ലേഖകന്‍: Anu Nair

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ വെളിപ്പെടുത്തലുകൾ അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ . ഗ്യാനേഷ് കുമാർ ബി.ജെ.പി.യുടെ ഏജന്റായി പ്രവർത്തിച്ചു എന്ന് തെളിയിക്കാൻ ഇനി മറ്റൊരു തെളിവും ആവശ്യമില്ലെന്നും വി ഡി സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കുറിപ്പിന്റെ പൂർണ്ണരൂപം… മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുൻ കേരളം ചീഫ് സെക്രട്ടറി ജിജി തോംസൻ്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണ്. ഗ്യാനേഷ് കുമാർ ബി.ജെ.പി ഏജൻ്റായി പ്രവർത്തിച്ചു എന്നതിന് ഇനിയും തെളിവുകൾ വേണ്ട. ജനാധിപത്യത്തെ ബിജെപിക്ക് വേണ്ടി അട്ടിമറിക്കുന്ന ഏജൻ്റായിരുന്നു ഗ്യാനേഷ് കുമാറെന്ന് തെളിഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശ്വാസ്യതയെ ബി.ജെ.പിക്ക് കച്ചവടം നടത്തിയ ഗ്യാനേഷ് കുമാറിനെ ഇന്ത്യൻ ജനാധിപത്യത്തിന് വധശിഷ വിധിച്ചയാളെന്ന് ചരിത്രം രേഖപ്പെടുത്തും. രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിൽ ഇരുന്ന് ജനാധിപത്യത്തെ അട്ടിമറിച്ച ഗ്യനേഷ് കുമാർ ഒരു നിമിഷം പോലും സ്ഥാനത്ത് തുടരരുത്. തിരഞ്ഞെടുപ്പ്…

Read More

തിരുവനന്തപുരം ; കെഎസ്ആർടിസിയ്ക്ക് പുതിയ ബസുകൾ വാങ്ങാൻ എംഎൽഎ ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സർക്കാർ .കെഎസ്ആർടിസിയെ ആധുനികവൽക്കരിക്കുന്നതിനും പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായാണ് പുതിയ ബസുകൾ വാങ്ങുന്നത്. നിലവിൽ, സേവന കാലാവധി കഴിഞ്ഞ ബസുകൾ ഉപയോഗിച്ച് പല റൂട്ടുകളിലും സർവീസ് നടത്തുന്നത് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ്, കർശനമായ വ്യവസ്ഥകൾക്ക് വിധേയമായി പുതിയ ബസുകൾ വാങ്ങാൻ എംഎൽഎ ഫണ്ട് ഉപയോഗിക്കാൻ അനുവദിച്ചുകൊണ്ട് ധനവകുപ്പ് ഉത്തരവിറക്കിയത്. 2026-27 ലെ നിയമസഭാ മണ്ഡലം ആസ്തി വികസന പദ്ധതി പ്രകാരം, ഓരോ എംഎൽഎയ്ക്കും പരമാവധി മൂന്ന് ബസുകൾ വരെ വാങ്ങാവുന്നതാണ്. പുതിയ പദ്ധതി പ്രകാരം, ബസുകളുടെ ഇരിപ്പിട ശേഷി, ബോഡി തരം, ഇന്ധന വിഭാഗം എന്നിവ കെഎസ്ആർടിസിയുമായി ആലോചിച്ച് തീരുമാനിക്കും. ഓരോ മണ്ഡലത്തിലെയും സമീപ പ്രദേശങ്ങളിലെയും യാത്രക്കാരുടെ പ്രത്യേക ആവശ്യങ്ങൾ പരിഗണിച്ചാകും റൂട്ടുകൾ തീരുമാനിക്കുക. നികുതിയും രജിസ്ട്രേഷൻ ചാർജുകളും ഉൾപ്പെടെയുള്ള ബസുകളുടെ ആകെ ചെലവ് വ്യക്തമാക്കുന്ന പട്ടിക സെപ്റ്റംബർ 30-നകം കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർക്ക്…

