ലേഖകന്‍: Anu Nair

കണ്ണൂർ: മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐ ആക്രമണം. കണ്ണൂർ തളിപ്പറമ്പിലെ കരിപ്പയിൽ വെച്ചാണ് സംഭവം . വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. രണ്ട് പരിപാടികളിൽ പങ്കെടുക്കാനാണ് മന്ത്രി കണ്ണൂരിലെത്തിയത്. കണ്ണൂർ ഗവൺമെന്റ് ഗസ്റ്റ് ഹൗസിലെ പരിപാടിയിൽ പങ്കെടുത്ത ശേഷം, കാസർകോടേയ്ക്ക് പോകുന്നതിന് മുൻപായി പുരാവസ്തു വകുപ്പുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കാനാണ് മന്ത്രി ജനീഷ് തളിപ്പറമ്പിലേക്ക് തിരിച്ചത്. ഈ യാത്രയ്ക്കിടെയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ മന്ത്രിയുടെ കാർ തടഞ്ഞത്. പത്തിലധികം പ്രവർത്തകർ വാഹനത്തിന് നേരെ പാഞ്ഞടുത്തു. പ്രവർത്തകർ കല്ലുകൊണ്ടും കൈകൊണ്ടും കാറിൽ അടിച്ചതായി വാഹനത്തിലുണ്ടായിരുന്നവർ പറഞ്ഞു. കാറിന് മുന്നിലുണ്ടായിരുന്ന കൊടിമരം ഒടിയുകയും റെയിൻ ഗാർഡിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി പ്രവർത്തകരെ അവിടെ നിന്ന് നീക്കം ചെയ്തു. തുടർന്ന് മന്ത്രി അതേ കാറിൽ യാത്ര തുടർന്നു. തിരുവനന്തപുരത്ത് ഇന്നലെ ഉണ്ടായ സംഘർഷങ്ങൾക്ക് മന്ത്രി ഒ.ജെ. ജനീഷ്, ഷാഫി പറമ്പിൽ എംപി എന്നിവരാണ് ഉത്തരവാദികളെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്…

Read More

തിരുവനന്തപുരം: ബിജെപിക്കെതിരെ സമരം ചെയ്യുമ്പോൾ സിപിഎം എന്തിനാണ് ഇത്രയധികം അസ്വസ്ഥരാകുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ . സംസ്ഥാനത്ത് അശാന്തി സൃഷ്ടിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. തലസ്ഥാന നഗരിയിൽ ഇന്നലെ ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപിക്കപ്പെടുന്ന ബിജെപിക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിക്കുകയായിരുന്നു. ബിജെപിക്കെതിരെ കോൺഗ്രസും അനുബന്ധ സംഘടനകളും പ്രതിഷേധിക്കുമ്പോൾ കേരളത്തിലെ സിപിഎം എന്തിനാണ് അസ്വസ്ഥരാകുന്നത്? സംഘപരിവാറിനെതിരെ കോൺഗ്രസ് പ്രതിഷേധിക്കുമ്പോൾ സിപിഎം എന്തിനാണ് പ്രകോപിതരാകുന്നത്? തിരുവനന്തപുരത്ത് ഇന്നലെ ഉണ്ടായ അക്രമ സംഭവങ്ങൾ സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് നടന്നത്. സിപിഎം ബോധപൂർവ്വം ആസൂത്രണം ചെയ്ത നീക്കമായിരുന്നു അത്. എസ്എഫ്ഐ പ്രവർത്തകർ ബോധപൂർവ്വം സാഹചര്യം വഷളാക്കാൻ ശ്രമിച്ചു. അവർ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ബിയർ കുപ്പികളും കല്ലുകളും എറിഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തെ…

Read More

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ യുവമോർച്ച പ്രവർത്തകർക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത്. കേസ് എടുക്കേണ്ടതില്ലെന്ന് മന്ത്രി നിർദ്ദേശിച്ചിരുന്നെങ്കിലും പോലീസ് സ്വമേധയാ നടപടിയെടുക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം സെക്രട്ടേറിയറ്റിൽ നിന്ന് മടങ്ങുകയായിരുന്ന മന്ത്രിയെ വൈകുന്നേരം 7:15-ഓടെ വാൻറോസ് ജംഗ്ഷനിൽ വെച്ച് യുവമോർച്ച പ്രവർത്തകർ തടഞ്ഞു. തുടർന്ന് മന്ത്രി വാഹനത്തിൽ നിന്നിറങ്ങി ഒരു ഓട്ടോറിക്ഷയിൽ കയറി. പ്രതിഷേധക്കാർ അതും തടഞ്ഞപ്പോൾ, മന്ത്രി പുറത്തിറങ്ങി നടക്കാൻ തുടങ്ങി. ഇതോടെ പ്രതിഷേധക്കാർ പിന്മാറി.ഏകദേശം 1.5 കിലോമീറ്റർ നടന്ന മന്ത്രി രാത്രി 8 മണിയോടെ നന്ദാവനത്തുള്ള തന്റെ ഔദ്യോഗിക വസതിയായ ‘പൗർണമി’യിൽ എത്തിച്ചേർന്നു. ആ സമയത്ത് മന്ത്രി ഷാജിക്ക് പൈലറ്റ് വാഹനമോ എസ്കോർട്ടോ ഉണ്ടായിരുന്നില്ല. ഇതൊരു ഗുരുതരമായ സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെടുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന് നേരെ കരിങ്കൊടി…

