ഡബ്ലിൻ: എച്ച്എസ്ഇ ജീവനക്കാർക്ക് അധികമായി നൽകിയ പണം തിരിച്ച് പിടിക്കാൻ തീരുമാനം. 30 മില്യൺ യൂറോയിലധികമാണ് അർഹതയില്ലാതെ ജീവനക്കാർക്ക് നൽകിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷം കൊണ്ടാണ് ഇത്രയും അധികം തുക നൽകിയിരിക്കുന്നത്. ശമ്പളവും ആനുകൂല്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.
എഫ്ഒഐ നിയമപ്രകാരം ലഭിച്ച കണക്കുകളിലാണ് ഞെട്ടിക്കുന്ന പിഴവ് വ്യക്തമായത്. 2023 മുതൽ 2025 വരെയാണ് അർഹതയില്ലാതെ ജീവനക്കാരുടെ പക്കൽ അധിക പണം എത്തിയിരിക്കുന്നത്. ഇതിൽ 2023 ൽ അധികമായി 11.1 മില്യൺ യൂറോയും 2024 ൽ 9.55 മില്യൺ യൂറോയുമാണ് അധികമായി നൽകിയിരിക്കുന്നത്. 2025 ൽ 9.53 മില്യൺ യൂറോ അധികമായി നൽകിയിരുന്നു.
Discussion about this post

