ഡെറി: ഡെറിയിലെ റീസൈക്കിൾ സൈറ്റിൽ തീപിടിത്തം. പ്രദേശത്ത് തീ അണയ്ക്കുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 51 ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ എത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.
ക്ലൂണി റോഡിലെ സൈറ്റിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. നോർതേൺ അയർലൻഡ് ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസിന്റെ ആറ് ഫയർ എൻജിനുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഏകദേശം 700 മുതൽ 800 ടൺവരെയുള്ള മാലിന്യങ്ങളാണ് ഇവിടെയുള്ളത്. അതിനാൽ രൂക്ഷമായ തീപിടിത്തമാണ് ഉണ്ടായത് എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
Discussion about this post