Read More

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളെ അമ്മ കൊലപ്പെടുത്തിയത് അതിക്രൂരമായാണെന്ന് പോലീസ് . മണൽക്കാട് പഴനിയാർ പാളയം സ്വദേശികളായ ജോൺ കുമാർ-നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയറ്റ്, റോബിൻ ക്രിസ്റ്റഫർ എന്നിവരെയാണ് ചൊവ്വാഴ്ച മേനോൻപാറ കുറങ്ങാട്ടെ വാടകവീട്ടിലെ കുളിമുറിയിലുള്ള ജലസംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അറസ്റ്റിലായ നിവേദ്യയെ (33) മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഭാവിയിൽ സ്വതന്ത്രമായി ജീവിക്കുന്നതിന് കുട്ടികൾ തടസ്സമാകുമെന്ന് കരുതിയതിനാലാണ് അവരെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് നിവേദ്യ പോലീസിനോട് പറഞ്ഞു. കുളിമുറിയിലെ സിമന്റ് ടാങ്കിന് സമീപം കളിച്ചുകൊണ്ടിരുന്ന മൂത്ത മകൾ ജെന്നിഫറിന്റെ തല ബലമായി വെള്ളത്തിനടിയിൽ അമർത്തിപ്പിടിക്കുകയായിരുന്നു. മകൾ മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം, അടുത്തു കളിച്ചുകൊണ്ടിരുന്ന മകനെ എടുത്ത് വെള്ളത്തിലേക്ക് തള്ളിയിടുകയും പുറകിൽ അമർത്തിപ്പിടിക്കുകയും ചെയ്തതായി നിവേദ്യ പറഞ്ഞു. എന്നാൽ, പോലീസ് ഈ മൊഴി പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ടാങ്കിൽ മുക്കാൽ ഭാഗത്തോളം മാത്രമേ വെള്ളമുണ്ടായിരുന്നുള്ളൂ. ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.…

Read More

ന്യൂഡൽഹി : ഇസ്രായേലിലേക്കുള്ള യാത്രയ്ക്കിടെ കോക്ക്പിറ്റിൽ വെച്ച് സഹപൈലറ്റിന്റെ കുത്തേറ്റ ശേഷവും ധീരതയോടെ പോരാടിയ ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാർ ഇന്ത്യയുടെ അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്യാപ്റ്റൻ സ്മിത് മച്ചാർ യഥാർത്ഥ നായകനാണെന്നും അദ്ദേഹത്തിന്റെ ധീരതയിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്നുമാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്. ഗുരുതരമായി പരിക്കേറ്റിട്ടും അതിഭീകരമായ സാഹചര്യത്തിൽ സ്മിത് കാണിച്ച നിശ്ചയദാർഢ്യവും ധൈര്യവുമാണ് നൂറ് കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിച്ചതെന്നും , വൻ ദുരന്തം ഒഴിവാക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്മിത് മച്ചാർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു മച്ചാറിനെ ‘ യഥാർത്ഥ നായകൻ ‘ എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത്. “ ഗുരുതരമായി പരിക്കേറ്റിട്ടും കോക്ക്പിറ്റ് വാതിൽ തുറന്ന് സഹായത്തിനായി വിളിക്കാൻ സാധിച്ച മച്ചാർ ഒരു തരത്തിൽ അദ്ദേഹം ഒരു ഹീറോ തന്നെയായിരുന്നു” എന്നാണ് ട്രംപ് പറഞ്ഞത്. സഹപൈലറ്റ് “ഒരുപക്ഷേ ഒരു ഭീകരവാദിയോ അല്ലെങ്കിൽ മാനസികനില തെറ്റിയ ഒരാളോ” ആകാം എന്നും ട്രംപ് പറഞ്ഞു.ഇസ്രായേൽ…

