അയർലണ്ടിൽ ശനി , ഞായർ ദിവസങ്ങളിൽ വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് മെറ്റ് ഐറാൻ.എന്നാൽ പിന്നീട് മാറ്റം വരുമെന്നും മെറ്റ് ഐറാൻ പറയുന്നു.
തിങ്കളാഴ്ച ബാങ്ക് അവധി ദിനങ്ങളിൽ കാലാവസ്ഥ അസ്ഥിരമായിരിക്കും. വെള്ളിയാഴ്ച പകൽ ചൂട് കൂടുതലായി അനുഭവപ്പെടും.9 മുതൽ 13 ഡിഗ്രി വരെയാണ് കുറഞ്ഞ താപനില.
ഞായറാഴ്ച രാവിലെ തെക്കുകിഴക്ക് മേഘാവൃതമായ കാലാവസ്ഥയാകും .വടക്ക് പടിഞ്ഞാറ് ഭാഗത്ത് മഴ ഉണ്ടാകും . 16 മുതൽ 21 ഡിഗ്രി വരെയാണ് ഏറ്റവും ഉയർന്ന താപനില.
Discussion about this post

