കൊച്ചി : എറണാകുളം കോതമംഗലത്ത് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ 65-കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. 61-കാരിയായ കുഞ്ഞമ്മയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കുര്യാക്കോസിനെയാണ് കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് കൊലപാതകം നടന്നത്. വിദേശത്തുള്ള മകനെ കുര്യാക്കോസ് തന്നെയാണ് കൊലപാതക വിവരം അറിയിച്ചത്. തുടർന്ന് അയൽവാസികളെയും വിവരം അറിയിച്ചു; വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.
ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്നപ്പോഴാണ് കുര്യാക്കോസ് ഈ കൃത്യം ചെയ്തത്. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് സൂചനയുണ്ട്.

