ലേഖകന്‍: Anu Nair

കൊച്ചി: സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേരളത്തിലെ മൂന്ന് ജില്ലകളിലായി ഏകദേശം 20 ഇടങ്ങളിൽ പരിശോധന നടത്തി. തൃശ്ശൂർ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ സംസ്ഥാന പോലീസുമായി സഹകരിച്ച് ഇഡി-യുടെ കേരള സോണൽ ഓഫീസാണ് പരിശോധനകൾ നടത്തിയത്.അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, തെന്നെല സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കുട്ടനെല്ലൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിൽ രജിസ്റ്റർ ചെയ്ത പ്രത്യേക എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടുകളെ തുടർന്നാണ് ഏജൻസിയുടെ നടപടി. അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ കേസിൽ, വ്യാജ വായ്പകൾ അനുവദിച്ചതിലൂടെ അംഗങ്ങൾക്ക് നഷ്ടമുണ്ടാക്കിയെന്ന് ഭാരവാഹികൾക്കെതിരെ ആരോപണമുണ്ട്. എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായി അഞ്ചോ ആറോ ഇടങ്ങളിൽ ഇഡി പരിശോധന നടത്തി. ഉയർന്ന പലിശ വാഗ്ദാനം ചെയ്തും വ്യാജ വായ്പകൾ അനുവദിച്ചും അംഗങ്ങളെ കബളിപ്പിച്ചെന്നാരോപിച്ച് തെന്നല സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലും ഏജൻസി അന്വേഷണം നടത്തുന്നുണ്ട്.കോഴിക്കോടും പരിസരപ്രദേശങ്ങളിലുമായി ഏഴോ എട്ടോ ഇടങ്ങളിൽ പരിശോധന നടന്നു. മൂന്നാമത്തെ…

Read More

ന്യൂഡൽഹി ; ഭരണസാരഥിയായി 25 വർഷം പൂർത്തിയാക്കിയ വേളയിൽ, ഇന്ത്യൻ ജനതയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഗുജറാത്തിൽ തുടങ്ങി പ്രധാനമന്ത്രി പദവി വരെയെത്തിയ തന്റെ രാഷ്ട്രീയ യാത്രയെക്കുറിച്ച് ഈ അവസരത്തിൽ ചിന്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ സരോജിനി നഗറിലുള്ള ശ്രീ വിനായക് ക്ഷേത്രദർശനത്തോടെയാണ് മോദിയുടെ ഇന്നത്തെ ദിവസം ആരംഭിച്ചത്. അവിടെ പ്രത്യേക പ്രാർത്ഥനകളും അനുബന്ധ ചടങ്ങുകളും അദ്ദേഹം നടത്തി. സന്ദർശനത്തിന് ശേഷം പങ്കുവെച്ച കുറിപ്പിൽ, രാജ്യത്തുടനീളമുള്ള ജനങ്ങളുടെ സന്തോഷത്തിനും സമൃദ്ധിക്കും ആരോഗ്യത്തിനും വേണ്ടി ഗണപതി ഭഗവാനോട് പ്രാർത്ഥിച്ചതായി മോദി പറഞ്ഞു. രാജ്യത്തിന്റെ തുടർപുരോഗതിക്കായി അനുഗ്രഹവും അദ്ദേഹം തേടി. തുടർച്ചയായ തിരഞ്ഞെടുപ്പുകളിൽ പൗരന്മാരിൽ നിന്ന് ലഭിച്ച വിശ്വാസവും പിന്തുണയുമാണ് കാൽനൂറ്റാണ്ട് നീണ്ട ഈ നേട്ടം സാധ്യമാക്കിയതെന്ന് ഡൽഹിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവേ, മോദി പറഞ്ഞു. 2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത നിമിഷം അദ്ദേഹം അനുസ്മരിച്ചു. ഭരണത്തലവനായി 25 വർഷം പൂർത്തിയാക്കുമെന്ന് അന്ന് താൻ…

