ലേഖകന്‍: Anu Nair

കൊൽക്കത്ത : ബംഗാളിലെ നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാന് ജാമ്യം അനുവദിച്ച് കൽക്കട്ട ഹൈക്കോടതി . ആറ് കേസുകളിൽ ഒക്ടോബർ 20 വരെയാണ് ഹൈക്കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചത് . 20,000 രൂപയുടെ ജാമ്യത്തിലാണ് പ്രധാന് ജാമ്യം ലഭിച്ചത്. വിധിയെത്തുടർന്ന്, മിലൻ പ്രധാൻ ജയിൽ മോചിതനായി നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കും. ഇടക്കാല ജാമ്യം അനുവദിച്ചതു കൊണ്ട് തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനും മിലന് കഴിയും. ഒക്ടോബർ 6 ന് നടക്കാനിരിക്കുന്ന നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനും പ്രചാരണം നടത്താനും ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് മിലൻ പ്രധാൻ നൽകിയ ഹർജി പരിഗണിച്ച് ജസ്റ്റിസ് തീർത്ഥങ്കർ ഘോഷാണ് ജാമ്യം അനുവദിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നും 2007 ലെ നന്ദിഗ്രാം പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയത്ത് പ്രധാൻ കസ്റ്റഡിയിൽ ഇല്ലായിരുന്നു . 2007 ന് ശേഷം ഏതെങ്കിലും കുറ്റകൃത്യത്തിൽ തിരയുന്നയാളാണ്…

Read More

ന്യൂഡൽഹി : അതിർത്തി കടന്നുള്ള ഭീകരവാദ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കേരളം , ബംഗാൾ, അസം എന്നിവിടങ്ങളിലെ 16 സ്ഥലങ്ങളിൽ എൻ ഐ എ ഒരേസമയം പരിശോധന നടത്തി . നിരോധിത സംഘടനയായ ജമാഅത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശിന്റെ ഉപവിഭാഗമായ ‘ഇമാം മഹ്മൂദർ കഫില’ ആസൂത്രണം ചെയ്ത ഭീകര ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് നടപടി. അസമിലെ 10 സ്ഥലങ്ങളിലും പശ്ചിമ ബംഗാളിലെ 5 സ്ഥലങ്ങളിലും കേരളത്തിലെ ഒരിടത്തുമാണ് പരിശോധനകൾ നടന്നത്. ഇമാം മഹ്മൂദർ കഫില’യുടെ നേതൃത്വത്തിലുള്ള ഗൂഢാലോചനയിൽ പങ്കാളികളായ 11 പേർക്കെതിരെ മൂന്ന് മാസം മുമ്പ് സമർപ്പിച്ച കുറ്റപത്രത്തിന്റെ തുടർച്ചയായാണ് ഭീകരവിരുദ്ധ ഏജൻസിയുടെ നടപടി. ഗുവാഹത്തിയിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ, ‘ഭാരതീയ ന്യായ സംഹിത 2023’, ‘നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം 1967’ (UAPA) എന്നിവയിലെ പ്രധാന വകുപ്പുകൾ പ്രകാരമാണ് കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകൾ പ്രകാരം, കേരളം, പശ്ചിമ ബംഗാൾ, അസം, ത്രിപുര തുടങ്ങിയ വടക്കുകിഴക്കൻ മേഖലകളിൽ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി…

Read More

കൊച്ചി : എറണാകുളം കോതമംഗലത്ത് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ 65-കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. 61-കാരിയായ കുഞ്ഞമ്മയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കുര്യാക്കോസിനെയാണ് കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് കൊലപാതകം നടന്നത്. വിദേശത്തുള്ള മകനെ കുര്യാക്കോസ് തന്നെയാണ് കൊലപാതക വിവരം അറിയിച്ചത്. തുടർന്ന് അയൽവാസികളെയും വിവരം അറിയിച്ചു; വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്നപ്പോഴാണ് കുര്യാക്കോസ് ഈ കൃത്യം ചെയ്തത്. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് സൂചനയുണ്ട്.

