നോർത്ത് ഡബ്ലിനിലെ ലുവാസ് ശൃംഖലയുടെ വിപുലീകരണത്തിന് അംഗീകാരം .ബ്രൂംബ്രിഡ്ജിലെ നിലവിലുള്ള ഗ്രീൻ ലൈൻ ടെർമിനസിനും ഫിംഗ്ലാസിലെ ചാൾസ്ടൗണിലെ പുതിയ ടെർമിനസിനും ഇടയിലുള്ള ട്രാക്കുകളുടെ നിർമ്മാണം ഈ പദ്ധതിയിൽ ഉൾപ്പെടും. സെന്റ് ഹെലീനാസ്, ഫിംഗ്ലാസ് ഗ്രാമം, സെന്റ് മാർഗരറ്റ്സ് റോഡ്, ചാൾസ്ടൗൺ എന്നിങ്ങനെ നാല് സ്റ്റോപ്പുകൾ ഉണ്ടാകും.
M50, N2 റോഡുകൾക്ക് സമീപമുള്ള സെന്റ് മാർഗരറ്റ്സ് റോഡ് സ്റ്റോപ്പിൽ പാർക്ക്-ആൻഡ്-റൈഡ് സൗകര്യം ഒരുക്കും. 56,000 യാത്രക്കാർക്ക് പദ്ധതി പ്രയോജനം ചെയ്യും.
Discussion about this post