Read More

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ചു. ഇതോടെ, 19 കിലോഗ്രാം സിലിണ്ടറിന്റെ വില കൊച്ചിയിൽ 2828 രൂപയായും കോഴിക്കോട്ട് 2860.05 രൂപയായും തിരുവനന്തപുരത്ത് 2849 രൂപയായും മാറും. ഡൽഹിയിൽ വില 62.50 രൂപ വർധിച്ച് 2,810 രൂപയായി. ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന് തിരുവനന്തപുരത്ത് 951 രൂപയും കൊച്ചിയിൽ 949 രൂപയും കോഴിക്കോട്ട് 950.05 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണയുടെ വില കണക്കിലെടുത്ത് എല്ലാ മാസവും ഒന്നാം തീയതി എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കാറുണ്ട്. വാണിജ്യ സിലിണ്ടറുകളുടെ വിലയിലുണ്ടായ ഈ വർധനവ് ഹോട്ടലുകളും ചെറിയ ഭക്ഷണശാലകളും നടത്തുന്നവർക്ക് തിരിച്ചടിയാണ്.

Read More

തിരുവനന്തപുരം : തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് മികച്ച നേട്ടമുണ്ടാക്കാനായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ . കോട്ടയത്തെ തൃക്കൊടിത്താനം ഡിവിഷനിലെ എൽഡിഎഫ് വിജയം ഇതിലെ പ്രധാനപ്പെട്ട ഒന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 38 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ . ‘ കോട്ടയത്തെ തൃക്കൊടിത്താനം ഡിവിഷനിൽ കഴിഞ്ഞ തവണ യുഡിഎഫ് 748 വോട്ടുകൾക്കാണ് വിജയിച്ചിരുന്നതെങ്കിൽ, ഇത്തവണ എൽഡിഎഫ് 2,940 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇതൊരു വലിയ ഭൂരിപക്ഷത്തോടെയുള്ള വിജയമാണ്. പാലക്കാട്ടെ പല്ലശ്ശന ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ കഴിഞ്ഞ തവണ എൽഡിഎഫ് 7,085 വോട്ടുകൾക്കാണ് വിജയിച്ചത്. ഇത്തവണ 1,658 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പുതുതായി പിടിച്ചെടുത്ത ഇടങ്ങളിൽ മാത്രമല്ല, നേരത്തെ വിജയിച്ചിരുന്ന ഇടങ്ങളിലും വലിയ ഭൂരിപക്ഷം നേടാൻ ഞങ്ങൾക്ക് സാധിച്ചു. കല്ലറ ഡിവിഷൻ പരിശോധിച്ചാൽ, കഴിഞ്ഞ തവണ യുഡിഎഫ് 5,683 വോട്ടുകൾക്കാണ് വിജയിച്ചത്. എന്നാൽ, ഇത്തവണ ആ ഭൂരിപക്ഷം 3,019 വോട്ടുകളായി കുറഞ്ഞു.…

Read More

പത്തനംതിട്ട: കോഴഞ്ചേരിക്കടുത്ത് മാരമണിലുള്ള റിസോർട്ടിൽ 20 കാരിയായ റിസപ്ഷനിസ്റ്റ് കുത്തേറ്റ് മരിച്ചു. കുളത്തൂപ്പുഴ സ്വദേശിയായ ദിൽഷയാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ യുവതിയുടെ സുഹൃത്ത് കീഴുകര സ്വദേശിയായ ജിത്തുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 11-നാണ് ദിൽഷ റിസോർട്ടിൽ ജോലിക്ക് പ്രവേശിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം . ജിത്തു റിസോർട്ട് കെട്ടിടത്തിന് സമീപമെത്തി ദിൽഷയെ പുറത്തേയ്ക്ക് വിളിക്കുകയായിരുന്നു . ഇരുവരും ഏകദേശം 10 മിനിറ്റോളം സംസാരിച്ചതായും, ഇതിനിടെ വാക്കുതർക്കമുണ്ടാകുകയും , തുടർന്ന് ജിത്തു കത്തി ഉപയോഗിച്ച് ദിൽഷയെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിനിടെ ഇയാൾ ദിൽഷയുടെ കഴുത്തിൽ പലതവണ കുത്തിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ‘ അവൾ തന്നെ വഞ്ചിച്ചുവെന്ന് ‘ വിളിച്ചുപറയുന്നുണ്ടായിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച കത്തി ജിത്തു ഓൺലൈനായി വാങ്ങിയതാണാണെന്നാണ് വിവരം. ആക്രമണത്തിന് ശേഷം നാട്ടുകാർ ചേർന്നാണ് ജിത്തുവിനെ സംഭവസ്ഥലത്തുവെച്ച് കീഴ്പ്പെടുത്തിയത് . തുടർന്ന് അടുത്തുള്ള മരത്തിൽ കെട്ടിയിടുകയും, പോലീസ് എത്തിയപ്പോൾ കൈമാറുകയുമായിരുന്നു. തുടർന്ന് വൈദ്യപരിശോധനയ്ക്കായി ജിത്തുവിനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.ദിൽഷയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോൾ ജീവനുണ്ടായിരുന്നുവെങ്കിലും…