Read More

ടെഹ്‌റാൻ: സൈനിക സംഘർഷം വീണ്ടും ഉണ്ടായാൽ ഇന്ത്യൻ മഹാസമുദ്രത്തിലുടനീളമുള്ള അമേരിക്കൻ യുദ്ധക്കപ്പലുകളെ ഇറാനിയൻ സേന ലക്ഷ്യമിടുമെന്ന് താക്കീത് . ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ നാവികസേനയിലെ രാഷ്ട്രീയ കാര്യങ്ങൾക്കായുള്ള ഡെപ്യൂട്ടി അലി മുഹമ്മദിയാണ് ഈ മുന്നറിയിപ്പ് നൽകിയത്. പേർഷ്യൻ ഗൾഫിന്റെ അതിർത്തികൾക്ക് അപ്പുറം പ്രവർത്തിക്കുന്ന അമേരിക്കൻ ഡിസ്ട്രോയറുകൾക്കും മറ്റ് കപ്പലുകൾക്കുമെതിരെ നേരിട്ടുള്ള ആക്രമണം നടത്താൻ ഇറാൻ നാവികസേന മടിക്കില്ലെന്ന് ഇറാനിലെ അർദ്ധ-ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാർസ്’ റിപ്പോർട്ട് ചെയ്തു. മേഖലയിലെ സമുദ്രമേധാവിത്വത്തെക്കുറിച്ചുള്ള യുഎസ് അവകാശവാദങ്ങളെ വെല്ലുവിളിച്ച് കൊണ്ട് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് അടുത്ത് നാവിക സേനാ വിന്യാസം നടത്താനും മുഹമ്മദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നേരിട്ട് വെല്ലുവിളിച്ചു. “ഹോർമുസ് കടലിടുക്ക് തന്റേതാണെന്ന് ട്രംപ് കരുതുന്നുണ്ടെങ്കിൽ, എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ കപ്പലുകൾ ഇവിടെയില്ലാത്തത്? പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഒമാൻ ഉൾക്കടൽ എന്നിവിടങ്ങളിലെ എല്ലാ സമുദ്രഗതാഗതവും ഐആർജിസിയുടെ സജീവ നിരീക്ഷണത്തിലാണ് . പോരാട്ടം വീണ്ടും ആരംഭിച്ചാൽ ലക്ഷ്യമിടുന്ന കപ്പലുകളെ ആക്രമിക്കാനുള്ള പ്രവർത്തന ശേഷി…

Read More

തൃശ്ശൂർ : തൃശ്ശൂരിൽ ഗൃഹനാഥന്റെ മരണത്തിന് കാരണം ഭക്ഷ്യവിഷബാധയെന്ന് സംശയം. പഴയന്നൂർ സ്വദേശിയായ വിനോദ് കുമാറാണ് (60 ) ആണ് മരിച്ചത്. അവശനിലയിലായ അദ്ദേഹത്തിന്റെ മക്കൾ വിദ്യ , വൃന്ദ എന്നിവർ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ മൂന്നുപേരും ശനിയാഴ്ച്ച രാത്രി ബ്രഡ് കഴിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. തുടർന്ന് അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ പഴയന്നൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ഹൈദരാബാദ്: വോട്ടർ പട്ടികയുടെ ‘സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ’ എന്നത് ‘പിൻവാതിൽ എൻആർസി’ ആണെന്ന് എഐഎംഐഎം തലവനും , എംപിയുമായ അസദുദ്ദീൻ ഒവൈസി . എസ്‌ഐആറിന്റെ തുടക്കം മുതൽ താൻ അതിനെ എതിർക്കുന്നുണ്ട് . പഴയ രേഖകൾ നേടുന്നതിനും അവരുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനും പാവപ്പെട്ട ആളുകൾക്ക് ഈ പ്രക്രിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെന്നും ഒവൈസി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രവർത്തനരീതിയിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രതിഷേധത്തോട് പ്രതികരിക്കവെ, മറ്റ് പാർട്ടികളുമായി ‘ഒന്നിച്ച് നിൽക്കുന്ന’ കാര്യം ഭാവിയിൽ തീരുമാനിക്കുമെന്നും ഒവൈസി പറഞ്ഞു. “നമ്മൾ ഒന്നിച്ച് നിൽക്കുമോ ഇല്ലയോ എന്നത് ഭാവിയിലെ കാര്യമാണ്. എന്നാൽ എസ് ഐ ആർ എന്നത് ഒരു ‘പിൻവാതിൽ എൻആർസി’ ആണെന്ന് ഞങ്ങൾ തുടക്കം മുതലേ പറയുന്നുണ്ട്. എൻആർസി അന്തിമമായി നടപ്പിലാക്കിയ പ്രദേശങ്ങളിലെ ജനസംഖ്യാപരമായ മാറ്റങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും, അവർ അന്തിമ എൻആർസി പട്ടിക അവലോകനം ചെയ്യുമെന്നും അമിത് ഷാ…

