കൊച്ചി : പീഡനക്കേസിന് പിന്നാലെ റാപ്പർ വേടൻ ഒളിവിൽ . ഇയാളുടെ ഫോൺ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. പീഡനക്കുറ്റം ചുമത്തി തൃക്കാക്കര പൊലീസ് റാപ്പർ വേടനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു . അതിനു പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത് . കേസിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ വേടൻ മുൻ കൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഹർജി 18 ന് പരിഗണിക്കും.
പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഷിജു പി.എസ് പറഞ്ഞു. വേടന്റെ ആരാധികയായ യുവ ഡോക്ടർ സോഷ്യൽ മീഡിയ വഴിയാണ് വേടനുമായി പരിചയപ്പെട്ടത്.
സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ച ചെയ്യാൻ എന്ന പേരിൽ തന്റെ അപ്പാർട്ട്മെന്റിൽ വേടൻ വന്നപ്പോഴാണ് ആദ്യ പീഡനം നടന്നത്. 2021 നും 2023 നും ഇടയിൽ വേടൻ യുവതിയെ പലതവണ പീഡിപ്പിച്ചുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഉറപ്പുനൽകിയതായും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. പലതവണ തന്നിൽ നിന്ന് പണം കടം വാങ്ങിയതായും അവർ ആരോപിച്ചു. ഐപിസി സെക്ഷൻ 376(2) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