Read More

തിരുവനന്തപുരം : യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നടന്ന ആദ്യ ഉപതെരഞ്ഞെടുപ്പിൽ മുന്നണിക്ക് തിരിച്ചടി . പല സീറ്റുകളും എൽഡിഎഫിന് വിട്ടുകൊടുക്കേണ്ടി വന്നതിനൊപ്പം, നിലനിർത്താൻ സാധിച്ച സീറ്റുകളിൽ ഭൂരിപക്ഷത്തിലും വലിയ കുറവുണ്ടായി. തിരുവനന്തപുരത്തെ ചിറയിൻകീഴ് മണ്ഡലം വർഷങ്ങളായി എൽഡിഎഫിന്റെ ശക്തികേന്ദ്രമായിരുന്നു. എന്നാൽ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയത്തിലൂടെ രമ്യ ഹരിദാസ് ഈ സീറ്റ് എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. രമ്യ വിജയിക്കുമെന്ന് യുഡിഎഫ് നേതാക്കൾ പോലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ , സർക്കാർ അധികാരമേറ്റ് നൂറ് ദിവസത്തിനുള്ളിൽ തന്നെ മണ്ഡലത്തിലെ വോട്ടർമാർ യുഡിഎഫിൽ നിന്ന് അകലുന്നതായാണ് സൂചന. മണ്ഡലത്തിന് കീഴിലുള്ള മംഗലാപുരം, അഞ്ചുതെങ്ങ് എന്നീ പ്രദേശങ്ങൾ യുഡിഎഫിന് നഷ്ടമായി. രമ്യ ഹരിദാസുമായി ബന്ധപ്പെട്ട കയ്യാങ്കളി ആരോപണങ്ങൾ ഈ മേഖലയിൽ യുഡിഎഫിന് കനത്ത തിരിച്ചടിയായെന്നാണ് വിലയിരുത്തൽ . യുഡിഎഫ് നേതാക്കൾ തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുമുണ്ട്. തിരുവനന്തപുരത്ത് എൽഡിഎഫാണ് നിലവിൽ മേൽക്കൈ നേടിയിരിക്കുന്നത് . വർക്കല ബ്ലോക്ക് പഞ്ചായത്തിലെ ഓട്ടൂർ ഡിവിഷനിലെ വിജയം സിപിഎമ്മിനെ…

Read More

തിരുവനന്തപുരം ; സംസ്ഥാനത്തു 38 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മേൽക്കൈ . 18 സീറ്റുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. യുഡിഎഫ് 19 സീറ്റുകളിൽ ജയിച്ചു. കഴിഞ്ഞ തവണ 22 സീറ്റുകളാണ് യുഡിഎഫിനുണ്ടായിരുന്നത്. മൂന്ന് സീറ്റുകളാണ് യുഡിഎഫിന് ഇത്തവണ നഷ്ടമായത് . എന്‍ഡിഎ ഒരു സീറ്റിൽ ജയിച്ചു. പൂതൃക്ക പഞ്ചായത്തില്‍ എൻഡിഎ മുന്നണിയിലെ ട്വന്റി ട്വന്റിയാണ് വിജയിച്ചത്. ആലപ്പുഴയും കൊല്ലവും ഒഴികെ 12 ജില്ലകളിലും ഉപതെരഞ്ഞെടുപ്പ് നടന്നു. വി.ഡി.സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പാണിത്. ഇടുക്കിയിലെ മുട്ടം പഞ്ചായത്തിൽ എൽഡിഎഫിൽ നിന്ന് ഒമ്പതാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. കണ്ണൂരിൽ വോട്ടെടുപ്പ് നടന്ന രണ്ട് സീറ്റുകളിലും എൽഡിഎഫ് വിജയിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ധർമ്മടം മണ്ഡലത്തിലുള്ള പെരളശ്ശേരിയിലെ ബാവോട് ഈസ്റ്റ് വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് തിരിച്ചുപിടിച്ചു . കെ.വി. രതീഷ് 65 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഈ സീറ്റ് നേടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 13…

Read More