Read More

ന്യൂഡൽഹി : ആകാശവാണി ഭവൻ വളപ്പിലേക്ക് അനുമതിയില്ലാതെ പ്രവേശിച്ച കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയ്ക്കും , പ്രിയങ്ക ഗാന്ധി വാദ്രയ്ക്കും മറ്റ് പ്രതിപക്ഷ നേതാക്കൾക്കുമെതിരെ ഡൽഹി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. പാർലമെന്റ് മന്ദിരത്തിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനമായ ‘നിർവചൻ സദനി’ലേക്ക് മാർച്ച് നടത്താനായിരുന്നു ‘ഇന്ത്യ’ സഖ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ, ഈ മാർച്ചിനായി ഔദ്യോഗിക അനുമതി തേടുകയോ ലഭിക്കുകയോ ചെയ്തിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് സമീപം വെച്ച് പ്രതിഷേധക്കാരെ തടഞ്ഞതിനെത്തുടർന്ന് പ്രതിപക്ഷ നേതാക്കളും എംപിമാരും അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയും മറ്റ് നേതാക്കളോടൊപ്പം ആകാശവാണി ഭവൻ വളപ്പിലേക്ക് പ്രവേശിക്കുകയും അവിടെ പ്രതിഷേധം തുടരുകയും ചെയ്തു. വളപ്പിൽ നിന്ന് മാറിപ്പോകാൻ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടെങ്കിലും അവർ അതിന് വിസമ്മതിച്ചതായി പോലീസ് പറഞ്ഞു. എംപിമാരുടെ സംഘത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെ കാണാൻ അവസരം ലഭിക്കുന്നത്…

Read More

ന്യൂഡൽഹി ; ഇൻഡി മുന്നണി എം പി മാർക്ക് വിരുന്നൊരുക്കി കോൺഗ്രസ് പ്രസിഡന്റും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ . ഇന്ന് ഉച്ചയ്ക്ക് 1:30 ന് ജൻപഥിലെ സാഗർ രത്‌നയിൽ വെച്ചാണ് ഉച്ചഭക്ഷണം നിശ്ചയിച്ചിരിക്കുന്നത് . മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ എല്ലാവരും ഒപ്പിടുന്ന കത്ത് നൽകാൻ ഇൻഡി മുന്നണി തീരുമാനിച്ചിട്ടുണ്ട്. അതിനു മുന്നോടിയായാണ് വിരുന്ന് ഒരുക്കിയിരിക്കുന്നത് . ഇന്ത്യാ സഖ്യത്തിലെ എംപിമാർ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കഴിഞ്ഞ ദിവസം പ്രതിഷേധ മാർച്ച് നടത്തിയിരുന്നു . പ്രതിഷേധത്തിനിടെ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ചോദ്യം ചെയ്യുകയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജനാധിപത്യത്തെ രക്ഷിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു . പ്രതിപക്ഷ എംപിമാരുമായി കൂടിക്കാഴ്ച നടത്താൻ ഗ്യാനേഷ് കുമാർ എന്തിനാണ് ഭയപ്പെടുന്നതെന്നും, തിരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ, രാജ്യസഭ എംപിമാരുമായി…

Read More

ന്യൂഡൽഹി : ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ സഖ്യം നടത്തിയ മാർച്ചിനിടെ കേരളത്തിൽ നിന്നുള്ള നാല് രാജ്യസഭാ എംപിമാരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. എ.എ. റഹീം, ജോൺ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ, വി. ശിവദാസൻ എന്നിവരെയാണ് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധത്തിൽ പങ്കെടുത്ത എംപിമാരെ പോലീസ് ബലമായി നീക്കം ചെയ്യുകയും റോഡിലൂടെ വലിച്ചിഴച്ച് പോലീസ് വാഹനങ്ങളിൽ കയറ്റുകയും ചെയ്തതായി പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. കസ്റ്റഡിയിലായതിന് പിന്നാലെ, പോലീസ് വാഹനത്തിനുള്ളിലും മർദ്ദനമേറ്റതായി എ.എ. റഹീം ആരോപിച്ചു. ലാത്തിയും കാക്കി യൂണിഫോമും കാണിച്ച് പ്രതിഷേധക്കാരെ ഭയപ്പെടുത്താമെന്ന് കേന്ദ്രം കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണെന്ന് ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ റഹീം പറഞ്ഞു. രാജ്യത്ത് ജനാധിപത്യം ഉറപ്പാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധക്കാർക്കൊപ്പമുണ്ടായിരുന്ന വനിതാ പ്രവർത്തകയെ ക്രൂരമായി മർദ്ദിച്ചെന്നും അത് തടയാൻ തങ്ങൾ ഇടപെട്ടെന്നും റഹീം പറഞ്ഞു . എത്രത്തോളം ആക്രമണമുണ്ടായാലും എത്ര രക്തം ചീന്തേണ്ടി വന്നാലും പ്രതിഷേധത്തിൽ നിന്ന് ഒട്ടും പിന്നോട്ട്…

Read More

ന്യൂഡൽഹി: ആകാശവാണി വളപ്പിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്ന രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ളവരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു . ഏകദേശം ഒമ്പത് മണിക്കൂറോളം രാഹുൽ ഗാന്ധി കുത്തിയിരിപ്പ് സമരം നടത്തി. സ്ഥലത്ത് നിന്ന് ബാരിക്കേഡുകളും പൊലീസ് ക്രമേണ നീക്കം ചെയ്തുവരികയാണ്. പ്രതിഷേധ സ്ഥലത്ത് വലിയ സംഘർഷാവസ്ഥയാണുള്ളത് . പ്രതിഷേധിക്കുന്ന നേതാക്കളെ പോലീസ് നീക്കം ചെയ്യുന്നുണ്ട്. രാഹുൽ ഗാന്ധി , പ്രിയങ്ക ഗാന്ധി, ചരൺജിത് സിംഗ് ചന്നി, ദീപേന്ദർ ഹൂഡ, പവൻ ഖേര എന്നിവരുൾപ്പെടെ നിരവധി നേതാക്കളെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധം നടത്തുന്ന കോൺഗ്രസ് പാർട്ടിയിൽ നിന്നോ മറ്റ് പ്രതിപക്ഷ പാർട്ടികളിൽ നിന്നോ ചർച്ചയ്ക്കായി നോട്ടീസോ , അറിയിപ്പോ ലഭിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങളും അറിയിച്ചു. എന്നാൽ, പ്രതിഷേധം തുടരുന്നതിൽ രാഹുൽ ഗാന്ധി ഉറച്ചുനിൽക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ എന്നിവർ ചേർന്ന് ‘വോട്ട് ചോർച്ച’യിലൂടെ…

Read More

തൃശൂർ : കാപ്പാ കേസിൽ കരുതൽ തടങ്കലിലായിരുന്ന ബിജെപി കൗൺസിലർ ആർ സുഗതൻ തൃശൂരിലെ വിയ്യൂർ ജയിലിൽ നിന്ന് മോചിതനായി . ഭാര്യ അശ്വതി കാപ്പ റദ്ദാക്കിയ ഉത്തരവുമായി ജയിലിൽ എത്തിയതിനു പിന്നാലെയാണ് സുഗതൻ പുറത്തിറങ്ങിയത് . സ്വീകരിക്കാൻ കാവിഷാളുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും, ബിജെപി പ്രവർത്തകരുമെത്തിയിരുന്നു. പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും ഷാൾ അണിയിച്ചുമാണ് സ്നേഹം പ്രകടിപ്പിച്ചത്. ഇതൊരു രാഷ്ട്രീയ കേസാണെന്ന് എല്ലാവർക്കും അറിയാമെന്നും , ജനകീയ സമരത്തിൽ പങ്കെടുത്തതിനാണ് കേസ് ചുമത്തിയതെന്നും പുറത്തിറങ്ങിയ ശേഷം സുഗതൻ പറഞ്ഞു . ഒരു പൊലീസുകാരൻ വിചാരിച്ചാൽ അകത്ത് കിടക്കും എന്നതിന്റെ തെളിവാണിത്. ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇതുവരെ ഇടപെട്ടിട്ടുള്ളൂ. സംഘടനയ്ക്കും, ജനങ്ങക്കും വേണ്ടി ഇനിയും ജയിലിൽ പോകാൻ തയ്യാറാണ് . താൻ ഇല്ലാതിരുന്ന സമയത്ത് തന്റെ വാർഡും കുടുംബവും നോക്കിയത് പാർട്ടിയാണ് . എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും സുഗതൻ പറഞ്ഞു. https://www.youtube.com/shorts/cxYFtf2nfdU?feature=share

