Author: Anu Nair

തൃശൂർ: 80 കാരനെ മകൻ കുത്തിക്കൊന്നു. മുളയം കൂട്ടാലയിലാണ് സംഭവം. സുന്ദരൻ നായർ (80) ആണ് മരിച്ചത് . മകൻ സുമേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിതാവിനെ കൊലപ്പെടുത്തിയ ശേഷം സുമേഷ് മൃതദേഹം ചാക്കിൽ കെട്ടി അടുത്തുള്ള ഒരു കോമ്പൗണ്ടിൽ തള്ളിയതായി പോലീസ് പറഞ്ഞു. സംഭവത്തിൽ മണ്ണുത്തി പോലീസ് അന്വേഷണം ആരംഭിച്ചു. പണത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് മദ്യലഹരിയിലായിരുന്ന പ്രതി വിറകെടുത്ത് സുന്ദരൻ നായരുടെ തലയ്ക്കടിക്കുകയായിരുന്നു. വീട്ടിനകത്തുവെച്ചായിരുന്നു സംഭവം. സുന്ദരന്റെ മൃതദേഹം കണ്ടെത്തിയത് ബന്ധുക്കളാണ്. കൂട്ടാല ക്ഷീര സഹകരണ സംഘത്തിന് സമീപമുള്ള ഒരു വീടിനോട് ചേർന്നുള്ള ഒരു കോമ്പൗണ്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സുന്ദരന്റെ വീടിനുള്ളിൽ രക്തക്കറയും പോലീസ് കണ്ടെത്തി. സുമേഷിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.

Read More

ന്യൂദൽഹി : പി‌ ഒ കെ തിരിച്ചുപിടിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ലോക്‌സഭയിലെ തന്റെ പ്രസംഗത്തിൽ ഉത്തരം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി . “പി‌ഒ‌കെ എന്തുകൊണ്ട് തിരിച്ചുപിടിച്ചില്ല എന്ന് ഇന്ന് ചോദിക്കുന്നവർ ആദ്യം ഉത്തരം പറയേണ്ടത് ആരുടെ സർക്കാരാണ് പാകിസ്ഥാന് പി‌ഒ‌കെ കൈവശപ്പെടുത്താൻ അവസരം നൽകിയത് എന്നാണ്? പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനെ പരിഹസിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. “ഞാൻ നെഹ്‌റുവിന്റെ പേര് പറയുമ്പോൾ കോൺഗ്രസും അതിന്റെ മുഴുവൻ കൂട്ടാളികളും അസ്വസ്ഥമാകും.സ്വാതന്ത്ര്യാനന്തരം അത്തരം ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട് . അതിന്റെ പേരിൽ രാജ്യം ഇന്നുവരെ ദുരിതമനുഭവിക്കുകയാണ് . അക്സായി ചിൻ പോലുള്ള പ്രദേശങ്ങൾ ‘തരിശുഭൂമി’യായി അവശേഷിച്ചു . ഇതുമൂലം ഇന്ത്യയ്ക്ക് 38,000 ചതുരശ്ര കിലോമീറ്റർ ഭൂമി നഷ്ടപ്പെടേണ്ടി വന്നു . സിന്ധു ജല കരാർ ഇന്ത്യയുടെ സ്വത്വത്തിനും ആത്മാഭിമാനത്തിനും നേരെയുള്ള ഒരു വലിയ വഞ്ചനയായിരുന്നു. രാജ്യത്തിന്റെ വലിയൊരു ഭാഗം ജല പ്രതിസന്ധിയിലേക്ക് തള്ളിവിടപ്പെട്ടു. ഈ ഉടമ്പടി കാരണം രാജ്യം വളരെ പിന്നാക്കം പോയി…