Read More

പാലക്കാട്: പോക്സോ കേസിലെ അതിജീവിതകളായ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി . തിങ്കളാഴ്ച രാത്രി പാലക്കാട്ടെ ഒരു ഷെൽട്ടർ ഹോമിൽ നിന്നാണ് 16 വയസുള്ള കുട്ടികളെ കാണാതായത്. സർക്കാർ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നതും എന്നാൽ സ്വകാര്യ ട്രസ്റ്റ് നടത്തുന്നതുമായ പാലക്കാട് ചന്ദ്രനഗറിലെ കേന്ദ്രത്തിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്. ഇതിൽ ഒരു പെൺകുട്ടി കൊല്ലങ്കോട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെയും, മറ്റേയാൾ മങ്കര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെയും അതിജീവിതകളാണ് . സംഭവത്തിൽ കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഏതാനും മാസങ്ങൾക്ക് മുമ്പ് ഇതേ ഷെൽട്ടർ ഹോമിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായിരുന്നു. എന്നാൽ, അന്ന് തന്നെ അവരെ കണ്ടെത്താൻ സാധിച്ചിരുന്നു.

Read More

കൊച്ചി : മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എം.എ. കൃഷ്ണന്‍ അന്തരിച്ചു . 97 വയസായിരുന്നു. എറണാകുളത്ത് അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. തപസ്യ കലാസാഹിത്യവേദി, ബാലഗോകുലം, എന്നീ സംഘടനകളുടെ സ്ഥാപകനും വഴികാട്ടിയുമായിരുന്നു എം എ സാർ എന്നറിയപ്പെട്ടിരുന്ന എം.എ. കൃഷ്ണന്‍ . അമൃത ഭാരതി, ബാലസംസ്‌കാര കേന്ദ്രം, ബാലസാഹിതി പ്രകാശന്‍, അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം, സൗരക്ഷിക എന്നീ മുന്നേറ്റങ്ങള്‍ വിഭാവനം ചെയ്തത് അദ്ദേഹമാണ്. ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ്, പ്രചാര്‍ പ്രമുഖ്, കേസരി പത്രാധിപര്‍ എന്നീ ചുമതലകളും വഹിച്ചിരുന്നു . 1929 ൽ കൊല്ലം ജില്ലയിലെ ഐവര്‍കാലയിൽ കരിമ്പിന്‍പുഴ മറവുത്തോട്ടത്തില്‍ ലക്ഷ്മിയമ്മയുടെയും ഐവര്‍കാല മംഗലത്തു പത്മനാഭന്റെയും മകനായാണ് ജനനം. ശാസ്ത്രിപരീക്ഷയും , തര്‍ക്കശാസ്ത്രത്തില്‍ മഹോപാദ്ധ്യായയും പാസായി. ഒരു വര്‍ഷം, കോട്ടയത്ത് വാഴൂര്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപകവൃത്തി. തുടര്‍ന്ന് രാജിവച്ച് 1954 ല്‍ ആര്‍എസ്എസ് പ്രചാരകനായി മാറുകയായിരുന്നു . 1964 ല്‍ കേസരി പത്രാധിപരായി. 2008ല്‍ കൊല്‍ക്കത്തയിലെ ബഡാ ബസാര്‍ ലൈബ്രറിവിവേകാനന്ദ സേവാസമ്മാന്‍ നല്കി അദ്ദേഹത്തെ…

