- യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്
- അർഹതയില്ലാതെ ശമ്പളവും ആനുകൂല്യങ്ങളും; തിരിച്ച് പിടിക്കാൻ തീരുമാനം
- ഡബ്ലിനിലെ ആക്രമണം; ഇരയുടെ പേര് വിവരങ്ങൾ പുറത്ത്
- ലോറിയുമായി സാഹസികയാത്ര; യുവാവ് അറസ്റ്റിൽ; പോലീസുകാർക്ക് പരിക്ക്
- മോഷ്ടിച്ച കാറുമായി കടന്ന് കളയാൻ ശ്രമം; മൂന്ന് പേർ പിടിയിൽ
- വീണ്ടും നാടുകടത്തൽ; റൊമാനിയൻ പൗരന്മാരെ സ്വദേശത്തേയ്ക്ക് മടക്കിയയച്ചു
- വിദ്യാവിലാസിനി വരവർണ്ണിനീ…. മലയാളികൾക്ക് പ്രിയങ്കരമായ ദേവീ ഗീതങ്ങൾ ; വീഡിയോ
- പോഷകാഹാരക്കുറവ് ; കാർത്തികപ്പള്ളിയിൽ രണ്ടു വയസ്സുകാരൻ മരിച്ചു
ലേഖകന്‍: Anu Nair
ന്യൂഡൽഹി : തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഭരണകക്ഷിക്ക് അനുകൂലമായി പ്രവർത്തിക്കാൻ ചട്ടങ്ങൾ ലംഘിക്കുന്നുവെന്നും ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളെത്തന്നെ തകർക്കുന്നുവെന്നും ആരോപിച്ച് കോൺഗ്രസ് . സുപ്രീം കോടതിയുടെ പരാമർശത്തിന് പിന്നാലെ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുലും ഗ്യാനേഷിനെതിരെ രംഗത്തെത്തി. ‘ഫോം 6’-മായി ബന്ധപ്പെട്ട സുപ്രീം കോടതി വാദം പരാമർശിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പത്രക്കുറിപ്പ് രാഹുൽ ഗാന്ധി ‘എക്സ്’ (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചു. നിയമവിരുദ്ധമായും ഏകപക്ഷീയമായും ‘ഫോം 6’-ൽ മാറ്റം വരുത്തിയെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപിയെ സഹായിക്കാൻ ഗ്യാനേഷ് കുമാർ തന്റെ പദവി ദുരുപയോഗം ചെയ്തു എന്നതിന്റെ കൂടുതൽ വ്യക്തമായ തെളിവാണ് ഇതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജനാധിപത്യത്തിന് നേരെയുള്ള ഈ കടന്നാക്രമണത്തിൽ ഗ്യാനേഷ് കുമാറിനെയും മറ്റുള്ളവരെയും ഉത്തരവാദികളാക്കുമെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.എന്നാൽ, രാഹുൽ ഗാന്ധിയുടെ അവകാശവാദം തിരഞ്ഞെടുപ്പ് കമ്മീഷൻ കർശനമായി തള്ളി. രാഹുലിന്റെ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്ന് കമ്മീഷൻ വ്യക്തമാക്കി. അതേസമയം, ഈ വിഷയത്തിൽ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയും…
ഇടുക്കി : ഇടുക്കി കുമളിയിൽ വനം വകുപ്പ് ഷിബു ബേബി ജോൺ പങ്കെടുത്ത പരിപാടിയ്ക്കായി തയ്യാറാക്കിയ പന്തൽ തകർന്നു വീണു. പരിപാടി കഴിഞ്ഞ് ആളുകൾ എല്ലാവരും പന്തലിൽ നിന്ന് പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ മൂന്ന് പൊലീസുകാർക്കും, ഒരു ലൈറ്റ് ആന്റ് സൗണ്ട് ജീവനക്കാരനും പരിക്കേറ്റു ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പന്തൽ തയ്യാറാക്കിയിരുന്നത് തേക്കടി ബോട്ടിങ്ങിനായി വിനോദസഞ്ചാരികൾ ടിക്കറ്റ് എടുക്കാൻ വരുന്ന കൗണ്ടറിന് സമീപമുള്ള ഗ്രൗണ്ടിൽ ആയിരുന്നു. വനം വന്യ ജീവി സംരക്ഷണ വാരാഘോഷം പരിപാടിക്കായി എത്തിയതാണ് മന്ത്രി. കാര്യമായ സുരക്ഷാവീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. പന്തൽ നിർമാണക്കാർ യാതൊരു സുരക്ഷാ ക്രമീകരണങ്ങളും പാലിക്കാതെയാണ് വേദി നിർമിച്ചതെന്നാണ് ആക്ഷേപം.
