ഡബ്ലിൻ ; വാക്സിൻ ക്ഷാമം കാരണം അയർലൻഡിലെ വിവിധ കമ്പനികളിൽ നടത്താനിരുന്ന ഫ്ലൂ വാക്സിനേഷൻ ക്യാമ്പുകൾ റദ്ദാക്കുന്നു. ലഭ്യമായ ഫ്ലൂ വാക്സിനുകൾ നൽകുന്നതിൽ ആരോഗ്യ വകുപ്പ് ജീവനകാർക്കും , ആരോഗ്യപരമായി കൂടുതൽ അപകടസാധ്യതയുള്ള വിഭാഗങ്ങൾക്കും മുൻഗണന നൽകുന്നുണ്ട്.
അപകടസാധ്യതയുള്ള വിഭാഗങ്ങൾക്ക് മുൻഗണന നൽകുന്നുണ്ടെങ്കിലും, സ്വകാര്യ വാക്സിനുകൾ വിതരണം ചെയ്യുന്ന തീയതിയെക്കുറിച്ച് അവ്യക്തത നിലനിൽക്കുന്നുണ്ടെന്ന് ഡോണിഗൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസിസ്റ്റ് ടോം മുറെ പറഞ്ഞു.സ്വകാര്യ വാക്സിനുകൾ നൽകാൻ തങ്ങൾക്ക് കഴിഞ്ഞേക്കില്ലെന്ന് കമ്പനികൾ ജീവനക്കാരോട് പറയുന്നുമുണ്ട്.
വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഒരു വാക്സിനിലെ മൂന്ന് വൈറസ് വകഭേദങ്ങൾ മാറ്റേണ്ടി വരുന്നത്. ഇതും വാക്സിൻ ക്ഷാമത്തിന് കാരണമായിട്ടുണ്ട്.

