എറണാകുളം: ബിജെപി കൗൺസിലർ ആര് സുഗതനെതിരെ കാപ്പ ചുമത്തിയത് റദ്ദാക്കി ഹൈക്കോടതി . സുഗതന് ജാമ്യം അനുവദിക്കുകയും ചെയ്തു. സുഗതൻ്റെ ഭാര്യ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.
തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ സുഗതനെതിരെയുള്ള ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട കൃത്യമായ വസ്തുതകൾ ബന്ധപ്പെട്ട അതോറിറ്റി വേണ്ടവിധം പരിശോധിച്ചിട്ടില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
അന്യായമായും രാഷ്ട്രീയ പ്രേരിതവുമായാണ് കാപ്പ ചുമത്തിയതെന്ന വാദം കോടതി അംഗീകരിക്കുകയും അദ്ദേഹത്തിന് ഉടൻ ജാമ്യം അനുവദിക്കുകയുമായിരുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധിയോടെ വിയ്യൂർ ജയിലിൽ കഴിയുന്ന ആർ. സുഗതന് ഉടൻ തന്നെ പുറത്തിറങ്ങാനാകും.സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ്.

