ഡബ്ലിൻ: ഇന്ധനവിലയിൽ പ്രതിഷേധിച്ച് അയർലൻഡിൽ ആഹ്വാനം ചെയ്ത സമരം ആരംഭിച്ചു. ദി പീപ്പിൾ എഗൈൻസ്റ്റ് ഫ്യുവൽ പ്രൈസ് എന്ന സംഘടനയുടെ സമരമാണ് ഇന്ന് രാവിലെ ആറ് മണി മുതൽ ആരംഭിച്ചത്. അതേസമയം സമരം ആരംഭിച്ച പശ്ചാത്തലത്തിൽ വാഹന യാത്രികർക്ക് മുന്നറിയിപ്പുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർ സമ്മേളിക്കും. വാഹന റാലികളും ഉണ്ടായിരിക്കും. വിവിധയിടങ്ങളിൽ നിന്നുള്ള റാലികൾ ഡബ്ലിനിൽ ഒത്തുചേരും. എം1 ഉൾപ്പെടെ പ്രതിഷേധക്കാരുടെ അസംബ്ലി പോയിന്റുകൾ ആണ്. അതിനാൽ വാഹന യാത്രികർ ഗതാഗത തടസ്സം നേരിട്ടേക്കാമെന്ന് സംഘാടകർ അറിയിച്ചു.
Discussion about this post

