- രാജ്യത്തുടനീളം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന 50 ആശുപത്രികൾ ; വമ്പൻ പദ്ധതിയുമായി ടാറ്റ
- അശുതോഷ് റാങ്കയ്ക്കും , സൗരവ് ദാസിനും ജയിൽ ശിക്ഷ ; പിന്നാലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് വധഭീഷണി
- നടൻ ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വധശ്രമം ; ഒളിവിൽ പോയ മൂന്ന് പേരെയും ട്രെയിനിൽ നിന്ന് പിടികൂടി പൊലീസ്
- ‘ സൽമാൻ ഖാനുമായി ബന്ധം പുലർത്തരുതെന്ന് താക്കീത് നൽകിയതാണ് എന്നിട്ടും ‘ ; ടൈഗർ ഷറോഫിനെ ആക്രമിച്ച ഗുണ്ടാസംഘത്തിന്റെ ഓഡിയോ ക്ലിപ്പ്
- പോഷകാഹാര കുറവിനെ തുടർന്ന് രണ്ട് വയസുകാരൻ മരിച്ച സംഭവം : നാല് സഹോദരങ്ങളെ ഇന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും
- ‘ ഭൂമി അതിവേഗം ഏറ്റെടുക്കണം ‘ ; കണ്ണൂരിൽ അധിക വിലയ്ക്ക് ഭൂമി വാങ്ങാൻ മുൻ കൈ എടുത്തത് പിണറായി ; രേഖകൾ പുറത്ത്
- യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്
- അർഹതയില്ലാതെ ശമ്പളവും ആനുകൂല്യങ്ങളും; തിരിച്ച് പിടിക്കാൻ തീരുമാനം
ലേഖകന്‍: Anu Nair
ഡബ്ലിൻ : ഈസ്റ്റ് കോർക്കിലെ പഴയ റെയിൽവേ പാതയ്ക്ക് സമീപം അഞ്ച് വർഷം മുമ്പ് കണ്ടെത്തിയ വയോധികയുടെ മൃതദേഹം സംസ്ക്കരിക്കാനാകാതെ അധികൃതർ. ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുന്നതിനാലാണ് മൃതദേഹം ഇപ്പോഴും സൂക്ഷിച്ചുവെച്ചിരിക്കുന്നത്. 2021 ജനുവരി 5-ന് മിഡിൽടണിന് പുറത്തുള്ള വെസ്റ്റ്പാർക്കിലെ ‘ഷാന്റി ഗേറ്റി’ന് സമീപം തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തിയ തൊഴിലാളികൾ ആ സമയത്ത് പ്രദേശത്തെ ‘ഗ്രീൻവേ’ പദ്ധതിയുടെ ഭാഗമായി ജോലി ചെയ്യുകയായിരുന്നു. ഡിഎൻഎ പരിശോധനയിലൂടെ ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. പരിശോധനയുടെ ഭാഗമായി പലരും മുന്നോട്ട് വന്നെങ്കിലും, അവരും കണ്ടെത്തിയ അവശിഷ്ടങ്ങളും തമ്മിൽ യാതൊരു ബന്ധവും തെളിയിക്കാൻ കഴിഞ്ഞില്ല. അവശിഷ്ടങ്ങളിൽ പോസ്റ്റ്‌മോർട്ടവും ഫോറൻസിക് ആന്ത്രോപോളജി പരിശോധനയും നടത്തിയിരുന്നു. ഗാർഡ സംഭത്തിൽ അന്വേഷണം തുടരുകയാണെന്നാണ് സൂചന.