Read More

തൃശൂർ: ഭർത്താവിന്റെ പീഡനത്തെ തുടർന്ന് ഇരിങ്ങാലക്കുടയിൽ ഗർഭിണിയായ 23 കാരി ജീവനൊടുക്കി . കൊടുങ്ങല്ലൂരിലെ കോട്ടപ്പറമ്പിൽ അബ്ദുൾ റഷീദിന്റെയും സക്കീനയുടെയും മകൾ ഫസീലയാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത് .. ഭർത്താവിന്റെ പീഡനം ആരോപിച്ച് അമ്മയ്ക്ക് അയച്ച അവസാന സന്ദേശം പുറത്തുവന്നു. സംഭവത്തിൽ ഇരിഞ്ഞാലക്കുട പോലീസ് ഭർത്താവ് നൗഫലിനെ (29) കസ്റ്റഡിയിലെടുത്തു. അമ്മയ്ക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശത്തിൽ താൻ രണ്ടാമത് ഗർഭിണിയാണെന്നും , ഭർത്താവ് തന്റെ വയറ്റിൽ ചവിട്ടുകയും നിരന്തരം മർദിക്കുകയും ചെയ്യുന്നുവെന്നും പറയുന്നു. തന്റെ അമ്മായിയമ്മ തന്നെ പീഡിപ്പിക്കുകയും കൊല്ലുമെന്ന് പറയുകയും ചെയ്തതായി ഫസീല സന്ദേശത്തിൽ പറഞ്ഞു. വിവാഹം കഴിഞ്ഞിട്ട് ഒരു വർഷവും ഒമ്പത് മാസവുമേയുള്ളൂ. ഒമ്പത് മാസം പ്രായമുള്ള മുഹമ്മദ് സെയ്യാൻ മകനാണ്. വാട്സാപ്പ് സന്ദേശം ലഭിച്ചപ്പോഴാണ് രണ്ടാമത്തെ ഗർഭധാരണത്തെക്കുറിച്ച് ഫസീലയുടെ കുടുംബം അറിയുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Read More

ന്യൂദൽഹി : പാർലമെന്റിൽ കോൺഗ്രസ് അംഗങ്ങളുടെ മുഖം തുറന്ന് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി . ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് എല്ലാ രാജ്യങ്ങളുടെയും പിന്തുണ ലഭിച്ചു. എന്നാൽ കോൺഗ്രസ് മാത്രമാണ് ഇന്ത്യയെ പിന്തുണക്കാതിരുന്നതെന്ന് മോദി പറഞ്ഞു . ‘ 193 രാജ്യങ്ങളിൽ, സംഭാഷണത്തിലൂടെയോ മറ്റ് മാർഗങ്ങളിലൂടെയോ പാകിസ്ഥാനെ പിന്തുണച്ചത് മൂന്ന് രാജ്യങ്ങൾ മാത്രമാണ്. ബ്രിക്‌സ് ഉൾപ്പെടെയുള്ള മറ്റെല്ലാ രാജ്യങ്ങളും സംഘടനകളും ഇന്ത്യയുടെ സൈനിക ആക്രമണങ്ങളെയും ഭീകരതയ്‌ക്കെതിരായ യുദ്ധത്തെയും പിന്തുണച്ചു. ഞങ്ങൾക്ക് ജനങ്ങളുടെ പിന്തുണയും ആഗോള ശക്തികളുടെ പിന്തുണയും ലഭിച്ചു, പക്ഷേ നമ്മുടെ സായുധ സേനയ്ക്ക് കോൺഗ്രസ് പാർട്ടിയുടെ പിന്തുണ ലഭിക്കാത്തത് നിർഭാഗ്യകരമാണ്. ഭീകരർ കരയുന്നത് കണ്ട് ചിലർ ഇവിടെ കരയുന്നു . പാക് വ്യോമസേന ഇപ്പോഴും ഐസിയുവിലാണ്. നിർഭാഗ്യവശാൽ കോൺഗ്രസും സഖ്യകക്ഷികളും പാകിസ്ഥാൻ പ്രചാരണത്തിന്റെ വക്താക്കളായി മാറിയിരിക്കുന്നു. നമ്മുടെ സായുധ സേനകളോട് നിരന്തരമായ ഒരു നിഷേധാത്മകതയുണ്ട് കോൺഗ്രസിന് . അവരുടെ പ്രവർത്തനങ്ങളിൽ തെറ്റുകൾ കണ്ടെത്തുന്നത് കോൺഗ്രസിന്റെ പഴയ ഒരു ശീലമാണ് . ഓപ്പറേഷൻ…

