ഗുവാഹത്തി : അസമിൽ ഷൂട്ട് അറ്റ് സൈറ്റ് ഓർഡറുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . നവരാത്രി ആഘോഷങ്ങൾ തടസപ്പെടുത്തുന്നവരെ കണ്ടാൽ ഉടൻ വെടിവയ്ക്കാനാണ് ഉത്തരവ്. ദുബ്രി ജില്ലയിൽ വർഗീയ കലാപങ്ങൾ ഉണ്ടായതിനെത്തുടർന്ന് ജൂൺ 13 നാണ് ഷൂട്ട് അറ്റ് സൈറ്റ് ഓർഡർ ഇറക്കിയത് . ഇത് നവരാത്രി വരെ തുടരുമെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ദുബ്രിയിൽ സനാതൻ ധർമ്മ വിശ്വാസികൾ ന്യൂനപക്ഷമാണ്, മൗലികവാദികളിൽ നിന്ന് അവരെ സംരക്ഷിക്കുക എന്നത് സർക്കാരിന്റെ മുൻഗണനയാണെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.ദുബ്രിയിൽ അസ്വസ്ഥതയോ അക്രമ സംഭവങ്ങളോ ഇപ്പോൾ ഇല്ല . ഈ വർഷം സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 2 വരെയാണ് നവരാത്രി ഉത്സവം ആഘോഷിക്കുക.
അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ആർക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും,” ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ബക്രീദിന്റെ പിറ്റേന്ന്, ജില്ലാ ആസ്ഥാനത്തെ ഹനുമാൻ ക്ഷേത്രത്തിന് മുന്നിൽ പശുവിന്റെ തലയോട്ടി കണ്ടെത്തിയത് വർഗീയ സംഘർഷത്തിനിടയാക്കിയിരുന്നു.
ജൂൺ 13 ന് മുഖ്യമന്ത്രി ദുബ്രി സന്ദർശിക്കുകയും വെടിവയ്പ്പ് ഉത്തരവ് പ്രഖ്യാപിക്കുകയും ചെയ്തു. സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാനും എല്ലാ വർഗീയ ശക്തികളെയും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