Read More

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്ത് നൽകിയ ഹർജി സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കും. ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ മുതിർന്ന അഭിഭാഷകൻ വികാസ് സിംഗാണ് വിഷയം അവതരിപ്പിച്ചത്. നിയമപ്രകാരം, തിരഞ്ഞെടുപ്പ് കമ്മീഷനിൽ തീരുമാനങ്ങൾ എടുക്കേണ്ടത് സമവായത്തിലൂടെയോ ഭൂരിപക്ഷത്തിലൂടെയോ ആണ്. എന്നാൽ എസ്‌ഐആർ ഉൾപ്പെടെയുള്ള കമ്മീഷന്റെ തീരുമാനങ്ങൾ ഏകകണ്ഠമായി എടുക്കുന്നില്ലെങ്കിൽ, ഇത് ഗുരുതരമായ കാര്യമാണ്, അത് അന്വേഷിക്കണമെന്നായിരുന്നു വികാസ് സിംഗ് കോടതിയിൽ ആവശ്യപ്പെട്ടത് . വാദങ്ങൾ കേട്ട ശേഷം, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഒന്നിലധികം ആളുകളെ ഉൾപ്പെടുത്തിയിരിക്കുന്നത് തന്നെ ചർച്ചയിലൂടെയും, സമവായത്തിലൂടെയോയും തീരുമാനങ്ങൾ എടുക്കാൻ വേണ്ടിയാണ്. ഇതാണ് നിയമം വ്യവസ്ഥ ചെയ്യുന്നതെന്നും വികാസ് സിംഗ് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിച്ച രീതി കണക്കിലെടുക്കുമ്പോൾ, എസ്‌ഐആർ പ്രക്രിയയെക്കുറിച്ച് മറ്റ് അംഗങ്ങൾ ചേർന്നാണോ തീരുമാനമെടുത്തതെന്ന കാര്യം സംശയമാണെന്നും വികാസ് സിംഗ് പറയുന്നു. സെപ്റ്റംബർ…

Read More

തിരുവനന്തപുരം: ഇനി മുതൽ മുൻകൂട്ടി അറിയിച്ച ശേഷം മാത്രമേ മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയുള്ളൂ എന്ന അറിയിപ്പുമായി മുഖ്യമന്ത്രിയുടെ ഓഫീസ് . എല്ലാ ബുധനാഴ്ചകളിലും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. കൂടാതെ, അടിയന്തര സാഹചര്യങ്ങളിലും മുൻകൂട്ടി അറിയിച്ചുകൊണ്ട് മാധ്യമങ്ങളെ കാണുമെന്ന് ഓഫീസ് വ്യക്തമാക്കി. മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിയെ നിയന്ത്രണമില്ലാത്ത രീതിയിൽ സമീപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി, ജാഗ്രത പാലിക്കാൻ ഇന്റലിജൻസ് എഡിജിപി ജില്ലാ പോലീസ് മേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് . കൊച്ചി ഗോകുലം പാർക്കിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ അസിസ്റ്റന്റ് കമ്മീഷണർ പീറ്റർ കെ.ജെ. കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മുഖ്യമന്ത്രിക്ക് താൽപ്പര്യമില്ലെന്നും അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കരുതെന്നുമാണ് അസിസ്റ്റന്റ് കമ്മീഷണർ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. Z-പ്ലസ് സുരക്ഷയുള്ള മുഖ്യമന്ത്രിയിൽ നിന്ന് അകലം പാലിക്കാനും അദ്ദേഹം മാധ്യമപ്രവർത്തകരോട് നിർദ്ദേശിച്ചു. ചോദ്യങ്ങൾ വിലക്കാൻ മുകളിൽ നിന്ന് നിർദ്ദേശമുണ്ടോ എന്ന് ചോദിച്ചപ്പോൾ, “നിങ്ങൾക്ക് എന്ത് വേണമെങ്കിലും നൽകാം (വാർത്ത നൽകാം), അവർ…

Read More

ഡബ്ലിന്‍ : ഡബ്ലിന്നിൽ നടന്ന ‘മാര്‍ച്ച് ഫോര്‍ ജീസസ്’ റാലിയില്‍ പങ്കെടുത്തത് ആയിരക്കണക്കിന് വിശ്വാസികൾ. പാര്‍ണല്‍ സ്‌ക്വയറില്‍നിന്ന് മെറിയന്‍ സ്‌ക്വയറിലേക്ക് നീങ്ങിയ റാലിക്കുശേഷം സംഗീതവും സമൂഹപ്രാര്‍ഥനയും നടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സഭാംഗങ്ങളുടെ പങ്കാളിത്തം ക്രൈസ്തവ സമൂഹത്തിന്റെ ഐക്യത്തിന്റെ പ്രകടനമാണെന്ന് സംഘാടകര്‍ പറഞ്ഞു. വിശുദ്ധ പാട്രിക്കിന്റെ കാലത്തോളം നീളുന്ന ഐറിഷ് ക്രൈസ്തവ പാരമ്പര്യത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു നഗരമധ്യത്തിലൂടെയുള്ള വിശ്വാസികളുടെ യാത്ര. വിവിധ ക്രൈസ്തവ സഭകളിലുള്ളവര്‍ ഒരുമിച്ച് പങ്കെടുത്ത റാലിയായിരുന്നു ഇത്. പഴക്കമേറിയ പ്രാദേശിക സഭാപാരമ്പര്യങ്ങളോടൊപ്പം വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ വിശ്വാസികളും അയര്‍ലൻഡിലെ സഭാജീവിതത്തിന്റെ ഭാഗമാണിന്ന്.