Read More

ബെംഗളൂരു ; കർണാടകയിലെ ധർമ്മസ്ഥല വിവാദത്തിനു പിന്നിൽ ക്രിമിനൽ ഗ്രൂപ്പുകളുടെ ഗൂഡാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്ന് നടൻ സന്തോഷ് പണ്ഡിറ്റ് . ഒരു ഹിന്ദു ആരാധനാലയത്തെ സംശയത്തിന്റെ മുനയിൽ നിർത്താൻ മാത്രമേ ഇത്തരം അനാവശ്യ വിവാദം ഉപകരിച്ചുള്ളൂ . ക്ഷേത്രത്തിന്റെ ഖ്യാതി ഇല്ലാതാക്കുവാൻ ശ്രമിക്കുന്നുണ്ടോ എന്നും പോലീസിന് ചിന്തിക്കാവുന്നതാണ് . ഈ വിഷയം സംഭവം നടന്ന കർണാടകയിൽ പോലും വലിയ വാർത്തയല്ല . എന്നാൽ കേരളത്തിലെ ചില ചാനലുകൾ എല്ലു കഷ്ണം കിട്ടിയ കുറുക്കന്റെ മനസ്സോടെ നന്നായി ആഘോഷിച്ചു തുടങ്ങിയതായിരുന്നു.. പക്ഷെ ചീറ്റിപ്പോയെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ….. പണ്ഡിറ്റിന്റെ “ധർമ്മസ്ഥല” നിരീക്ഷണം ഏതോ ഒരാൾ ധർമ്മസ്ഥല എന്ന പുണ്യ ഭൂമിയിൽ 500 ഓളം യുവതികളെ കുറേ വർഷങ്ങൾക്കു മുമ്പ് അങ്ങേര് കൊന്നു കുഴിച്ചു മൂടി എന്ന് വെളിപ്പെടുത്തൽ നടത്തുകയും, കേരളത്തിലെ ചില ചാനലുകൾ ഈ വാർത്ത ആഘോഷിക്കുകയും ചെയ്തിരുന്നല്ലോ.. അയാളുടെ വെളിപെടുത്തൽ വളരെ ഗൗരവമായി എടുത്തു സർക്കാർ അവിടെ…

Read More

റഷ്യയെ പിടിച്ചു കുലുക്കി ഭൂചലനം . കാംചത്ക ഉപദ്വീപിൽ ബുധനാഴ്ച പുലർച്ചെയാണ് 8.8 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായത് . പിന്നാലെ ജപ്പാനിലും നാല് മീറ്റർ വരെ സുനാമി തിരമാലകൾ അടിച്ചു . വടക്കൻ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായത് . സമീപ വർഷങ്ങളിലെ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിൽ ഒന്നാണ് റഷ്യയിൽ ഉണ്ടായത് . നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ ഉണ്ടായി . കിഴക്കൻ റഷ്യയുടെ നിരവധി ഭാഗങ്ങളെ ഭൂകമ്പം പിടിച്ചുകുലുക്കി. “ഇന്നത്തെ ഭൂകമ്പം ഗുരുതരവും പതിറ്റാണ്ടുകളുടെ ഭൂകമ്പങ്ങളിൽ ഏറ്റവും ശക്തവുമായിരുന്നു,” കംചത്ക ഗവർണർ വ്‌ളാഡിമിർ സോളോഡോവ് പറഞ്ഞു. കുറിൽ ദ്വീപുകളിലെ സെവേറോ-കുറിൽസ്കിൽ സുനാമി തിരമാലകൾ ആഞ്ഞടിച്ചു. ജലനിരപ്പ് 4 മീറ്റർ വരെ ഉയർന്നു. ഹോക്കൈഡോയിലെ നെമുറോയിൽ 30 സെന്റീമീറ്റർ തിരമാലകൾ ഉണ്ടായതായി ജപ്പാന്റെ കാലാവസ്ഥാ ഏജൻസി റിപ്പോർട്ട് ചെയ്തു. അലാസ്ക, ഹവായ്, ചിലി, ന്യൂസിലാൻഡ്, സോളമൻ ദ്വീപുകൾ, ഇക്വഡോർ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . അവിടെ 3 മീറ്റർ ഉയരത്തിൽ വരെ തിരമാലകൾ ഉണ്ടാകാൻ…

Read More

റാഞ്ചി : ജാർഖണ്ഡിലെ ദിയോഘറിൽ കൻവാർ തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് 18 പേർക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കൻവാരിയ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ്, ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പുലർച്ചെ 4:30 ഓടെ മോഹൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ജമുനിയ വനത്തിന് സമീപമാണ് അപകടം. കൻവാരിയ വിഭാഗത്തിൽപ്പെട്ടവർ സഞ്ചരിച്ചിരുന്ന 32 സീറ്റുള്ള ബസ്, ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് ശേഷം ജില്ലാ ഭരണകൂടം ആളുകളെ രക്ഷിക്കുന്നതിനായി രക്ഷാപ്രവർത്തനം ഉടൻ തന്നെ ആരംഭിച്ചിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കും കൊണ്ടുപോയി. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്, അതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി പോലീസ് അറിയിച്ചു.

