ഡബ്ലിന്‍ : അഭയാര്‍ത്ഥി പ്രവാഹം കുറയ്ക്കാന്‍ വോളണ്ടറി റിട്ടേണ്‍ പ്രോഗ്രാം പ്രഖ്യാപിച്ച് അയര്‍ലൻഡ് .ഇതനുസരിച്ച് അന്താരാഷ്ട്ര സംരക്ഷണ അവകാശവാദം ഉപേക്ഷിക്കുന്ന കുടുംബങ്ങള്‍ക്ക് 10,000 യൂറോയാണ് (ഏകദേശം പത്ത് ലക്ഷം രൂപ) സര്‍ക്കാര്‍ ഓഫര്‍ ചെയ്യുന്നത് .ഇതു സംബന്ധിച്ച ഉത്തരവില്‍ ജസ്റ്റിസ് മന്ത്രി ജിം ഒ കല്ലഗന്‍ ഒപ്പുവച്ചു.
സെപ്റ്റംബര്‍ 28ന് മുമ്പ് അയര്‍ലൻഡില്‍ എത്തിയവർക്കും , അവരുടെ പദവി സംബന്ധിച്ച തീരുമാനത്തിനായി കാത്തിരിക്കുന്നവര്ക്കുമാകും സ്വമേധയാ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകുന്നതിനാണ് ഇത് ലഭിക്കുക .കഴിഞ്ഞ സെപ്തംബര്‍ 19 വരെയുള്ള കണക്കനുസരിച്ച് ഈ വര്‍ഷം ഇതുവരെ 1,159 പേര് സ്വമേധയാ അയര്‍ലൻഡ് വിട്ടുപോയി .കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 129% വര്‍ദ്ധനവാണിത്.
ഈ പദ്ധതിയനുസരിച്ച് അയര്‍ലൻഡ് വിട്ടുപോകുന്ന ഓരോ അഭയാര്‍ത്ഥിക്കും ഇപ്രകാരമുള്ള ഗ്രാന്റ് അലവന്‍സ് നല്‍കിയാണ് വിമാനം കയറ്റി തിരിച്ചയക്കുന്നത്. ഒരാള്‍ക്ക് 1,200 യൂറോ വരെയും ഒരു കുടുംബത്തിന് 2,000 വരെയും ലഭിക്കുമായിരുന്നു.വിമാനക്കൂലിയും സൗജന്യമാണ്.
.ഭാര്യയും ഭര്‍ത്താവും ചേര്‍ന്നാണ് അഭയാര്‍ത്ഥി കേന്ദ്രത്തില്‍ അഭയം തേടിയതെങ്കില്‍ അവര്‍ക്ക് 10000 യൂറോയാണ് സര്‍ക്കാര്‍ ‘ഇനാം’പ്രഖ്യാപിച്ചിരിക്കുന്നത്.രാജ്യത്ത് നിയമപരമായി അഭയാര്‍ത്ഥി പദവി ലഭിക്കാത്തവര്‍ക്കും ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അപേക്ഷ പിന്‍വലിച്ചവര്‍ക്കും നിരസിക്കപ്പെട്ടവര്‍ക്കും വോളന്ററി റിട്ടേണ്‍ ലഭിക്കും.

