പാലക്കാട്: പോക്സോ കേസിലെ അതിജീവിതകളായ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി . തിങ്കളാഴ്ച രാത്രി പാലക്കാട്ടെ ഒരു ഷെൽട്ടർ ഹോമിൽ നിന്നാണ് 16 വയസുള്ള കുട്ടികളെ കാണാതായത്. സർക്കാർ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നതും എന്നാൽ സ്വകാര്യ ട്രസ്റ്റ് നടത്തുന്നതുമായ പാലക്കാട് ചന്ദ്രനഗറിലെ കേന്ദ്രത്തിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്.
ഇതിൽ ഒരു പെൺകുട്ടി കൊല്ലങ്കോട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെയും, മറ്റേയാൾ മങ്കര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെയും അതിജീവിതകളാണ് . സംഭവത്തിൽ കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഏതാനും മാസങ്ങൾക്ക് മുമ്പ് ഇതേ ഷെൽട്ടർ ഹോമിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായിരുന്നു. എന്നാൽ, അന്ന് തന്നെ അവരെ കണ്ടെത്താൻ സാധിച്ചിരുന്നു.

