വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ “എന്റെ മലയാളം – ക്രിയേറ്റീവ് ഹബ്ബ്” കേരളപ്പിറവി ദിനമായ ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഫാരോൺഷോണീൻ യൂത്ത് ആൻഡ് കമ്മ്യൂണിറ്റി സെൻ്ററിൽ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായുള്ള യൂത്ത് ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനവും നടക്കും.
കേരളീയ സാംസ്കാരിക പൈതൃകം പുതുതലമുറയ്ക്ക് പകർന്നു നൽകുക, കുട്ടികളുടെ കലാ-സാംസ്കാരിക കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ കൂട്ടായ്മ പ്രവർത്തിക്കുന്നത്.
സെക്കൻഡറി സ്കൂൾ വിദ്യാർഥികളിലെ കലാ-സാംസ്കാരിക പ്രതിഭകൾക്ക് വേദിയൊരുക്കുന്ന “യൂത്ത് ക്ലബ്ബിന്റെ” ഔദ്യോഗിക ഉദ്ഘാടനവും ആഘോഷങ്ങളുടെ ഭാഗമായി നടക്കും. പീസ് കമ്മീഷണർ റെനി എബ്രഹാം യൂത്ത് ക്ലബ്ബ് ഉദ്ഘാടനം നിർവഹിക്കും.

