ഡൗൺ: കൗണ്ടി ഡൗണിൽ അമിത വേഗതയിൽ തെറ്റായ ദിശയിലൂടെ വാഹനമോടിച്ചയാൾ പിടിയിൽ. 36 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇതിനിടെ മൂന്ന് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.
ശനിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ലോറിയുമായാണ് 36 കാരൻ സാഹസിക യാത്ര നടത്തിയത്. ഈ വിവരം മറ്റ് ഡ്രൈവർമാർ പോലീസിനെ അറിയിക്കുകയായിരുന്നു. ഉടനെ തന്നെ ഉദ്യോഗസ്ഥർ എത്തി ഇയാളെ പിടികൂടാൻ ശ്രമിച്ചു. ഇതിനിടെ ലോറി പോലീസ് കാറിൽ ഇടിയ്ക്കുകയും ചെയ്തു. ഇതോടെയാണ് മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. ലോറി അമിത വേഗതയിലും തെറ്റായ ദിശയിലും ഓടിച്ചതിന് പ്രതിയ്ക്ക് മേൽ കേസ് എടുക്കുകയും കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്.

