ന്യൂഡൽഹി : ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ കൗൺസിൽ ഓഫ് നാഷണൽ കോർഡിനേറ്റേഴ്സ് യോഗത്തിനായി ഇന്ത്യൻ പ്രതിനിധി സംഘം പാകിസ്ഥാനിൽ . വളരെക്കാലത്തിനു ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സുപ്രധാന കൂടിക്കാഴ്ച നടക്കുന്നത്. 30 വരെ ഇസ്ലാമാബാദിലാണ് കോർഡിനേറ്റേഴ്സ് യോഗം നടക്കുന്നത്.
ഇന്ത്യയുടെ എസ്സിഒ കോർഡിനേറ്റർ അലോക് ദിമ്രി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 2024 ന് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ പ്രതിനിധി സംഘം പാകിസ്ഥാൻ സന്ദർശിക്കുന്നത് . ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഷാങ്ഹായ് കോ-ഓപ്പറേഷനിൽ പങ്കെടുക്കാൻ ക്ഷണിക്കുമെന്ന് പാകിസ്ഥാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു . എങ്കിലും, മോദി പാകിസ്ഥാൻ സന്ദർശിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഈ വർഷം എസ്സിഒ ഉച്ചകോടി കിർഗിസ്ഥാനിലെ ബിഷ്കെക്കിലാണ് നടന്നത്, പ്രധാനമന്ത്രി മോദി ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. പഹൽഗാമിലെ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനു ശേഷമാണ് ഇന്ത്യ-പാക് യോഗം . നിലവിൽ ഷാങ്ഹായ് കോ-ഓപ്പറേഷനിൽ റീജിയണൽ ആന്റി-ടെററിസ്റ്റ് സ്ട്രക്ചറിന്റെ അധ്യക്ഷത പാകിസ്ഥാനാണ് വഹിക്കുന്നത്.