ഡബ്ലിൻ : ഡ്യൂട്ടിയ്ക്കിടെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ വനിതാ പൊലീസ് ഉദ്യോഗസ്ഥ ചികിത്സയിൽ. ഡബ്ലിനിൽ യൂറോപ്യൻ യൂണിയൻ പ്രസിഡൻസി സംബന്ധിച്ച സുരക്ഷാ ചുമതലയിലുണ്ടായിരുന്ന വനിതാ ഗാർഡയ്ക്കാണ് പരിക്കേറ്റത്. ഡബ്ലിൻ കാസിലിൽ ഡ്യൂട്ടിയിലായിരുന്ന ഇവർക്ക് നേരെ ബുധനാഴ്ച പുലർച്ചെ പ്രകോപനമൊന്നുമില്ലാതെ ആക്രമണം ഉണ്ടാവുകയായിരുന്നു. ഡബ്ലിൻ കാസിൽ കവാടത്തിന് സമീപമുള്ള കോർക്ക് ഹില്ലിൽ ഡ്യൂട്ടി നിർവഹിക്കുന്നതിനിടെ സമീപത്തെത്തിയ യുവാവ് ഇവരെ മർദ്ദിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ ഓടിയെത്തിയപ്പോഴേക്കും അക്രമി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും ഗാർഡ ഉദ്യോഗസ്ഥർ ഇയാളെ പിന്തുടർന്ന് പിടികൂടിയിരുന്നു.
ഡബ്ലിൻ : ഈ വർഷം ആദ്യം ഇന്ധനവില വർധനവിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച ഗ്രൂപ്പ് മിഡ്‌ലാൻഡ്‌സിൽ യോഗം സംഘടിപ്പിച്ചു. ജീവിതച്ചെലവ് വർധനവ് മൂലമുണ്ടായ പ്രതിസന്ധിയോട് പ്രതികരിച്ചുകൊണ്ടാണ് യോഗം നടത്തിയത് . ജനങ്ങളുടെ ആശങ്കകൾ കേൾക്കാനും അവർ എന്താണ് ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കാനുമുള്ള ഒരു അവസരമാണ് ഈ യോഗമെന്ന് , സംഘാടകരിൽ ഒരാളായ ജോൺ ഡാലൻ പറഞ്ഞു. “മണ്ണെണ്ണ ഉപയോഗിക്കുന്ന 700,000 വീടുകളുണ്ട്. അവയിൽ പലതിലും താമസിക്കുന്നത് പ്രായമായവരാണ്, കൂടാതെ ആ വീടുകളിൽ ആധുനിക ഊർജ്ജക്ഷമതാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുമില്ല. മണ്ണെണ്ണയ്ക്കുള്ള കാർബൺ നികുതി ഒഴിവാക്കണം. കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് പല പ്രശ്നങ്ങളുമുണ്ട് . അമിതവില ഈടാക്കുന്ന ഒരു നാടായി അയർലൻഡ് മാറിയിരിക്കുന്നു. അമിതമായ നികുതിഭാരം ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നു. ഇക്കാര്യം പരിഹരിക്കപ്പെടേണ്ടതുണ്ട്.” എന്നും ജോൺ ഡാലൻ പറഞ്ഞു . ‘ഇൻഡിപെൻഡന്റ് അയർലൻഡ്’ പാർട്ടിയിലെ മൈക്കൽ ഫിറ്റ്‌സ്‌മോറിസ്, റിച്ചാർഡ് ഒ’ഡൊണോഹ്യൂ, മൈക്കൽ കോളിൻസ് , പീഡാർ ടോബിൻ, സിൻ ഫെയിൻ , സെനറ്റർ ജോവാൻ കോളിൻസ്…
ഡബ്ലിൻ : അയർലൻഡിൽ വീടുകളുടെ വില വർധനവിൽ കുറവ് അനുഭവപ്പെടുന്നതായി റിപ്പോർട്ട്. ‘ഡാഫ്റ്റ്’ പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം, വിൽപ്പനയ്ക്കുള്ള വീടുകളുടെ എണ്ണം വർദ്ധിച്ചപ്പോൾ തന്നെ, വീടുകൾക്ക് ആവശ്യപ്പെടുന്ന വിലയിലെ വർദ്ധനവ് കഴിഞ്ഞ 12 മാസത്തിനിടെ പകുതിയോളം കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ സമയത്ത് 5.8% ആയിരുന്ന വീടുകളുടെ വില വർദ്ധനവ് നിരക്ക്, സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ 3% ആയി കുറഞ്ഞു എന്നാണ് ഡാഫ്റ്റിന്റെ റിപ്പോർട്ട്. എന്നാൽ ജൂലൈ-സെപ്റ്റംബർ കാലയളവിൽ തലസ്ഥാന നഗരത്തിന് പുറത്തുള്ള പ്രധാന നഗരങ്ങളിൽ വീടുകൾക്ക് ആവശ്യപ്പെടുന്ന വിലയിലെ വാർഷിക വർദ്ധനവ് ഗണ്യമായി കൂടുതലാണെന്നും പഠനം കണ്ടെത്തി . ഈ മാസത്തിന്റെ തുടക്കത്തിൽ വിൽപ്പനയ്ക്കുണ്ടായിരുന്ന സെക്കൻഡ് ഹാൻഡ് വീടുകളുടെ എണ്ണം 13,800 ആണ്. ഇത് മുൻവർഷം ഇതേ സമയത്ത് വിൽപ്പനയ്ക്കുണ്ടായിരുന്ന വീടുകളുടെ എണ്ണത്തേക്കാൾ 12.5% കൂടുതലാണെന്നും ഗവേഷണം വ്യക്തമാക്കുന്നു.
