ന്യൂദൽഹി : ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ മരിച്ച സമ്പദ്വ്യവസ്ഥയെന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന വിവാദമാകുകയാണ് . ട്രംപിന്റെ പ്രസ്താവനയെ പിന്തുണച്ചതിന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമർശനം ഉയരുന്നുണ്ട്.
ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചുള്ള കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെയും ശശി തരൂരിന്റെയും പ്രസ്താവനകളെ തമിഴ്നാട് ബിജെപി മുൻ പ്രസിഡന്റ് കെ അണ്ണാമലൈ താരതമ്യം ചെയ്തു. ‘ഒരാൾ ഇന്ത്യയ്ക്കുവേണ്ടിയും മറ്റൊരാൾ വിദേശ യജമാനന്മാർക്കുവേണ്ടിയും സംസാരിക്കുന്നു’ എന്നാണ് അണ്ണാമലൈ പറഞ്ഞത് .
ട്രംപിന്റെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ട്, ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഒരു നിർജ്ജീവ സമ്പദ്വ്യവസ്ഥയായി മാറിയെന്ന് എല്ലാവർക്കും അറിയാമെന്നാണ് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പറഞ്ഞത്. പ്രസിഡന്റ് ട്രംപ് എല്ലാവരുടെയും മുന്നിൽ വസ്തുതകൾ അവതരിപ്പിച്ചതിൽ സന്തോഷമുണ്ടെന്നും രാഹുൽ പറഞ്ഞിരുന്നു.

