ഡൊണഗൽ ഉൾക്കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഡൊണഗൽ തീരത്തെ ടീലിനിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത് . ഇതോടെ ഐറിഷ് കോസ്റ്റ് ഗാർഡ് നടത്തി വന്ന തിരച്ചിൽ അവസാനിപ്പിച്ചു.
തിരച്ചിലിൽ ഏർപ്പെട്ടിരുന്ന പ്രാദേശിക മത്സ്യബന്ധന കപ്പലാണ് മൃതദേഹം കണ്ടെത്തിയത് . മാലിൻ ഹെഡ് മാരിടൈം റെസ്ക്യൂ സബ് സെന്ററിലെ കോസ്റ്റ് ഗാർഡ് മൂന്ന് ദിവസമായി തീവ്രമായ തിരച്ചിൽ നടത്തുകയായിരുന്നു.
ദുഃഖകരമായ ഈ സമയത്ത് കുടുംബത്തിന് അനുശോചനം അറിയിക്കുന്നതായും തിരച്ചിലിലുടനീളം പിന്തുണ നൽകിയ എല്ലാ തിരച്ചിൽ യൂണിറ്റുകൾക്കും പ്രാദേശിക മത്സ്യബന്ധന കപ്പലുകളായ ആൻ ഗാർഡ സിയോച്ചാനയ്ക്കും നന്ദി പറയുന്നതായും കോസ്റ്റ് ഗാർഡ് അറിയിച്ചു.
Discussion about this post

