പങ്കാളിയിൽ നിന്ന് ഭീഷണി നേരിടുന്ന സ്ത്രീക്ക് സംരക്ഷണം നൽകണമെന്ന് ഡബ്ലിൻ കോടതി . പങ്കാളി വീട്ടിൽ ചുറ്റികയുമായി വന്ന് അഞ്ച് വയസ്സുള്ള മകളുടെ മുന്നിൽ വെച്ച് ആക്രമിക്കാൻ ശ്രമിച്ചതായി സ്ത്രീ കോടതിയെ അറിയിച്ചിരുന്നു.
വെള്ളിയാഴ്ച ഡോൾഫിൻ ഹൗസിലെ എക്സ് പാർട്ടി സിറ്റിങ്ങിൽ, തനിക്കും മകൾക്കും വിദേശത്തേക്ക് പോകാൻ വിമാനടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം പങ്കാളി ദേഷ്യപ്പെട്ടതായി സ്ത്രീ മൊഴി നൽകി. തന്നെ ആക്രമിക്കാൻ ചുറ്റികയുമായി എത്തിയതായും അവർ പറഞ്ഞു.
തുടർന്ന് അയാൾ തന്റെ മുടി വലിച്ച് തലയിൽ അടിച്ചു. സിറ്റിംഗ് റൂമിലേക്ക് വലിച്ചിഴച്ച് ഉപദ്രവിച്ചതായും യുവതി പറഞ്ഞു. പങ്കാളിയെ വിലക്കാനാകില്ലെന്നും., സംരക്ഷണം ഏർപ്പെടുത്താമെന്നും കോടതി വ്യക്തമാക്കി.
പുരുഷ പീഡനത്തിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് രണ്ട് സ്ത്രീകൾ കൂടി കോടതിയെ സമീപിച്ചിരുന്നു. ഭർത്താവ് മറ്റൊരു സ്ത്രീയ്ക്കൊപ്പം തങ്ങളുടെ വീട്ടിൽ താമസം ആരംഭിച്ചെന്ന പരാതിയുമായും മറ്റൊരു യുവതി കോടതിയിൽ എത്തിയിരുന്നു.