Read More

കൊച്ചി: ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ കൊച്ചിയിലെ ഓഫീസിലും വസതികളിലും വിജിലൻസിന്റെ മിന്നൽ പരിശോധന . അനധികൃത പണപ്പിരിവ്, ക്രമക്കേടുകൾ എന്നിവ സംബന്ധിച്ച പരാതികളെത്തുടർന്നായിരുന്നു നടപടി. തേവരയിലെ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ ഓഫീസ്, പച്ചാളം എരട്ടക്കുളങ്ങരയിലുള്ള പ്രജനി രാജന്റെ രണ്ട് വീടുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. പരിശോധനയ്ക്കിടെ, കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപയും 788 യുഎസ് ഡോളറും വിജിലൻസ് സംഘം പിടിച്ചെടുത്തു. പിടിച്ചെടുത്ത യുഎസ് ഡോളറിന് ഏകദേശം 75,000 രൂപ മൂല്യമുണ്ടെന്ന് വിജിലൻസ് അറിയിച്ചു. തന്റെ ഉടമസ്ഥതയിലുള്ള ലോഡ്ജിൽ നിന്നുള്ള പ്രതിമാസ വരുമാനമാണ് പിടിച്ചെടുത്ത പണമെന്നാണ് പ്രജനി രാജൻ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ശനിയാഴ്ച രാവിലെ 7:45-ന് തുടങ്ങിയ പരിശോധന രാത്രി 9 മണിയോടെയാണ് അവസാനിച്ചത്. വിജിലൻസ് സ്പെഷ്യൽ സെൽ എസ്പി എം.ജെ. സോജൻ, ഡിവൈഎസ്പി എ.എൽ. യേശുദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നിന്ന് വാറന്റ് നേടിയ ശേഷമായിരുന്നു പരിശോധന. കൊച്ചിയിലെ ചില…

Read More

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിമർശനവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി . ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഒത്തുകളിയുടെ ഉത്തരവാദിത്തം ഗ്യാനേഷ് കുമാറിനാണെന്നാണ് രാഹുൽ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചത്. “ആദ്യം, അന്ന് സേവനമനുഷ്ഠിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ് കുമാറിനെ ബിജെപിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാൻ ഉപയോഗിച്ചു. പിന്നീട് മോദിയും ഷായും അദ്ദേഹത്തെ അമ്പയറാക്കി, ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഒത്തുകളിയുടെ ഉത്തരവാദിത്തം അദ്ദേഹത്തെ ഏൽപ്പിച്ചു.” എന്നാണ് രാഹുലിന്റെ കുറിപ്പ്. ഒപ്പം ഗ്യാനേഷ് കുമാർ ബിജെപി ടിക്കറ്റിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യപ്പെട്ടുവെന്നും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്നുമുള്ള മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ ആരോപണവും രാഹുൽ പങ്ക് വച്ചു. അതേസമയം രാഹുൽ ഗാന്ധിയുടെ ഏക ലക്ഷ്യം അധികാരം നേടുക എന്നതാണെന്നും എന്ത് വില കൊടുത്തും അധികാരം നേടാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും ബിജെപി വക്താവ് സാംബിത് പത്ര പറഞ്ഞു. “2026 മെയ് 27 ന് ഇന്ത്യൻ സുപ്രീം കോടതി എസ്‌ഐആറിന് അനുകൂലമായി വിധി…

