ഡബ്ലിൻ : ഡ്യൂട്ടിയ്ക്കിടെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ വനിതാ പൊലീസ് ഉദ്യോഗസ്ഥ ചികിത്സയിൽ. ഡബ്ലിനിൽ യൂറോപ്യൻ യൂണിയൻ പ്രസിഡൻസി സംബന്ധിച്ച സുരക്ഷാ ചുമതലയിലുണ്ടായിരുന്ന വനിതാ ഗാർഡയ്ക്കാണ് പരിക്കേറ്റത്.
ഡബ്ലിൻ കാസിലിൽ ഡ്യൂട്ടിയിലായിരുന്ന ഇവർക്ക് നേരെ ബുധനാഴ്ച പുലർച്ചെ പ്രകോപനമൊന്നുമില്ലാതെ ആക്രമണം ഉണ്ടാവുകയായിരുന്നു. ഡബ്ലിൻ കാസിൽ കവാടത്തിന് സമീപമുള്ള കോർക്ക് ഹില്ലിൽ ഡ്യൂട്ടി നിർവഹിക്കുന്നതിനിടെ സമീപത്തെത്തിയ യുവാവ് ഇവരെ മർദ്ദിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ ഓടിയെത്തിയപ്പോഴേക്കും അക്രമി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും ഗാർഡ ഉദ്യോഗസ്ഥർ ഇയാളെ പിന്തുടർന്ന് പിടികൂടിയിരുന്നു.
Discussion about this post

