ഡബ്ലിന്‍ : ഡബ്ലിന്നിൽ നടന്ന ‘മാര്‍ച്ച് ഫോര്‍ ജീസസ്’ റാലിയില്‍ പങ്കെടുത്തത് ആയിരക്കണക്കിന് വിശ്വാസികൾ. പാര്‍ണല്‍ സ്ക്വയറില്‍നിന്ന് മെറിയന്‍ സ്ക്വയറിലേക്ക് നീങ്ങിയ റാലിക്കുശേഷം സംഗീതവും സമൂഹപ്രാര്‍ഥനയും നടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സഭാംഗങ്ങളുടെ പങ്കാളിത്തം ക്രൈസ്തവ സമൂഹത്തിന്റെ ഐക്യത്തിന്റെ പ്രകടനമാണെന്ന് സംഘാടകര്‍ പറഞ്ഞു.
വിശുദ്ധ പാട്രിക്കിന്റെ കാലത്തോളം നീളുന്ന ഐറിഷ് ക്രൈസ്തവ പാരമ്പര്യത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു നഗരമധ്യത്തിലൂടെയുള്ള വിശ്വാസികളുടെ യാത്ര. വിവിധ ക്രൈസ്തവ സഭകളിലുള്ളവര്‍ ഒരുമിച്ച് പങ്കെടുത്ത റാലിയായിരുന്നു ഇത്. പഴക്കമേറിയ പ്രാദേശിക സഭാപാരമ്പര്യങ്ങളോടൊപ്പം വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ വിശ്വാസികളും അയര്‍ലൻഡിലെ സഭാജീവിതത്തിന്റെ ഭാഗമാണിന്ന്.