Read More

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ഉണ്ടായ സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു . ദേര ഇസ്മായിൽ ഖാൻ നഗരത്തിൽ പോലീസ് ചെക്ക് പോയിന്റിന് സമീപമാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ ഏറ്റെടുത്തു. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ചാവേർ ബോംബർ വഴി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പ്രവിശ്യാ അടിയന്തര സേവന വക്താവ് ബിലാൽ ഫൈസി പറഞ്ഞു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി . പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും പോലീസ് പറഞ്ഞു. മരണസംഖ്യ ഉയർന്നേക്കാം. വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ രഹസ്യാന്വേഷണ വിഭാഗം നടത്തിയ ഓപ്പറേഷനിൽ പാകിസ്ഥാൻ സുരക്ഷാ സേന എട്ട് തീവ്രവാദികളെ വധിച്ചിരുന്നു. അതിന് പിന്നാലെയാണ് ചാവേർ ബോംബാക്രമണം ഉണ്ടായത്. സെപ്റ്റംബർ 24 ന് വടക്കൻ വസീറിസ്ഥാൻ ജില്ലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു സുരക്ഷാ സേന ഓപ്പറേഷൻ നടത്തിയത്.

Read More

തിരുവനന്തപുരം : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെക്കൊണ്ട് അദ്ദേഹത്തിന്റെ ഔദ്യോഗിക പദവിക്ക് യോജിക്കാത്ത കാര്യങ്ങൾ കേന്ദ്രസർക്കാർ ചെയ്യിച്ചുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി നിയമവിരുദ്ധമായി എങ്ങനെ പ്രവർത്തിക്കാം എന്നതിന് മാതൃക സൃഷ്ടിച്ചുകൊണ്ടാണ് കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ പ്രവർത്തിക്കുന്നതെന്നും എം എ ബേബി ആരോപിച്ചു. “എസ്.ഐ.ആർ വഴി, ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ സാധ്യതയില്ലാത്തവരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയാണ്. ഈ ചുമതലയാണ് ഗ്യാനേഷ് കുമാറിന് നൽകിയിരുന്നത്. ഈ വിഷയത്തിൽ ഇൻഡി സഖ്യം ശക്തമായി ഇടപെടണം. ഇതിനെ നേരിടാൻ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചുനിൽക്കണം. സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ അവഗണിച്ച്, പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് കേന്ദ്രസർക്കാർ ആക്ഷേപകരമായ നിയമം കൊണ്ടുവരികയാണ് .“ എന്നും എം എ ബേബി ആരോപിച്ചു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസണുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ചും താൻ കേട്ടിട്ടുണ്ടെന്ന് ബേബി പറഞ്ഞു. “മുൻ ചീഫ് സെക്രട്ടറി ജിജി തോംസണുമായി ബന്ധപ്പെട്ട്…

Read More

ന്യൂഡൽഹി : വിവാദങ്ങൾക്കിടയിൽ, ഇന്ന് ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ചേർന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ​​ജോഷിയും യോഗത്തിൽ പങ്കെടുത്തു. എസ്‌ഐആറുമായും കമ്മീഷന്റെ പ്രവർത്തന രീതികളുമായും ബന്ധപ്പെട്ട ചില തീരുമാനങ്ങളും കമ്മീഷൻ പ്രഖ്യാപിച്ചു. സന്ധുവും ജോഷിയും കാബിനറ്റ് സെക്രട്ടറിക്ക് എഴുതിയ കത്തിൽ കമ്മീഷന്റെ നിലപാടും വ്യക്തമാക്കി. ‘സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ’ സമയത്ത് പേരുകൾ മാപ്പ് ചെയ്യാത്തതിനാലോ രേഖകളിലെ പൊരുത്തക്കേടുകൾ മൂലമോ നോട്ടീസ് ലഭിച്ചവരുടെ വീടുകളിൽ ബൂത്ത് ലെവൽ ഓഫീസർമാർ നേരിട്ടെത്തി ആവശ്യമായ രേഖകൾ ശേഖരിക്കും. തുടർന്ന്, ഈ രേഖകൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയും, അവയുടെ അടിസ്ഥാനത്തിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ തീരുമാനങ്ങൾ എടുക്കുകയും ചെയ്യും. ഇത്തരം വ്യക്തികൾ ഹിയറിംഗിനായി ഇ ആർ ഒ ഓഫീസിൽ നേരിട്ട് പോകേണ്ടതില്ല. പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ ഹിയറിംഗുകൾ നടത്തുകയുള്ളൂ. അവ കൂടുതലും ഓൺലൈനായാകും നടക്കുക. രാത്രികാല അഭയകേന്ദ്രങ്ങളിൽ താമസിക്കുന്നവർ, തൊഴിലാളികൾ, ദരിദ്രർ, ഭവനരഹിതർ എന്നിവർക്കായി…

Read More