ലൂധിയാന: പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർത്ഥിനി മരിച്ചു. കോട്ടയം കടുത്തുരുത്തി സ്വദേശിയായ ജോസ്ന ജോർജ് ആണ് മരിച്ചത്. പഞ്ചാബിലെ ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ എംബിഎ വിദ്യാർത്ഥിനിയായിരുന്നു . ലൂധിയാനയ്ക്ക് സമീപം വിനോദയാത്രയ്ക്കിടെയാണ് ബസ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിയതിനെത്തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ . നിയന്ത്രണം വിട്ട് ബസ് മറിഞ്ഞപ്പോൾ, അതിനുള്ളിൽ ജനൽവശത്തിരുന്നിരുന്ന ജോസ്ന റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. ബസിനടിയിൽ കുടുങ്ങിയ നിലയിലായിരുന്ന മൃതദേഹം, ക്രെയിൻ ഉപയോഗിച്ച് വാഹനം ഉയർത്തിയ ശേഷമാണ് പുറത്തെടുത്തത്.
ന്യൂഡൽഹി ; പുതിയ വോട്ടർമാരുടെ രജിസ്ട്രേഷനായി ഉപയോഗിക്കുന്ന ‘ഫോം-6’-ൽ വരുത്തിയ മാറ്റങ്ങൾക്ക് തങ്ങൾ അംഗീകാരം നൽകിയിട്ടില്ലെന്ന് സുപ്രീം കോടതി . ‘ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ അധികാരങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. എസ് ഐ ആർ പ്രക്രിയയുടെ ഭാഗമായി ഫോം-6-ൽ മാറ്റങ്ങൾ വരുത്തിയ വിവരം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് ഈ വിശദീകരണം ഉണ്ടായത്. അത്തരം മാറ്റങ്ങൾക്ക് തങ്ങൾ അനുമതി നൽകിയിട്ടില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ആരാണ് മാറ്റങ്ങൾ വരുത്തിയതെന്ന് കണ്ടെത്തുന്നതിനായി രേഖകൾ പരിശോധിക്കാൻ കോടതി ആഗ്രഹിക്കുന്നതായി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു. പുതിയ വോട്ടർമാർ നിലവിലുള്ള വോട്ടർ പട്ടികയുമായുള്ള ബന്ധം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചതാണ് വിവാദമായ ഫോം-6 . ഇതൊരു അനുബന്ധ രേഖ മാത്രമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചപ്പോൾ, നിശ്ചിത നിയമനടപടികൾ പാലിക്കാതെ നിയമപരമായ ഫോമിൽ മാറ്റം വരുത്തുകയാണ് ഇതിലൂടെ ചെയ്തതെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. വാദം കേൾക്കുന്നതിനിടെ, ദേശീയ സ്ഥാപനം എന്ന നിലയിലുള്ള…
ന്യൂഡൽഹി ; ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ഗ്യാനേഷ് കുമാറിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ സുപ്രീം കോടതി പരിഗണിച്ചു. വാദങ്ങൾ കേട്ടതിനുശേഷമാണ് ,സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളിയത് . കമ്മീഷൻ നിയമത്തിനനുസൃതമായി പ്രവർത്തിക്കുമെന്ന് കോടതി പ്രത്യാശ പ്രകടിപ്പിച്ചു ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ച്, വിഷയം സംബന്ധിച്ച് മറുപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു.എസ്.ഐ.ആർ സംബന്ധിച്ച തീരുമാനങ്ങൾ, ഫോം-6-ലെ മാറ്റങ്ങൾ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറ്റ് നടപടികൾ എന്നിവ നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ ലംഘിച്ചാണ് കൈക്കൊണ്ടതെന്ന് ഹർജികളിൽ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുന്ന നിയമങ്ങൾ പ്രകാരം, തീരുമാനങ്ങൾ ഏകകണ്ഠമായോ ഭൂരിപക്ഷ വോട്ടിലൂടെയോ എടുക്കേണ്ടതുണ്ടെന്നും ഹർജികളിൽ പറയുന്നു. സാമൂഹ്യ പ്രവർത്തകനായ രാകേഷ് കുമാർ സിംഗ്, അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി എന്നിവരാണ് ഈ ഹർജികൾ സമർപ്പിച്ചത്. രാകേഷ് കുമാർ സിംഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ വികാസ്…
റിയാദ്: വ്യാജ തൊഴിൽ വിസയുമായി റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേരെ തടഞ്ഞുവെക്കുകയും , നാടുകടത്തുകയും ചെയ്തു.നാല് ദിവസം മുൻപാണ് ഇവർ റിയാദിലെത്തിയത്. വിസ വ്യാജമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇവരെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം പിറ്റേദിവസം തന്നെ ഇവരെ കോഴിക്കോട്ടേക്ക് തിരിച്ചയച്ചു. മറ്റൊരു വിസയുടെ പ്രിന്റൗട്ടിലെ വിസ നമ്പർ, തീയതി, പേര്, പാസ്‌പോർട്ട് നമ്പർ, റഫറൻസ് നമ്പർ, തൊഴിൽ തുടങ്ങിയ വിവരങ്ങൾ തിരുത്തിയാണ് ഈ വ്യാജ വിസകൾ തയ്യാറാക്കിയിരുന്നത്. വിസ യഥാർത്ഥമാണെന്ന് വിശ്വസിപ്പിച്ചാണ് ഏജന്റുമാർ ഇവരെ കബളിപ്പിച്ചത്. സൗദിയിലുള്ള ഏജന്റിന് 1,50,000 രൂപ നൽകിയതായും ഇവർ പറഞ്ഞു.
ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷം എട്ടു മാസത്തോളമായി തുടരുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ കാരണം ലോകമെമ്പാടുമുള്ള രാജ്യങ്ങളിലും സാമ്പത്തിക സ്ഥിതി അസ്ഥിരമായിക്കൊണ്ടിരിക്കുകയാണ്. നിലവിൽ വ്യോമ-നാവിക ആക്രമണങ്ങൾ നടത്തുന്ന അമേരിക്ക കരയുദ്ധം ആരംഭിക്കുകയാണെങ്കിൽ അതിനെ നേരിടാനുള്ള മുൻകരുതൽ നടപടിയായി ഇറാൻ സ്ത്രീകൾക്ക് പരിശീലനം നൽകിത്തുടങ്ങിയെന്ന സൂചനകളുമുണ്ട്. ടെഹ്‌റാനിലെ ഇമാം ഹുസൈൻ സ്‌ക്വയറിലുള്ള സൈനിക പരിശീലന കേന്ദ്രത്തിൽ സ്ത്രീകൾക്ക് പരിശീലനം നൽകുന്നതായാണ് റിപ്പോർട്ടുകൾ. കൈത്തോക്കുകളും മറ്റ് ആയുധങ്ങളും എങ്ങനെ ഉപയോഗിക്കാമെന്നുള്ള പരിശീലനവും നൽകുന്നുണ്ട് . ഹാഫ്റ്റ്-ഇ-തിർ സ്‌ക്വയറിൽ പൊതുജനങ്ങൾക്കായി ഇറാൻ സൈനിക പരിശീലന കേന്ദ്രം തുറന്നതിന് ശേഷമാണ് സ്ത്രീകൾക്ക് പരിശീലനം നൽകാൻ ആരംഭിച്ചത്. അടിയന്തര സാഹചര്യങ്ങളിൽ തങ്ങളുടെ കുടുംബങ്ങളെ സംരക്ഷിക്കാൻ സജ്ജരാകുക എന്ന ലക്ഷ്യത്തോടെയാണ് ഭൂരിഭാഗം സ്ത്രീകളും സ്വമേധയാ പരിശീലനത്തിന് എത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാനുമായുള്ള ഭാവി കാര്യങ്ങളിൽ ഉടൻ തീരുമാനമെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പും സ്ത്രീകളെ പരിശീലനത്തിന് പ്രേരിപ്പിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോർട്ട്. “ശത്രു സൈനിക നടപടിയുമായി മുന്നോട്ട് പോവുകയാണെങ്കിൽ, ഞങ്ങളുടെ…
ന്യൂഡൽഹി : 2019-ൽ ജാമിയ മില്ലിയ ഇസ്ലാമിയയിലെ വിദ്യാർത്ഥികൾക്കെതിരെ പോലീസ് നടത്തിയ അക്രമങ്ങളെക്കുറിച്ചും, 2020-ലെ വടക്കുകിഴക്കൻ ഡൽഹി കലാപത്തിനിടെയുണ്ടായ സംഭവങ്ങളെക്കുറിച്ചും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ ഡൽഹി ഹൈക്കോടതി തള്ളി. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരായ പ്രതിഷേധങ്ങൾക്കിടെ പൊലീസ് വിദ്യാർത്ഥികൾക്കെതിരെ അക്രമം നടത്തിയെന്നായിരുന്നു പരാതി. കലാപത്തെക്കുറിച്ച് സ്വതന്ത്ര/പ്രത്യേക അന്വേഷണം നടത്താൻ എസ്‌ഐടി വേണമെന്ന ആവശ്യവും കോടതി നിരസിച്ചു. ജസ്റ്റിസ് വിവേക് ചൗധരി, ജസ്റ്റിസ് മനോജ് ജെയിൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് 2020 മുതൽ തീർപ്പാകാതെ കിടന്നിരുന്ന എല്ലാ ഹർജികളും തള്ളിയത്. മുൻ രാജ്യസഭാ അംഗവും സിപിഐ (എം) നേതാവുമായ ബൃന്ദ കാരാട്ട്, സാമൂഹിക-മത സംഘടനയായ ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ് എന്നിവർ സമർപ്പിച്ച ഹർജികളിൽ, പോലീസിന്റെ “നിഷ്ക്രിയത്വത്തിനും ഉദാസീനതയ്ക്കും” എതിരെയും രാഷ്ട്രീയ നേതാക്കളുടെ “വിദ്വേഷ പ്രസംഗങ്ങൾ”ക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയ നേതാക്കൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവും ഹർജികളിൽ ഉണ്ടായിരുന്നു. എന്നാൽ കോടതി അതും നിരസിച്ചു. കൂടാതെ,…
