കോട്ടയം: കോട്ടയത്തെ സിപിഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ കർഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെല്ലപ്പൻ പുളിക്കശ്ശേരിയാണ് ജീവനൊടുക്കിയത്.
സിപിഐ അനുഭാവിയും പ്രാദേശിക നേതാവുമായ ചെല്ലപ്പൻ സോഷ്യൽ മീഡിയയിൽ അടുത്തിടെ പാർട്ടി നേതൃത്വത്തെ വിമർശിച്ചിരുന്നു. പിന്നീട് അദ്ദേഹം പാർട്ടി വിട്ടു. മാത്രമല്ല വൈക്കത്ത് കോൺഗ്രസ് സ്ഥാനാർത്ഥിക്കുവേണ്ടി പ്രചാരണം നടത്തിയിരുന്നു. അടുത്തിടെ സിപിഐ നേതാക്കളിൽ നിന്ന് അദ്ദേഹത്തിന് ഭീഷണി ലഭിച്ചതായും റിപ്പോർട്ടുണ്ട്.
സിപിഐ നേതാക്കൾ അംഗങ്ങളായ ഒരു ബാങ്കിൽ നിന്ന് ചെല്ലപ്പൻ കാർഷിക വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ, വായ്പ ലഭിച്ചില്ലെന്ന് മാത്രമല്ല , അദ്ദേഹത്തിന്റെ വിളകൾ നശിക്കുകയും ചെയ്തു. ഇതിൽ മനം നൊന്താണ് അദ്ദേഹം ജീവിതം അവസാനിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ ആരോപിച്ചു. ആർഡിഒ എത്താതെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ .

