ലേഖകന്‍: Anu Nair

ന്യൂഡൽഹി ; മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിലെ എംപിമാർ നടത്തുന്ന പ്രതിഷേധം തുടരുന്നു. പാർലമെന്റ് ഹൗസിൽ നിന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച മാർച്ച്, സുരക്ഷാ സേനയുടെ കനത്ത വിന്യാസം, ബാരിക്കേഡുകൾ, ആവർത്തിച്ചുള്ള തടസ്സങ്ങൾ എന്നിവയാൽ തടസ്സപ്പെട്ടു. ഉച്ചയ്ക്ക് 1:30 ആയിട്ടും മാർച്ച് തിരഞ്ഞെടുപ്പ് കമ്മീഷനിൽ എത്തിയില്ല. മാർച്ച് പോലീസ് തടഞ്ഞപ്പോൾ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് എന്നിവർ കുത്തിയിരിപ്പ് സമരം നടത്തി.ഇതിനിടയിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ അവിടെയുണ്ടായിരുന്ന ജനക്കൂട്ടം പൊലീസ് വാഹനം വളഞ്ഞു. ഇതിനുശേഷം, രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മറ്റ് നേതാക്കളും ബസിൽ നിന്ന് ഇറങ്ങി ചില എംപിമാരുമൊത്ത് ആകാശവാണി ഭവനിലേക്ക് പ്രവേശിച്ചു. അവിടെ ആൽമരചുവട്ടിൽ പ്രതിഷേധം തുടരുകയാണ്. ആകാശവാണി ഭവനിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് രാഹുൽ ഗാന്ധി പോകാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. അതേസമയം ഈ…

Read More

കൊച്ചി : മുസ്ലിം ലീഗ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന കുളം ഉദ്ഘാടന ചടങ്ങിനിടെ വനിതാ അംഗത്തെ കുളത്തിലേക്ക് തള്ളിയിട്ട സംഭവത്തിൽ രൂക്ഷവിമർശനവുമായി കാന്തപുരം സുന്നി വിഭാഗം നേതാവുമായ വഹാബ് സഖാഫി മമ്പാട്. ഇവിടെ ശരിക്കും വീണുപോകുന്നത് കുളത്തിലേക്ക് മാത്രമല്ല, ഇസ്ലാം വിരുദ്ധ ലിബറല്‍ സംസ്‌കാരത്തിലേക്ക് കൂടിയാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…. മുസ്ലിം പെൺകുട്ടികളി ലുണ്ടാകുന്ന മാറ്റത്തെ കുറിച്ച് കെ എം ഷാജി പങ്കുവെച്ച ആശങ്ക എത്രമേൽ ഗൗരവതരമാണ്?. ആ മാറ്റം ശരിയായ പുരോഗതിയാണോ? ഒരു മുസ്ലിം ലീഗ് എം എൽ എയുടെ നേതൃത്വത്തിൽ നടന്ന കുളമുൽഘാടന ചടങ്ങാണ്. അതെ പാർട്ടിയിലെ മെമ്പർ മറ്റൊരു വനിതാ മെമ്പറെ ഉത്ഘാടന ചടങ്ങിന്റ് ഭാഗമായി കുളത്തിൽ തള്ളി യിടുകയാണ്. ഇവിടെ ശരിക്കും വീണ് പോകുന്നത് കുളത്തിലേക്ക് മാത്രമല്ല. ഇസ്ലാം വിരുദ്ധ ലിബറൽ സംസ്‍കാരത്തി ലേക്ക് കൂടിയാണ്. ഈ ഒരു തലമുറയെ അഡ്രസ്സ് ചെയ്യാനുള്ള എന്താണ് മത സംഘടന കളുടെ കയ്യിലുള്ളത്?…

Read More

കൊച്ചി: കളമശ്ശേരിയിൽ യുവതിയെ രണ്ടുദിവസം തടവിലാക്കി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് പോലീസ് . യുവതിയുടെ ഭർത്താവ് ജോലിയ്ക്കായി പോയെന്ന് ഉറപ്പുവരുത്തിയ ശേഷം, പ്രതികൾ ഏർപ്പെടുത്തിയ വാഹനത്തിലാണ് യുവതിയെ സ്പായിലേക്ക് വിളിച്ചുവരുത്തിയത്. കൂട്ടബലാത്സംഗത്തിന് ശേഷം വീട്ടിലേക്ക് മടങ്ങാൻ അവർക്ക് പുതിയ വസ്ത്രം നൽകിയതായും പോലീസ് കണ്ടെത്തി. അതിജീവിതയുടെ മൊഴി പ്രകാരം, കേസിൽ ഉൾപ്പെട്ട സ്ത്രീയാണ് അവരെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത്. ഇവരും നാലാം പ്രതിയും ഒളിവിലാണ്. ഇവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. യുവതി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഒക്ടോബർ 2, 3 തീയതികളിലായാണ് സംഭവം നടന്നത്. ഒഎൽഎക്സിൽ കണ്ട മാനേജർ തസ്തികയിലേക്കുള്ള പരസ്യം കണ്ടാണ് യുവതി സ്പായിൽ എത്തിയത്. ഇവരെ രണ്ടുദിവസം തടഞ്ഞുവെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു . പീഡനത്തിന് മുൻപ് അവർക്ക് മദ്യവും ലഹരിമരുന്നും നൽകിയിരുന്നു. കേസിൽ ഇരിക്കാവ് സ്വദേശി ശ്രീരാജ് (30), തേവയ്ക്കൽ സ്വദേശി ജിത്ത് മാർട്ടിൻ (27) എന്നിവരെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ…

Read More

ടെൽ അവീവ്: ദുബായ്-ടെൽ അവീവ് റൂട്ടിൽ സർവീസ് നടത്തിയ ‘ഫ്ലൈദുബായ്’ വിമാനം വെടിവച്ചിടാൻ ഇസ്രായേൽ അധികൃതർ ആലോചിച്ചിരുന്നതായി റിപ്പോർട്ടുകൾ. ഇസ്രായേൽ വ്യോമസേന ഉദ്യോഗസ്ഥർ കോക്ക്പിറ്റുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. സാഹചര്യം വിലയിരുത്തുന്നതിനായി യുദ്ധവിമാനങ്ങൾ വിന്യസിക്കുകയും കമാൻഡ് സെന്റർ സജ്ജമാക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ബെൻ ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിന് നിശ്ചിത അകലത്തിനുള്ളിൽ വിമാനം എത്തിയിരുന്നെങ്കിൽ, സാഹചര്യം വിലയിരുത്താൻ ജോർദാൻ വ്യോമാതിർത്തിയിലേക്ക് ഇസ്രായേൽ യുദ്ധവിമാനങ്ങളെ അയക്കുമായിരുന്നു. ഇസ്രായേൽ അധികൃതർ കോക്ക്പിറ്റ് പരിശോധിച്ച് സാഹചര്യം വിലയിരുത്തുമായിരുന്നു. വിമാനം ഭീഷണിയിലാണെന്ന് കണ്ടെത്തിയാൽ, അത് വെടിവച്ചിടാനുള്ള നിയമപരമായ അധികാരം ഇസ്രായേലിനുണ്ടായിരുന്നു. എന്നാൽ, അത്തരമൊരു തീരുമാനം പ്രധാനമന്ത്രിക്ക് മാത്രമേ എടുക്കാൻ കഴിയുമായിരുന്നുള്ളൂ. ഇസ്രായേലിലെ പ്രധാനപ്പെട്ട കെട്ടിടങ്ങളിൽ യാത്രാവിമാനം ഇടിച്ചുകയറി വലിയ ദുരന്തമുണ്ടാകുന്നതിനേക്കാൾ നല്ലത് വിമാനം വെടിവച്ചിടുന്നതാണെന്ന് ഇസ്രായേൽ വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.ഏകദേശം 150 ഇസ്രായേൽ പൗരന്മാരാണ് ആ ഫ്ലൈദുബായ് വിമാനത്തിലുണ്ടായിരുന്നത്. എന്നാൽ, സ്മിത് വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുകയും സൗദി അറേബ്യയിലെ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തുകയും ചെയ്തോടെ വൻ ദുരന്തം…

Read More

ന്യൂഡൽഹി ; തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ‘ഇന്ത്യ’ സഖ്യം നടത്തിയ പ്രതിഷേധ മാർച്ചിനിടെ, കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വദ്രയെ ഡൽഹി പോലീസ് അൽപ്പനേരത്തേക്ക് കസ്റ്റഡിയിലെടുത്തു.പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചതിന് പിന്നാലെ അവരെ വിട്ടയച്ചു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, തൃണമൂൽ കോൺഗ്രസ് എംപി ഡെറെക് ഒബ്രിയൻ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയ മുതിർന്ന പ്രതിപക്ഷ നേതാക്കൾക്കൊപ്പം രാഹുൽ ഗാന്ധിയാണ് മാർച്ചിന് നേതൃത്വം നൽകിയത്. പ്രിയങ്ക ഗാന്ധിയും എൻസിപി-എസ്പി എംപി സുപ്രിയ സുലെയും പ്രതിഷേധത്തിൽ പങ്കെടുത്തു. മാർച്ചിന് മുന്നോടിയായി മധ്യ ഡൽഹിയിലുടനീളം സുരക്ഷ ശക്തമാക്കുകയും തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള വഴിയിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.വൻ സുരക്ഷാ സേനയെ വിന്യസിച്ചതിനൊപ്പം ന്യൂഡൽഹി ജില്ലയുടെ പല ഭാഗങ്ങളിലും അധികൃതർ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും എസ് ഐ ആർ നടപടി പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി എക്സിൽ “ഗ്യാനേഷ്, എല്ലാം കഴിഞ്ഞു സഹോദരാ. രാജിവയ്ക്കാനുള്ള സമയമായി.”…

Read More

ന്യൂഡൽഹി : എസ്‌ഐആറിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെ മാർച്ചുമായി പ്രതിപക്ഷം . പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേയ്ക്കാണ് മാർച്ച് . പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ കർശനമാക്കിയിട്ടുണ്ട്. ‘സേവ് ഡെമോക്രസി മാർച്ച്’ എന്നാണ് പ്രതിഷേധത്തിന് പേര് നൽകിയിരിക്കുന്നത്. 19 പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള എംപിമാർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട് . കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ടിഎംസി, എൻസിപി (എസ്പി), ശിവസേന (യുബിടി), ആർജെഡി, സിപിഎം, സിപിഐ, എൻസി, പിഡിപി, ജെഎംഎം, സിപിഐ-എംഎൽ, ഐയുഎംഎൽ, കെസി (എം), എംഡിഎംകെ, വിസികെ, ആർഎസ്പി, എഐഎഫ്ബി, കെസി (ജെ) എന്നിവ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. . ഇന്ത്യാ ബ്ലോക്ക് നേതാക്കളെ തടഞ്ഞുകൊണ്ട് പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രതിഷേധത്തിനിടെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി പോലീസ് ബാരിക്കേഡിന് മുകളിൽ നിന്ന് ദേശീയ പതാക വീശി. പാർലമെന്റിന്റെ മകർ ഗേറ്റിൽ നിന്ന് ആരംഭിച്ച മാർച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ കെട്ടിടത്തിന് മുന്നിൽ എത്തും മുൻപ്  ഡൽഹി പോലീസ് തടഞ്ഞു.…

Read More

തിരുവനന്തപുരം : മാസപ്പടി കേസില്‍ മുന്‍മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് എസ് ഐ ടി . ഹസന്‍ വാരിസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എസ്‌ഐടി നോട്ടീസ് നല്‍കി. സുഹൃത്തുക്കളുടെ മൊഴിയെടുത്ത ശേഷമാകും മുഹമ്മദ് റിയാസിനെ ചോദ്യം ചെയ്യുക. ഹസൻ വാരിസ്, നിഖിൽ തുടങ്ങിയ റിയാസിന്റെ സുഹൃത്തുക്കളെയാണ് ആദ്യം ചോദ്യം ചെയ്യുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ, മുഹമ്മദ് റിയാ സ് എന്നിവരിൽ നിന്നും മൊഴിയും രേഖപ്പെടുത്തും.രേഖകളുടെ പരിശോധന പൂർത്തിയാക്കിയാൽ ഉടൻ ഇ ഡിക്ക് മൊഴി നൽകിയവരിൽ നിന്ന് വിശദാംശങ്ങൾ തേടുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു ഇഡിയുടെ കത്തിൽ പറയുന്ന മുഴുവൻ കാര്യങ്ങളും പ്രാഥമിക അന്വേഷണ പരിധിയിൽ കൊണ്ടുവരുന്നുണ്ട്. പിണറായി വിജയൻ. മുഹമ്മദ് റിയാസ്. ടി വീണ തുടങ്ങിയവർക്കെതിരായ ഇഡിയുടെ എല്ലാ കണ്ടെത്തലുകളും അന്വേഷണത്തിന്റെ ഭാഗമാകും. മാസപ്പടി കേസിൽ ഇവർ മൂന്നുപേരും ഉൾപ്പെട്ട എല്ലാ ആരോപണങ്ങളും മൊഴികളും ക്രൈംബ്രാഞ്ച് സംഘം ശേഖരിക്കും. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക…