കൊച്ചി : ആസൂത്രണ ബോർഡ് നിയമനവുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ക്രമക്കേടിൽ പി എസ് സിയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി . പി എസ് സി ക്രമക്കേട് നടത്തിയെങ്കിൽ അതിൽ അന്വേഷണം നടത്തേണ്ടെയെന്ന് കോടതി ചോദിച്ചു. പി എസ് സിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം. അന്വേഷണം തടയണാമെന്ന പി എസ് സിയുടെ ആവശ്യം എങ്ങനെ അംഗീകരിക്കാനാകുമെന്നും കോടതി ചോദിച്ചു. കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണ് പി എസ് സി . ഇപ്പോൾ ഉയർന്നിരിക്കുന്നത് ഗുരുതരമായ ആരോപണമാണ് . പ്രത്യക്ഷത്തിൽ അഴിമതി തന്നെയല്ലേ ഇത്. 58 ചോദ്യങ്ങൾ മാറ്റുന്നത് എങ്ങനെയാണ് . ഇത് തന്നെയാണ് അഴിമതി എന്ന് പറയുന്നതെന്നും കോടതി പറഞ്ഞു. ചോദ്യം ചെയ്യൽ പ്രാഥമിക നടപടി മാത്രമാണ് . വിവരം ശേഖരിക്കാനാണ് വിളിക്കുന്നത് . അത് എന്തിനാണ് എതിർക്കുന്നത് . 180 പരാതികൾ ലഭിച്ചതായി സർക്കാരും കോടതിയെ അറിയിച്ചു. ചെയർമാൻ അടക്കമുള്ളവർ സഹകരിക്കുന്നില്ലെങ്കിൽ അടുത്ത നടപടിയിലേയ്ക്ക് കടക്കും . സഹകരിച്ചില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് സർക്കാരിന് കടക്കാമെന്നും…
പാലക്കാട് : സിപിഎമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇ എൻ സുരേഷ് ബാബുവിനെ മാറ്റാൻ കാരണം യുവതി നൽകിയ പരാതി . അഭിഭാഷകയായ വനിതാ നേതാവാണ് സുരേഷ് ബാബുവിനെതിരെ പരാതി നൽകിയത്. ശക്തമായ ഡിജിറ്റൽ തെളിവുകൾ അടക്കമായിരുന്നു പരാതി . പാർട്ടി നടപടിയുണ്ടായില്ലെങ്കിൽ നിയമപരമായി മുന്നോട്ടുപോവുമെന്നും യുവതി മുന്നറിയിപ്പ് നൽകിയിരുന്നു പരാതിയുടെ ഗുരുതരസ്വഭാവം പാർട്ടി നേതൃത്വത്തിന് ബോധ്യമായിരുന്നു. ഇതേത്തുടർന്നാണ് ആദ്യനടപടിയെന്ന നിലയിൽ സംസ്ഥാന നേതൃത്വം തന്നെ സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. സുരേഷ് ബാബുവിനെതിരെ കടുത്ത നടപടികൾ പിന്നാലെയുണ്ടാകുമെന്നാണ് സൂചന. നടപടികൾക്കൊടുവിൽ അദ്ദേഹത്തെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കുമെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു. നിലവിൽ പാർട്ടി സംസ്ഥാന സമിതിയിലും ജില്ലാ സെക്രട്ടറിയറ്റിലും അംഗമാണ് സുരേഷ് ബാബു. ഈ സ്ഥാനങ്ങളിൽ നിന്നെല്ലാം സുരേഷ് ബാബുവിനെ ഘട്ടംഘട്ടമായി ഒഴിവാക്കാനാണ് പാർട്ടി നീക്കം. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾക്ക് ശേഷം സംസ്ഥാന സെക്രട്ടറിയറ്റായിരിക്കും വിഷയം ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുക.…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
