അയർലൻഡിൽ മഴയ്ക്ക് സാധ്യതയെന്ന് മെറ്റ് ഐറാൻ. മിക്ക ഭാഗങ്ങളിലും മേഘാവൃതവും ഈർപ്പമുള്ളതുമായിരിക്കും. മഴ വേഗത്തിൽ വടക്കുകിഴക്കൻ ദിശയിലേക്ക് വ്യാപിക്കുമെന്നും മെറ്റ് ഐറാൻ പറയുന്നു.
ഉച്ചകഴിഞ്ഞ് മിക്ക പ്രദേശങ്ങളിലും മഴ പെയ്യും. ചിലപ്പോഴൊക്കെ ഒറ്റപ്പെട്ട ഇടിമിന്നലുകളും ഉണ്ടാകാം. വടക്കുപടിഞ്ഞാറൻ തീരങ്ങളിൽ കാറ്റ് കൂടുതൽ ശക്തമാകും. 11 മുതൽ 14 ഡിഗ്രി വരെയാണ് ഏറ്റവും ഉയർന്ന താപനില.
നാളെ രാത്രിയും ഈർപ്പമുള്ളതും മേഘാവൃതവുമായിരിക്കും, വ്യാപകമായ മഴയും ഉണ്ടാകും. രാവിലെയോടെ മഴ മാറുമെങ്കിലും കാറ്റ് അനുഭവപ്പെടും . 5 മുതൽ 8 ഡിഗ്രി വരെ കുറഞ്ഞ താപനിലയും മിതമായ തെക്കുപടിഞ്ഞാറൻ കാറ്റും ഉണ്ടാകും.
Discussion about this post