ഡബ്ലിൻ ; വാക്സിൻ ക്ഷാമം കാരണം അയർലൻഡിലെ വിവിധ കമ്പനികളിൽ നടത്താനിരുന്ന ഫ്ലൂ വാക്സിനേഷൻ ക്യാമ്പുകൾ റദ്ദാക്കുന്നു. ലഭ്യമായ ഫ്ലൂ വാക്സിനുകൾ നൽകുന്നതിൽ ആരോഗ്യ വകുപ്പ് ജീവനകാർക്കും , ആരോഗ്യപരമായി കൂടുതൽ അപകടസാധ്യതയുള്ള വിഭാഗങ്ങൾക്കും മുൻഗണന നൽകുന്നുണ്ട്. അപകടസാധ്യതയുള്ള വിഭാഗങ്ങൾക്ക് മുൻഗണന നൽകുന്നുണ്ടെങ്കിലും, സ്വകാര്യ വാക്സിനുകൾ വിതരണം ചെയ്യുന്ന തീയതിയെക്കുറിച്ച് അവ്യക്തത നിലനിൽക്കുന്നുണ്ടെന്ന് ഡോണിഗൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസിസ്റ്റ് ടോം മുറെ പറഞ്ഞു.സ്വകാര്യ വാക്സിനുകൾ നൽകാൻ തങ്ങൾക്ക് കഴിഞ്ഞേക്കില്ലെന്ന് കമ്പനികൾ ജീവനക്കാരോട് പറയുന്നുമുണ്ട്. വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഒരു വാക്സിനിലെ മൂന്ന് വൈറസ് വകഭേദങ്ങൾ മാറ്റേണ്ടി വരുന്നത്. ഇതും വാക്സിൻ ക്ഷാമത്തിന് കാരണമായിട്ടുണ്ട്.
ന്യൂഡൽഹി : ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ കൗൺസിൽ ഓഫ് നാഷണൽ കോർഡിനേറ്റേഴ്സ് യോഗത്തിനായി ഇന്ത്യൻ പ്രതിനിധി സംഘം പാകിസ്ഥാനിൽ . വളരെക്കാലത്തിനു ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സുപ്രധാന കൂടിക്കാഴ്ച നടക്കുന്നത്. 30 വരെ ഇസ്‌ലാമാബാദിലാണ് കോർഡിനേറ്റേഴ്സ് യോഗം നടക്കുന്നത്. ഇന്ത്യയുടെ എസ്‌സിഒ കോർഡിനേറ്റർ അലോക് ദിമ്രി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 2024 ന് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ പ്രതിനിധി സംഘം പാകിസ്ഥാൻ സന്ദർശിക്കുന്നത് . ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഷാങ്ഹായ് കോ-ഓപ്പറേഷനിൽ പങ്കെടുക്കാൻ ക്ഷണിക്കുമെന്ന് പാകിസ്ഥാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു . എങ്കിലും, മോദി പാകിസ്ഥാൻ സന്ദർശിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഈ വർഷം എസ്‌സിഒ ഉച്ചകോടി കിർഗിസ്ഥാനിലെ ബിഷ്കെക്കിലാണ് നടന്നത്, പ്രധാനമന്ത്രി മോദി ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. പഹൽഗാമിലെ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനു ശേഷമാണ് ഇന്ത്യ-പാക് യോഗം . നിലവിൽ ഷാങ്ഹായ് കോ-ഓപ്പറേഷനിൽ റീജിയണൽ ആന്റി-ടെററിസ്റ്റ് സ്ട്രക്ചറിന്റെ അധ്യക്ഷത പാകിസ്ഥാനാണ് വഹിക്കുന്നത്.
