതയുണ്ട്. ചെവിയിൽ അമിതമായി മെഴുക് അടിഞ്ഞുകൂടുകയോ വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ ഡോക്ടറെ കാണുന്നത് നല്ലതാണ്.ചെറുചൂടുള്ള വെള്ളത്തിൽ ഒരു കോട്ടൺ തുണി മുക്കി ചെവിയുടെ പുറംഭാഗം തുടയ്ക്കുക.ചെവിക്കുള്ളിൽ ബഡ് ഉപയോഗിച്ച് വൃത്തിയാക്കുന്നത് മെഴുക് കൂടുതൽ ഉള്ളിലേക്ക് തള്ളാനും കേൾവിശക്തിയെ ബാധിക്കാനും സാധ്യതയുണ്ട്.

Read More

തിരുവനന്തപുരം: ഗുരുപൂജ നടത്തിയതിന്റെ പേരിൽ കാസർകോട്, മാവേലിക്കര എന്നിവിടങ്ങളിലെ രണ്ട് സ്വകാര്യ സ്‌കൂളുകളിൽ നിന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിശദീകരണം തേടി. ഇത്തരം ആചാരങ്ങൾ “അങ്ങേയറ്റം അനുചിതവും” ജനാധിപത്യപരവും പുരോഗമനപരവുമായ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മൂല്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് ശിവൻകുട്ടി പറഞ്ഞു. സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്നതും ഭാരതീയ വിദ്യാ നികേതൻ നടത്തുന്നതുമായ കാസർകോട് ബന്തഡ്കയിലെ സരസ്വതി വിദ്യാലയത്തിലും ആലപ്പുഴയിലെ മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സൈനിക സ്‌കൂളിലുമാണ് ഗുരുപൂജ നടന്നത്. “സർക്കാർ ഈ സംഭവങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം പ്രവൃത്തികൾ അസ്വീകാര്യമാണ്, പൊതു അപലപനം അർഹിക്കുന്നു. വിദ്യാഭ്യാസം ഒരു ശാസ്ത്രീയ മനോഭാവവും പുരോഗമന ചിന്തയും വളർത്തിയെടുക്കണം. വിദ്യാർത്ഥികൾക്കിടയിൽ ഫ്യൂഡൽ അല്ലെങ്കിൽ അടിമത്ത മനോഭാവം പ്രോത്സാഹിപ്പിക്കുന്ന പ്രവൃത്തികൾ പിന്തിരിപ്പൻ സ്വഭാവമുള്ളവയാണ്. ഒരു സാഹചര്യത്തിലും അംഗീകരിക്കാൻ കഴിയില്ല. ബന്ധപ്പെട്ട സ്കൂളുകളിൽ നിന്ന് അടിയന്തര വിശദീകരണം തേടാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും “ മന്ത്രി പറഞ്ഞു. “വിദ്യാഭ്യാസം അറിവും ആത്മാഭിമാനവും പകരാൻ ഉദ്ദേശിച്ചുള്ളതാണ്. വിദ്യാർത്ഥികളെ പ്രതീകാത്മകമായി കീഴ്പ്പെടുത്തുന്ന…

Read More