ന്യൂഡൽഹി ; ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമർശനത്തെ പിന്തുണച്ച രാഹുൽ ഗാന്ധിയെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു .
രാഹുൽ ഗാന്ധി നമ്മുടെ രാജ്യത്തിനെതിരെ പ്രസ്താവനകൾ നടത്തുകയാണെന്ന് കിരൺ റിജിജു പറഞ്ഞു .‘ ഇത് ശരിയല്ല. രാഹുൽ ഗാന്ധി ബുദ്ധിശൂന്യനായ കുട്ടിയല്ല. രാജ്യത്തിന്റെ സൽപ്പേരിന് കോട്ടം വരുത്തുന്ന പ്രസ്താവനകൾ നടത്തുന്നത് അദ്ദേഹം നിർത്തണം,” കിരൺ റിജിജു പറഞ്ഞു.
. “രാഹുൽ ഗാന്ധി ഒരു കുട്ടിയല്ലെന്ന് മനസ്സിലാക്കണം. രാജ്യത്തിന്റെ ബഹുമാനവും അന്തസ്സും സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. കുറഞ്ഞത് പ്രതിപക്ഷ നേതാവിനെങ്കിലും ഈ ധാരണ ഉണ്ടായിരിക്കണം,” അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച, ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തെ പിന്തുണച്ച് കൊണ്ട് രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും ഒഴികെയുള്ള എല്ലാവർക്കും നമ്മുടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ “മരിച്ചു” എന്ന് അറിയാമെന്ന് പറഞ്ഞത് വിവാദമായിരുന്നു. ഇതിനെ കോൺഗ്രസിലെ തന്നെ ചില നേതാക്കളും എതിർത്തു.
ശശി തരൂർ, രാജീവ് ശുക്ല, ഇമ്രാൻ മസൂദ് തുടങ്ങിയ കോൺഗ്രസ് നേതാക്കളും ശിവസേന ഉദ്ധവ് വിഭാഗം നേതാക്കളും ട്രംപിന്റെ പ്രസ്താവനയെ തള്ളി രംഗത്തെത്തി.

