വടക്കൻ ഡബ്ലിൻ കപ്പാഗ് പ്രദേശത്തെ ഹീത്ത്ഫീൽഡ് എസ്റ്റേറ്റിലെ വീട്ടിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തി. പെൺകുട്ടിയുടെയും, പുരുഷന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത് .
കുട്ടിയ്ക്ക് ഏഴു വയസ് പ്രായവും, പുരുഷന് 30 വയസ് പ്രായവും തോന്നിക്കുമെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്, മോഷണത്തിന്റെയോ ബാഹ്യ ഇടപെടലിന്റെയോ സൂചനകളൊന്നുമില്ലെന്നും അന്വേഷണ സംഘം പറയുന്നു. സാങ്കേതിക പരിശോധനയ്ക്കായി സ്ഥലം സീൽ ചെയ്തിട്ടുണ്ട് .
സ്റ്റേറ്റ് പാത്തോളജിസ്റ്റിന്റെ ഓഫീസിനെയും കൊറോണറെയും അറിയിച്ചിട്ടുണ്ടെന്ന് ഗാർഡ പ്രസ്താവനയിൽ പറഞ്ഞു. പോസ്റ്റ്മോർട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർ അന്വേഷണം .പ്രാഥമിക ഫോറൻസിക് പരിശോധന പൂർത്തിയാക്കിയ ശേഷം ഞായറാഴ്ച രാവിലെ മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് നീക്കം ചെയ്തു.

