ഡബ്ലിൻ: മോഷ്ടിച്ച കാറുമായി കടന്ന് കളയാൻ ശ്രമിച്ച് മൂന്നംഗ സംഘം. ഇവരെ അതിസാഹസികമായി ഗാർഡ പിന്തുടർന്ന് പിടികൂടി. ഇന്നലെ ആയിരുന്നു സംഭവം. ഇവർ പോലീസ് കസ്റ്റഡിയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് അധികൃതർ അറിയിച്ചു.
വടക്കൻ ഡബ്ലിനിൽ കവർച്ചയുൾപ്പെടെ തടയുന്ന ദൗത്യത്തിന്റെ ഭാഗമായി പട്രോളിംഗ് നടത്തുകയായിരുന്നു ഗാർഡ. ഇതിനിടെയാണ് അമിത വേഗതയിൽ വാഹനം വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. രണ്ട് പുരുഷന്മാരും കൗമാരക്കാരനുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവരെ ചോദ്യം ചെയ്തതോടെ വാഹനം മോഷ്ടിച്ചതാണെന്ന് വ്യക്തമാകുകയായിരുന്നു.
Discussion about this post