തിരുവനന്തപുരം ; നിയമസഭാ കയ്യാങ്കളി കേസില്‍ 11 വര്‍ഷത്തിനു ശേഷം വിചാരണ നടപടികള്‍ക്ക് തുടക്കമാകുന്നു. നവംബര്‍ മൂന്നിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലാണ് വിചാരണ ആരംഭിക്കുക . ആദ്യദിനം കേസിലെ ഒന്നാം സാക്ഷിയും മുന്‍ നിയമസഭാ സെക്രട്ടറിയുമായ ശാരംഗധരനെ കോടതി വിസ്തരിക്കും. മുന്‍ എംഎല്‍എമാരായ വി.ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ.സദാശിവന്‍ എന്നിവരാണ് മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രധാന പ്രതികള്‍. 2015 മാര്‍ച്ച് 13നായിരുന്നു കേസിനാസ്പദമായ സംഭവം. അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സ്പിഎം അംഗങ്ങൾ സഭയ്ക്കുള്ളില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. സ്പീക്കറുടെ വേദിയില്‍ അതിക്രമിച്ചുകയറി കസേര, കംപ്യൂട്ടറുകള്‍, മൈക്ക്, ഇലക്ട്രോണിക് പാനലുകള്‍ എന്നിവ തകര്‍ത്ത് 2,20,093 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കേസ്. എല്‍ഡിഎഫ് ഭരണത്തിലിരുന്നപ്പോള്‍ കേസ് പിന്‍വലിക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഹര്‍ജികള്‍ അനുവദിച്ചില്ല. തുടര്‍ന്ന് 2021 ജൂലൈയില്‍…
ചെന്നൈ: പ്രമുഖ ഗ്രാനൈറ്റ് വ്യവസായി ആർ. വീരമണിക്കെതിരെ പുതിയ പരാതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായതിനെത്തുടർന്ന് മരിച്ചുവെന്ന് ആരോപിച്ച് പെൺകുട്ടിയുടെ അമ്മയാണ് രംഗത്തെത്തിയത്. പഠനകാര്യങ്ങളിൽ സഹായിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി വീരമണി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് 2016-ൽ പെൺകുട്ടി ആത്മഹത്യ ചെയ്തു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും, വീരമണി തന്റെ പണവും സ്വാധീനവും ഉപയോഗിച്ച് കേസ് അവസാനിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ജല്ലിക്കെട്ട് സമരത്തിനിടെ ഐസ് ഹൗസ് പോലീസ് സ്റ്റേഷന് നേരെ പ്രതിഷേധക്കാർ നടത്തിയ ആക്രമണത്തിൽ തീവെപ്പ് ഉണ്ടാവുകയും, അതുമൂലം കേസുമായി ബന്ധപ്പെട്ട രേഖകൾ നശിച്ചുപോവുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് നേരത്തെ അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാൽ, വീരമണിയുടെ സ്വാധീനമാണ് കേസ് അവസാനിപ്പിക്കുന്നതിന് പിന്നിലെന്ന് പെൺകുട്ടിയുടെ അമ്മ പറയുന്നു. പ്രായപൂർത്തിയാകാത്ത പത്തോളം പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസുകളിൽ വീരമണി അറസ്റ്റിലായതിന് ശേഷമാണ് വീണ്ടും പരാതി നൽകാനുള്ള ധൈര്യം തനിക്കുണ്ടായതെന്നും അവർ പറഞ്ഞു. ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണി, അദ്ദേഹത്തിന്റെ…