Read More

കണ്ണൂർ: കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപെട്ടത് ആരുടെയും സഹായമില്ലാതെയാണെന്ന് ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്. രക്ഷപ്പെടാൻ സഹായിച്ച ജീവനക്കാരുടെയോ സഹതടവുകാരുടെയോ തെളിവുകൾ ഇല്ല. സെല്ലിൽ നിന്ന് കണ്ടെത്തിയ തുണിയെക്കുറിച്ച് ആശയക്കുഴപ്പമുണ്ട്. ഗോവിന്ദച്ചാമിയുടെ ഇടതുകൈ വളരെ ശക്തമാണ്. സെല്ലിലെ ഇരുമ്പ് കമ്പികൾ മുറിക്കുന്നത് സംബന്ധിച്ച് ശാസ്ത്രീയ പരിശോധന നടത്തണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമാണ് ഗോവിന്ദച്ചാമി ജയിലിൽ നിന്ന് രക്ഷപ്പെട്ടത് . സെല്ലിന്റെ ഇരുമ്പ് ദണ്ഡുകൾ മുറിക്കാൻ ഏകദേശം 28 ദിവസമെടുത്തതായി റിപ്പോർട്ടുണ്ട്. ജയിലിൽ നിന്ന് രക്ഷപ്പെട്ട ഗോവിന്ദച്ചാമിക്കായി പോലീസ് വിപുലമായ തിരച്ചിൽ ആരംഭിച്ചിരുന്നു. നാട്ടുകാരിൽ നിന്നുള്ള വിവരമനുസരിച്ച്, തളാപ്പിലെ ഒരു ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപമുള്ള കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. പിന്നീട് ഗോവിന്ദച്ചാമിയെ ഉയർന്ന സുരക്ഷയുള്ള വിയ്യൂർ ജയിലിലേക്ക് മാറ്റി. ഗോവിന്ദച്ചാമി ജയിൽ ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സെല്ലിലെ ഇരുമ്പ് കമ്പിയുടെ അടിഭാഗം മുറിച്ച് അതിലൂടെയാണ് ഇയാൾ പുറത്ത് വന്നത്…

Read More

ആലപ്പുഴ: മാതാപിതാക്കൾ മൊബൈൽ ഫോൺ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. എടത്വ തലവടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ മനത്തറയിലാണ് സംഭവം. മോഹൻലാലിന്റെയും അനിതയുടെയും മകനായ ആദിത്യൻ ആണ് വേദവ്യാസ സ്കൂളിന് സമീപം തൂങ്ങിമരിച്ചത്. ആദിത്യൻ അമ്മയോട് ഗെയിം കളിക്കാൻ ഫോൺ ആവശ്യപ്പെട്ടിരുന്നു, പക്ഷേ അവർ വിസമ്മതിച്ചപ്പോൾ ദേഷ്യത്തോടെ വീട്ടിൽ പിണങ്ങി ഇറങ്ങി . പിന്നീട് നടത്തിയ തിരച്ചിലിൽ കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Read More

റായ്പൂർ: ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് . കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയ മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ ആരോപണങ്ങൾ മുഖ്യമന്ത്രി റായ് ശരിവച്ചു.സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. വിഷയത്തിന് രാഷ്ട്രീയ നിറം നൽകരുതെന്നും മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു ആഗ്രയിലേക്ക് കന്യാസ്ത്രീകൾ കൊണ്ടുപോകാൻ ശ്രമിച്ച പെൺകുട്ടികൾ ബസ്തർ സ്വദേശികളാണ്. നഴ്സിംഗ് പരിശീലനവും ജോലിയും വാഗ്ദാനം ചെയ്ത് അവരെ ആഗ്രയിലേക്ക് കൊണ്ടുപോകുകയായിരുന്നു. നാരായൺപൂർ സ്വദേശിയായ ഒരാളാണ് പെൺകുട്ടികളെ കന്യാസ്ത്രീകൾക്ക് കൈമാറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കന്യാസ്ത്രീകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . . ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിലപാട് സ്വീകരിക്കാൻ ഛത്തീസ്ഗഡിലെ ബിജെപി സർക്കാരിനുമേലും സമ്മർദ്ദം ചെലുത്തുന്നുണ്ട്. കന്യാസ്ത്രീകളുടെ മോചനത്തിന് കേന്ദ്രസർക്കാർ എല്ലാ നിയമസഹായവും നൽകണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി…

Read More