കോട്ടയം: കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് യുവ ഡോക്ടർ മരിച്ചു. ഒറ്റപ്പാലം സ്വദേശിയും കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുമായ അമൽ സൂരജ് (33) ആണ് മരിച്ചത് .
വെള്ളിയാഴ്ച പുലർച്ചെ വൈക്കം തോട്ടുവക്കത്തിന് സമീപമായാണ് കാർ കനാലിലേക്ക് മറിഞ്ഞത്. വിവരമറിഞ്ഞ് വൈക്കത്ത് നിന്ന് ഫയർഫോഴ്സ് എത്തി കനാലിൽനിന്ന് മൃതദേഹം പുറത്തെടുത്തു. എറണാകുളത്തുള്ള സുഹൃത്തിനെ കാണാൻ പോകുകയായിരുന്നു അമൽ. പുലർച്ചെ നടക്കാൻ പോയവരാണ് കാർ കനാലിൽ കിടക്കുന്നത് ആദ്യം കാണുന്നത്. അവർ പൊലീസ് കണ്ട്രോൾ റൂമിൽ വിളിച്ച് അറിയിച്ചു.
കാർ റോഡിൽ നിന്ന് തെന്നിമാറി കനാലിലേക്ക് മറിഞ്ഞിരിക്കാമെന്നാണ് നിഗമനം . കാറിൽ ഡോക്ടർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി .

