ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ ലോറിയിടിച്ച് സ്ത്രീയ്ക്ക് ഗുരുതര പരിക്ക്. ലെറ്റർകെന്നിയിലെ സ്റ്റേഷൻ റൗണ്ടെബൗട്ടിൽ ആയിരുന്നു സംഭവം. പരിക്കേറ്റ സ്ത്രീ ലെറ്റർകെന്നി ആശുപത്രിയിൽ ചികിത്സയിലാണ്. യുവതി അതീവ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിൽ കഴിയുന്നത്.
നടന്ന് പോകുകയായിരുന്നു പരിക്കേറ്റ സ്ത്രീ. ഇതിനിടെ ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തി. അപകടത്തിൽ മറ്റാർക്കും പരിക്കില്ല. അപകടത്തിന് പിന്നാലെ റോഡ് അടച്ചിട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Discussion about this post