Read More

ഡബ്ലിൻ : ഈസ്റ്റ് കോർക്കിലെ പഴയ റെയിൽവേ പാതയ്ക്ക് സമീപം അഞ്ച് വർഷം മുമ്പ് കണ്ടെത്തിയ വയോധികയുടെ മൃതദേഹം സംസ്ക്കരിക്കാനാകാതെ അധികൃതർ. ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുന്നതിനാലാണ് മൃതദേഹം ഇപ്പോഴും സൂക്ഷിച്ചുവെച്ചിരിക്കുന്നത്. 2021 ജനുവരി 5-ന് മിഡിൽടണിന് പുറത്തുള്ള വെസ്റ്റ്പാർക്കിലെ ‘ഷാന്റി ഗേറ്റി’ന് സമീപം തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തിയ തൊഴിലാളികൾ ആ സമയത്ത് പ്രദേശത്തെ ‘ഗ്രീൻവേ’ പദ്ധതിയുടെ ഭാഗമായി ജോലി ചെയ്യുകയായിരുന്നു. ഡിഎൻഎ പരിശോധനയിലൂടെ ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. പരിശോധനയുടെ ഭാഗമായി പലരും മുന്നോട്ട് വന്നെങ്കിലും, അവരും കണ്ടെത്തിയ അവശിഷ്ടങ്ങളും തമ്മിൽ യാതൊരു ബന്ധവും തെളിയിക്കാൻ കഴിഞ്ഞില്ല. അവശിഷ്ടങ്ങളിൽ പോസ്റ്റ്‌മോർട്ടവും ഫോറൻസിക് ആന്ത്രോപോളജി പരിശോധനയും നടത്തിയിരുന്നു. ഗാർഡ സംഭത്തിൽ അന്വേഷണം തുടരുകയാണെന്നാണ് സൂചന.

Read More

ഡബ്ലിൻ : ഡ്യൂട്ടിയ്ക്കിടെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ വനിതാ പൊലീസ് ഉദ്യോഗസ്ഥ ചികിത്സയിൽ. ഡബ്ലിനിൽ യൂറോപ്യൻ യൂണിയൻ പ്രസിഡൻസി സംബന്ധിച്ച സുരക്ഷാ ചുമതലയിലുണ്ടായിരുന്ന വനിതാ ഗാർഡയ്ക്കാണ് പരിക്കേറ്റത്. ഡബ്ലിൻ കാസിലിൽ ഡ്യൂട്ടിയിലായിരുന്ന ഇവർക്ക് നേരെ ബുധനാഴ്ച പുലർച്ചെ പ്രകോപനമൊന്നുമില്ലാതെ ആക്രമണം ഉണ്ടാവുകയായിരുന്നു. ഡബ്ലിൻ കാസിൽ കവാടത്തിന് സമീപമുള്ള കോർക്ക് ഹില്ലിൽ ഡ്യൂട്ടി നിർവഹിക്കുന്നതിനിടെ സമീപത്തെത്തിയ യുവാവ് ഇവരെ മർദ്ദിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ ഓടിയെത്തിയപ്പോഴേക്കും അക്രമി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും ഗാർഡ ഉദ്യോഗസ്ഥർ ഇയാളെ പിന്തുടർന്ന് പിടികൂടിയിരുന്നു.

Read More