കിൽഡെയർ: കിൽഡെയറിൽ വൻ ലഹരിശേഖരം പിടിച്ചെടുത്ത സംഭവത്തിൽ നാല് പേർക്കെതിരെ കുറ്റം ചുമത്തി പോലീസ്. ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്. ബുധനാഴ്ച ആയിരുന്നു ഇവരുടെ പക്കൽ നിന്നും ലഹരി പിടിച്ചെടുത്തത്.
ബുധനാഴ്ച ആതി ഉൾപ്പെടെയുള്ള മേഖലകളിൽ പോലീസ് പരിശോധന നടത്തിയിരുന്നു. പരിശോധനകളിൽ ഏഴ് മില്യൺ യൂറോ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. അറസ്റ്റിലായവരെ നാസ് ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു.
Discussion about this post