Read More

തിരുവനന്തപുരം : വാഴോട്ടുകോണം കൗൺസിലർ ആർ സുഗതനെതിരെ പോലീസിനെ ദുർവിനിയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. പിണറായി സർക്കാർ കെട്ടിച്ചമച്ച കേസ് വി ഡി സതീശൻ സർക്കാർ തുടരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു . ജാമ്യം ലഭിച്ച യുവമോർച്ച പ്രവർത്തകരെ സ്വീകരിക്കാൻ പൂജപ്പുര ജയിലിൽ എത്തിയതായിരുന്നു അദ്ദേഹം. രാഷ്ട്രീയ ലക്ഷ്യത്തോടെ നഗരസഭാ ഭരണം അട്ടിമറിക്കാൻ ലക്ഷ്യമിട്ട് കള്ളക്കേസെടുത്ത് സുഗതനെ ജയിലിൽ അടക്കുകയായിരുന്നു. ഇതിൻ്റെ പിന്നിലെ ആസൂത്രിത നീക്കം ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ഒരു വശത്ത് രാഹുൽ ഗാന്ധി ഭരണഘടന ജനാധിപത്യം എന്ന് പറഞ്ഞ് നടക്കുമ്പോൾ ഇവിടെ കേരളത്തിൽ നടക്കുന്നത് എന്താണെന്ന് ജനങ്ങൾക്ക് വ്യക്തമായി മനസ്സിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സുരക്ഷ അട്ടിമറിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അന്നേദിവസം തന്നെ ജാമ്യം ലഭിച്ചിരുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നേരെ നടന്ന ആക്രമണത്തിൽ ഇതുവരെ കുറ്റക്കാരെ കണ്ടെത്താൻ പോലീസിന് ആഭ്യന്തര കഴിഞ്ഞിട്ടില്ല.…

Read More

തൃശൂർ ; എയിംസ് കേരളത്തിൽ വരണം എന്നാണ് തന്‍റെ ആഗ്രഹമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. അതിന് അനുയോജ്യമായ സ്ഥലം തൃശൂർ ആണ്. താൻ ബിജെപി എംപി ആയതിനാൽ എയിംസ് തൃശൂരിൽ വരേണ്ട എന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെ തന്നെ വരും എന്നും സുരേഷ് ഗോപി പറഞ്ഞു. മഞ്ഞുമ്മലുള്ള സ്വകാര്യ ആശുപത്രിയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതാണ് സുരെഷ് ഗോപി. സാമ്പത്തിക അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ എയിംസ് വരേണ്ടത് ആലപ്പുഴയിലാണ്. എയിംസ് വിഷയം വിശദീകരിച്ചു താൻ മടുത്തെന്നും സുരേഷ് ഗോപി പറഞ്ഞു.എയിംസ് സ്ഥാപിക്കാൻ കോട്ടയം വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ സ്ഥലം പരിഗണിക്കുന്നതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ നേരത്തേ പറഞ്ഞിരുന്നു. എന്നാൽ തൃശൂരിൽ എയിംസിന് വേണ്ട ശാന്തമായ അന്തരീക്ഷം ഉണ്ട്. ആരോഗ്യ മന്ത്രി കെ മുരളീധരൻ ധൈര്യം ഉണ്ടെങ്കിൽ തന്‍റെ കൂടെ ഇരിക്കണമെന്നും അദ്ദേഹത്തിന്‍റെ മുഖ്യമന്ത്രിക്ക് കാര്യങ്ങൾ മനസിലായിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം എയിംസിൽ സംസ്ഥാന സർക്കാരിന് തുറന്ന മനസ്ഥിതിയാണുള്ളതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ…

Read More

എറണാകുളം: ബിജെപി കൗൺസിലർ ആര്‍ സുഗതനെതിരെ കാപ്പ ചുമത്തിയത് റദ്ദാക്കി ഹൈക്കോടതി . സുഗതന് ജാമ്യം അനുവദിക്കുകയും ചെയ്‌തു. സുഗതൻ്റെ ഭാര്യ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ സുഗതനെതിരെയുള്ള ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട കൃത്യമായ വസ്‌തുതകൾ ബന്ധപ്പെട്ട അതോറിറ്റി വേണ്ടവിധം പരിശോധിച്ചിട്ടില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. അന്യായമായും രാഷ്ട്രീയ പ്രേരിതവുമായാണ് കാപ്പ ചുമത്തിയതെന്ന വാദം കോടതി അംഗീകരിക്കുകയും അദ്ദേഹത്തിന് ഉടൻ ജാമ്യം അനുവദിക്കുകയുമായിരുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധിയോടെ വിയ്യൂർ ജയിലിൽ കഴിയുന്ന ആർ. സുഗതന് ഉടൻ തന്നെ പുറത്തിറങ്ങാനാകും.സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ്.

Read More