കൊച്ചി: നിലവിലെ വഖഫ് ബോർഡ് പിരിച്ചുവിടാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. പല അംഗങ്ങൾക്കും നിശ്ചിത യോഗ്യതയില്ലെന്നും ബോർഡിൽ മതിയായ പ്രാതിനിധ്യം ഇല്ലെന്നുമുള്ള വിലയിരുത്തലിനെ തുടർന്നാണ് നടപടി ആരംഭിച്ചത്. പിരിച്ചുവിടൽ സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാലര വർഷത്തോളം കാലാവധി ബാക്കിനിൽക്കെയാണ് ബോർഡ് പിരിച്ചുവിടുന്നത്.സുപ്രീം കോടതി നിർദ്ദേശങ്ങൾക്കും വഖഫ് നിയമത്തിലെ ഭേദഗതികൾക്കും അനുസൃതമായി ബോർഡ് പുനഃസംഘടിപ്പിക്കാനാണ് തീരുമാനം. കെ എസ് ഹംസ ചെയർമാനായുള്ള വഖഫ് ബോർഡ് കഴിഞ്ഞ മാർച്ചിലാണ് രൂപീകരിച്ചത് . അഞ്ച് വർഷത്തേക്കാണ് ബോർഡ് ചുമതലയേറ്റത്. 11 അംഗ ഭരണസമിതിയിൽ ഒമ്പത് പേരെ മാത്രമാണ് നിയമിച്ചത്. വഖഫ് ബോർഡിൻ്റെ പ്രവർത്തനത്തിന് ഹൈക്കോടതി നേരത്തെ ഇടക്കാല നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കോടതിയുടെ അനുമതിയില്ലാതെ ബോർഡ് നയപരമോ സുപ്രധാനമോ ആയ തീരുമാനങ്ങൾ എടുക്കുകയോ മൂലധനച്ചെലവ് നടത്തുകയോ ചെയ്യരുതെന്ന് ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി എം ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു വഖഫ് കാര്യങ്ങളുടെ ചുമതലയുള്ള ജോയിൻ്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ…
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ ഇനിയും പല വിവരങ്ങളും പുറത്തുവരാനുണ്ടെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ . മരംമുറിക്കാൻ അനുമതി നൽകിക്കൊണ്ട് അന്നത്തെ റവന്യൂ സെക്രട്ടറി ജയതിലക് എങ്ങനെയാണ് ഉത്തരവിറക്കിയതെന്ന് അന്വേഷിക്കേണ്ടതുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കേസിൽ പ്രതികൾ ഗൂഢാലോചന നടത്തുന്നത് നേരിൽ കണ്ടുവെന്ന് അവകാശപ്പെട്ട മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് ദുരൂഹമായ പല സാഹചര്യങ്ങളും അന്വേഷിക്കേണ്ടതുണ്ട്. ഗൗരവകരമായ കാര്യങ്ങൾ പരാമർശിച്ചുകൊണ്ടുള്ള പരാതി ഇന്ന് എനിക്ക് ഇമെയിൽ വഴി ലഭിച്ചു. മുട്ടിൽ മരംമുറി കേസിലെ പ്രതികൾ ഗൂഢാലോചന നടത്തുന്നത് നേരിൽ കണ്ടുവെന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു മാധ്യമപ്രവർത്തകൻ അവകാശപ്പെട്ടിരുന്നു. ഇക്കാര്യം അന്വേഷിക്കേണ്ടതുണ്ട്. ഏത് സാഹചര്യത്തിലാണ് മരംമുറിക്കാൻ ജയതിലക് ഉത്തരവിറക്കിയതെന്ന് പരിശോധിക്കണം. ഞാൻ ഇക്കാര്യം ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും മുഖ്യമന്ത്രിയോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കും. അന്ന് സമർപ്പിച്ച കുറ്റപത്രത്തിലെ വീഴ്ചകൾ ബോധപൂർവമാണോ എന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
