ഡബ്ലിനിലെ തെരുവുകളിൽ നടന്ന യുണൈറ്റഡ് എഗൈൻസ്റ്റ് റേസിസം റാലിയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ പരേഡ് പാർനെൽ സ്ക്വയറിൽ നിന്ന് ആരംഭിച്ച റാലി കസ്റ്റം ഹൗസ് ക്വേയിലേക്ക് പോയി.
ആക്രമണത്തിനിരയായ കുടിയേറ്റക്കാരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി റാലിയും കാർണിവലും സംഘടിപ്പിച്ച ഗ്രാസ്റൂട്ട് ആന്റി-റേസിസം ഗ്രൂപ്പ് വ്യക്തമാക്കി. വംശീയ വിരുദ്ധ, കുടിയേറ്റ അനുകൂല പോസ്റ്ററുകളുമേന്തിയായിരുന്നു റാലി.
കാർണിവൽ കലാകാരന്മാർ, നർത്തകർ, സ്റ്റീൽ ബാൻഡ് എന്നിവർ റാലിയിൽ പങ്കാളികളായി. “നമ്മുടെ കുടിയേറ്റ സമൂഹത്തോടൊപ്പം നിൽക്കാനും നമ്മൾ ഒത്തുചേരുമ്പോൾ ആഘോഷിക്കാനും എല്ലാവരും തയ്യാറാണ്. ഇന്നത്തെ ഏറ്റവും വലിയ വംശീയ വിരുദ്ധ പ്രകടനം സാധ്യമാക്കാം, നമ്മൾ ഭൂരിപക്ഷമാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കാം.” സോഷ്യൽ മീഡിയ പോസ്റ്റിൽ യുണൈറ്റഡ് എഗൈൻസ്റ്റ് റേസിസം ഗ്രൂപ്പ് പറഞ്ഞു.