Read More

ന്യൂഡൽഹി ; ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പ്രതീകാത്മകമായി ഇംപീച്ച്മെന്റ് നോട്ടീസ് നൽകാനുള്ള ശ്രമം പൊലീസ് തടഞ്ഞു. കേന്ദ്ര സർക്കാരിലെ ഉന്നത പദവികളിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥരാണ് വോട്ടവകാശം നിഷേധിച്ചുവെന്ന് ആരോപിച്ച് നോട്ടീസ് നൽകാനൊരുങ്ങിയത്. 15 പേരുള്ള പ്രതിനിധി സംഘമാണ് എത്തിയത്. ഡൽഹി പൊലീസിനു പുറമേ ഐടിബിപി, ബിഎസ്എഫ്, ആർഎഎഫ് ഉൾപ്പെടെ ആയിരക്കണക്കിനു സേനാംഗങ്ങളെ കേന്ദ്ര സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തിനു ചുറ്റും വിന്യസിച്ചിരുന്നു. പ്രതിഷേധ പരിപാടികൾ നടത്തില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ട് നോട്ടീസ് നൽകാൻ രണ്ടുപേർക്കു അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് കമ്മിഷന് കത്തയച്ചിരുന്നു എന്നാൽ എല്ലാ വഴികളും അടച്ച് സേനകൾ അണിനിഅരന്നതോടെ കുറ്റപത്രം നേരിട്ടു നൽകുന്നതിൽനിന്ന് പ്രതിനിധിസംഘം പിന്മാറി.

Read More

ന്യൂഡൽഹി : ഫോം 6 ൽ മാറ്റം വരുത്തിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ . രാഹുലിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കമ്മീഷൻ .വ്യക്തമാക്കി . ബീഹാറിലെ എസ്‌ഐആർ ഉത്തരവ് 2025 ജൂൺ 24 ന് കമ്മീഷന്റെ ഏകകണ്ഠമായ അംഗീകാരത്തോടെ പുറപ്പെടുവിച്ചതാണെന്നും 2026 മെയ് 27 ലെ തീരുമാനത്തിൽ സുപ്രീം കോടതി ഈ ഉത്തരവ് ശരിവച്ചിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു. ‘2026 സെപ്റ്റംബർ 26 ലെ പ്രസ് നോട്ട് നമ്പർ 120 ലെ പോയിന്റ് 1(iii) ൽ, ‘SIR-നുള്ള ഫോം 6-നൊപ്പം നൽകിയ പ്രഖ്യാപനം സുപ്രീം കോടതി ശരിവച്ചിട്ടുണ്ട്’ എന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടിച്ചേർത്തു. അതേസമയം ‘ഫോം 6’-മായി ബന്ധപ്പെട്ട സുപ്രീം കോടതി വാദം പരാമർശിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പത്രക്കുറിപ്പ് രാഹുൽ ഗാന്ധി ‘എക്സ്’ (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചിരുന്നു. നിയമവിരുദ്ധമായും ഏകപക്ഷീയമായും ‘ഫോം 6’-ൽ മാറ്റം വരുത്തിയെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്.

Read More

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെത്തുടർന്ന്, സി.പി.എമ്മിന്റെ മുൻ സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി നാളെ സർവേ ചെയ്ത് അളക്കും. കോടതിയുടെ നിർദ്ദേശപ്രകാരം നാളെ രാവിലെ 10-നാണ് സർവേ നടപടികൾ നടക്കുക. ഭൂമി കൈയേറിയെന്നാരോപിച്ച് ആർ. ശശികുമാർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഭൂമി അളക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ റവന്യൂ വകുപ്പ് തിരുവനന്തപുരം തഹസിൽദാർക്ക് നിർദ്ദേശം നൽകി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് സർക്കാരിന് ഈ നിർദ്ദേശം നൽകിയത്. സർവേ നടപടികൾക്കിടെ എ.കെ.ജി. സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസിന്റെ പ്രതിനിധികൾ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തഹസിൽദാർ നോട്ടീസും നൽകിയിട്ടുണ്ട്. 1970-ൽ എ.കെ. ആന്റണി സർക്കാരാണ് എ.കെ.ജി പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുന്നതിനായി കേരള സർവകലാശാലയുടെ അധീനതയിലുള്ള ഭൂമി വിട്ടുനൽകിയത്. എന്നാൽ ഗവേഷണ സ്ഥാപനത്തിനായി അനുവദിച്ച ഭൂമി പിൽക്കാലത്ത് സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായി മാറ്റി ഉപയോഗിച്ചുവെന്നും ഇതിനോട് ചേർന്നുള്ള ഭൂമി കയ്യേറിയെന്നുമാണ് പരാതിക്കാരനായ…

Read More